മറ്റുള്ളവ

നിർജീവമായ ശാഖകൾ

Eutypa lata

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • മരത്തിന്റെ തടി നശിച്ചു പോകുന്നതാണ് രോഗ ലക്ഷണം.
  • തടിയുടെ ഉൾഭാഗം പരിശോധിച്ചാൽ ആപ്പ് രൂപത്തിലുള്ള കോശങ്ങൾ നശിച്ചു പോയത് കാണാൻ സാധിക്കും.
  • വിളറിയ പാടുകൾ,കോശമരണം സംഭവിച്ച അരികുകള്‍, പാളികളുടെ കപ്പിങ് എന്നിവയാണ് ഇലകളിൽ കണ്ട് വരുന്ന രോഗ ലക്ഷണങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

10 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
ചെറി
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

തടിയുെടെ ഉള്‍ഭാഗംഅഴുകി പോകുന്നതാണ് രോഗ ലക്ഷണം. വർഷങ്ങൾ കഴിയുന്തോറും രോഗം മൂർച്ഛിക്കുകയും രോഗത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒന്നോ അതിൽ കൂടുതൽ ശാഖകൾ നശിച്ചു പോകുകയും ചെയ്യുന്നു. തടിയുടെ ഉൾഭാഗം പരിശോധിച്ചാൽ ആപ്പ് രൂപത്തില്‍ കോശങ്ങൾ നശിച്ചു പോയത് കാണാൻ സാധിക്കും. നശിച്ചു പോയ തടികളിൽ ചിലപ്പോഴൊക്കെ ഫംഗസുകളുടെ വളർച്ച കാണുവാൻ സാധിക്കും. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഇലകളിലും കാണാൻ സാധിക്കും. ഇലകളുടെ അരികുകളില്‍ കുത്തുകൾ രൂപപ്പെടുകയും വിളറിയ പാടുകളും ജീര്‍ണ്ണിച്ച അരികുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് പാളികളുടെ രൂപമാറ്റവും കട്ടിയാകലും സംഭവിക്കുന്നു. കവരങ്ങളെ മുളകള്‍ ചെറുതാകുകയും തളിരുകൾ വളർച്ച മുരടിപ്പ് കാണിക്കുകയും ചെയ്യുന്നു. പൂങ്കുലകൾ വളരാതിരിക്കുകയും കൊഴിയാതിരിക്കുകയും ചെയ്യുന്നു.

Recommendations

ജൈവ നിയന്ത്രണം

സുരക്ഷയ്ക്ക് വേണ്ടി വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ബാസില്ലാസ് സബ്ടിലീസുകളുടെ സംയുക്തങ്ങൾ ഉപയോഗിക്കാം. മുറിവുകളില്‍ ഫംഗസ് ആക്രമണം തടയുവാനായി കോപ്പർ അടിസ്ഥാനമാക്കിയ ഉല്‍പ്പന്നങ്ങള്‍ കൊമ്പ് നീക്കിയ ശേഷം ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. മൈക്ലോബ്യുട്ടാനിൽ,തിയാഫാനേറ്റ് - മീഥൈൽ ,ടെട്രാകോണസോൾ എന്നിവ രോഗ പ്രതിരോധത്തിന് ഉപയോഗിക്കാം. ഇവ കൊമ്പുകൾ വെട്ടിയ ഉടനെ പ്രയോഗിക്കാവുന്നതാണ്. 5% ബോറിക് ആസിഡ് ആക്രിലിക് പെയിന്റിലോ എസന്‍ഷ്യല്‍ ഓയിലിലോ ചേര്‍ത്ത് മുറിവിൽ പ്രയോഗിക്കുന്നത് ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

മുന്തിരിത്തോട്ടങ്ങളിലും ഫലോദ്യാനങ്ങളിലും കണ്ട് വരുന്ന യൂടൈപ്പ ലാറ്റ എന്ന ഫംഗസാണ് രോഗ കാരണം. മലിനമായ കൊമ്പുകളിൽ വസിക്കുന്ന ഫംഗസുകളാണ് രോഗത്തിന് ഇടയാക്കുന്നത്. വസന്തകാലത്ത് അവ ബീജങ്ങള്‍ പുറപ്പെടുവിക്കുകയും മഴത്തുള്ളികളുടെയും കാറ്റിന്റെയും സഹായത്തോടെ അവ വിടരാത്ത മൊട്ടുകളിൽ എത്തുകയും ചെയ്യുന്നു. അവ ചെടികളുടെ അകത്തേക്ക് മുറിവുകള്‍ അല്ലെങ്കിൽ ദ്വാരങ്ങള്‍ വഴി എത്തുന്നു. അവ തടികൾക്കുള്ളിൽ പെരുകുകയും വർഷങ്ങൾ കൊണ്ട് വാസ്കുലാർ കോശങ്ങളെ ബാധിക്കുകയും ചെയ്യുന്നു. മൂർധന്യാവസ്ഥയിൽ ഇത് ശിഖരങ്ങളെയും മുളകളെയും പൂര്‍ണ്ണമായും തടസ്സപ്പെടുത്തുകയും, ചെടികളുടെ മുകൾ ഭാഗത്തേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് തടയുകയും,വൃക്ഷത്തിന്‍റെ അല്ലെങ്കില്‍ വള്ളിയുടെ ശിഖരങ്ങളും കൊമ്പുകളും ഉണങ്ങുകയും ചെയ്യുന്നു. 20 മുതൽ 25 ഡിഗ്രി സെൽഷ്യസാണ് ബീജങ്ങള്‍ പെരുകുന്നതിന് അനുയോജ്യമായ അവസ്ഥ. ആപ്പിൾ, പിയർ,ചെറി,വാല്‍നട്ട് എന്നിവയിലും യൂടൈപ്പ ലാറ്റ ആക്രമിക്കുന്നു. മൗണ്ടെയ്ൻ ആഷ്, കോര്‍ക്ക് ഓക്ക് അല്ലെങ്കില്‍ ബ്ലാക്ക്‍തോണ്‍ പോലുള്ള ആതിഥേയ സസ്യങ്ങളുടെ ഒരു നീണ്ട നിര പൂര്‍ത്തിയാക്കുന്നു. ഇവയ്ക്ക് രോഗസംക്രമണത്തിന്‍റെ സംഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും.


പ്രതിരോധ നടപടികൾ

  • രോഗം ബാധിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കൃഷിയിടങ്ങൾ നിരീക്ഷിക്കുകയും ബാധിച്ച വള്ളികള്‍ നീക്കം ചെയ്യാനായി അടയാളപ്പെടുത്തുകയും ചെയ്യുക.
  • കൃഷിയിടങ്ങളിലുള്ള വള്ളികളുടെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുക.
  • മഴക്കാലത്തും അതിന് ശേഷവും കമ്പുകൾ വെട്ടിയൊതുക്കാതിരിക്കുക.
  • പുതിയ തളിരുകൾ വരുവാനായി രോഗം ബാധിച്ച കൊമ്പുകൾ ദ്രവിച്ച ഭാഗങ്ങൾക്ക് താഴെ നിന്ന് മുറിച്ചു കളയുക.
  • വൈകിയുള്ളതും ഇരട്ടിയുമായുള്ള ശിഖരം വെട്ടിയൊതുക്കലും നല്ലൊരു പ്രതിരോധ മാർഗ്ഗമാണ്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക