മുന്തിരി

കോണാകൃതിയിലെ ഇലപ്പുള്ളി രോഗം

Mycosphaerella angulata

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ ഇളം മഞ്ഞ നിറമുള്ള പാടുകൾ.
  • പാടുകളുടെ നടുവിലായി തവിട്ട് നിറത്തിൽ ക്രമരഹിതമായ അടയാളങ്ങൾ.
  • ഇലകളുടെ മഞ്ഞപ്പും വാട്ടവും.
  • ഇലപൊഴിയൽ ചെടികളുടെ ഓജസ്സ് കുറയ്ക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മുന്തിരി

ലക്ഷണങ്ങൾ

രോഗകാരി ഇലകളെ മാത്രമേ ആക്രമിക്കൂ. രോഗത്തിൻ്റെ ആദ്യഘട്ടത്തിൽ, രോഗം ബാധിച്ച വള്ളികളുടെ ഇലകളിൽ മങ്ങിയ, ഹരിതനാശം സംഭവിച്ച പാടുകൾ വികസിക്കുന്നു, ഇത് താഴ്ഭാഗത്തെ ഇലപത്രത്തിൽ കൂടുതൽ വ്യക്തമായിരിക്കും. സീസണിൽ ഇവ വലുപ്പത്തിൽ വളരുമ്പോൾ, മഞ്ഞ പാടുകളുടെ മധ്യഭാഗത്ത് ക്രമരഹിതമായ തവിട്ട് നിറമുള്ള അടയാളങ്ങൾ വികസിക്കുകയും അവയ്ക്ക് ഒരു കോണീയ രൂപം നൽകി അവയെ കൂടുതൽ ദൃശ്യമാക്കുകയും ചെയ്യുന്നു. രോഗലക്ഷണങ്ങൾ ഇലയുടെ ബാക്കി ഭാഗത്തേക്കും വ്യാപിച്ചേക്കാം, ഇല ഒടുവിൽ മഞ്ഞയായി മാറി നശിക്കുന്നു. രോഗം പുരോഗമിക്കുമ്പോൾ, സീസണിൻ്റെ അവസാനത്തോടെ ഇത് വ്യാപകമായ ഇലപൊഴിയലിന് കാരണമാകും. ഇലകളുടെ കുറവ് ചെടികളുടെ ഓജസ്സും വിളവും കുറയ്ക്കുക മാത്രമല്ല മുന്തിരിയുടെ ഗുണനിലവാരം നഷ്ടപ്പെടുത്തുകയും ചെയ്യും.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കണം, മൈകോസ്ഫെറല്ല അംഗുലറ്റയ്‌ക്കെതിരായ ഇതര പരിചരണരീതികൾ ഞങ്ങൾക്ക് അറിയില്ല. ഈ രോഗത്തിനെതിരെ പോരാടാൻ സഹായിക്കുന്ന എന്തെങ്കിലും താങ്കൾക്കറിയാമെങ്കിൽ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് അറിയാന്‍ ആഗ്രഹിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. സാമ്പ്രദായികമായ കുമിൾനാശിനികൾ സമയബന്ധിതമായി പ്രയോഗിക്കുന്നതിലൂടെ കോണാകൃതിയിലെ ഇലപ്പുള്ളി നിയന്ത്രിക്കാം. സീസണിൻ്റെ തുടക്കത്തിൽ കുമിൾനാശിനികൾ ആവർത്തിച്ച് പ്രയോഗിക്കുന്നത് അണുബാധ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്.

അതിന് എന്താണ് കാരണം

മൈകോസ്ഫെറല്ല അംഗുലട്ടാ എന്ന കുമിൾ രോഗകാരിയാണ് രോഗലക്ഷണങ്ങൾക്ക് കാരണം. മസ്കാഡൈൻ മുന്തിരിയുടെ (വൈറ്റിസ് റോട്ടണ്ടിഫോളിയ) ഒരു പ്രധാന രോഗമാണിത്, പക്ഷേ മറ്റ് മുന്തിരികളെയും ഇത് ബാധിക്കും. ബീജകോശങ്ങൾ മറ്റ് ഇലകളിലേക്കും ചെടികളിലേക്കും കാറ്റിലൂടെയും വെള്ളം തെറിക്കുന്നതിലൂടെയും വ്യാപിക്കുന്നു. ഇലകളിലെ സ്വാഭാവിക സുഷിരങ്ങളിലൂടെയോ മുറിവുകളിലൂടെയോ ആണ് അവ ചെടികളിലേക്ക് പ്രവേശിക്കുകയും ബാധിക്കുകയും ചെയ്യുന്നത്. ബാധിക്കപ്പെട്ട ഇലകളിലെ പ്രകാശസംശ്ലേഷണം മോശമായിരിക്കും, ഇത് ഇലകളുടെ നഷ്ടം, മുന്തിരിവള്ളിയുടെ മോശം ഊർജ്ജസ്വലത, മുന്തിരിങ്ങകളില്‍ സൂര്യതാപമേൽക്കൽ എന്നിവയ്ക്ക് കാരണമാകുന്നു. ഫലരൂപീകരണത്തിന് മുമ്പായി ഇത് സംഭവിക്കുകയാണെങ്കിൽ, ബാധിപ്പ് മൂലം കായ്കളുടെ വളർച്ച സാവധാനത്തിലായേക്കാം അല്ലെങ്കിൽ പാകമാകുന്നതിനുമുൻപ് കായ്കളുടെ വളർച്ച നിന്നുപോയേക്കാം. പ്രത്യേകിച്ച് വളർച്ചാ സീസണിൽ, രോഗകാരി ഊഷ്മളവും നനഞ്ഞതുമായ അവസ്ഥയിൽ വളരുന്നു.


പ്രതിരോധ നടപടികൾ

  • പ്രദേശത്ത് ലഭ്യമാണെങ്കിൽ, കൂടുതൽ സഹിഷ്ണുത പുലർത്തുന്ന അല്ലെങ്കിൽ പ്രതിരോധശേഷിയുള്ള മുന്തിരി ഇനങ്ങൾ ഉപയോഗിക്കുക.
  • രോഗ ലക്ഷണങ്ങൾക്കായി മുന്തിരിത്തോട്ടം പതിവായി പരിശോധിക്കുക.
  • മികച്ച വളപ്രയോഗ നടപടികളിലൂടെ മുന്തിരി വള്ളികൾ ആരോഗ്യകരമായി നിലനിർത്തുക.
  • സീസണിൽ വൈകിയുള്ള അമിത വളപ്രയോഗം ഒഴിവാക്കുക.
  • മുന്തിരിത്തോട്ടങ്ങൾക്ക് ചുറ്റും സമീപത്തെ കാട്ടു മസ്കാഡിൻ വള്ളികൾ നീക്കംചെയ്യുക.
  • ഇലവിതാനം വെട്ടിയൊതുക്കുന്നത് ഇലപ്പടർപ്പുകളിൽ മികച്ച വായൂസഞ്ചാരം ലഭ്യമാക്കുന്നു.
  • വിളവെടുപ്പിനുശേഷം ചെടിയുടെ അവശിഷ്ടങ്ങൾ നീക്കംചെയ്ത് വൃത്തിയായി സൂക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക