Elsinoe ampelina
കുമിൾ
ഇലകൾ, നാമ്പുകൾ, കാണ്ഡം, വള്ളിക്കൊടി മുതലായ മുന്തിരിവള്ളിയുടെ എല്ലാ പച്ച നിറമുള്ള ഭാഗങ്ങളിലും കുമിൾ ആക്രമിക്കുന്നു. എന്നിരുന്നാലും, ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇളം പ്രായത്തിലുള്ള അതിവേഗം വളരുന്ന കലകളെയാണ് . ഇലകളിൽ, മുകൾ പത്രപാളിയിൽ ചെറിയ തവിട്ട് നിറത്തിലുള്ള പാടുകൾ വികസിക്കുന്നു. അവ വലുതാകുമ്പോൾ ക്രമരഹിതമാകുകയും അവയുടെ കേന്ദ്രം ക്രമേണ ചാരനിറവും നിർജ്ജീവവും ആയി മാറുന്നു. തത്‌ഫലമായി, നശിച്ച കലകൾ അടര്‍ന്നു വീണ് ഒരു വെടിയുണ്ടയേറ്റതുപോലുള്ള ദ്വാരം സൃഷ്ടിക്കുന്നു. കാണ്ഡത്തിലും നാമ്പിലും ഒരേ തരത്തിലുള്ള പാടുകളും ക്ഷതങ്ങളും പ്രത്യക്ഷപ്പെടുകയും അത് അവയെ ചുറ്റുകയും ചെയ്യും, ഇത് അഴുകലിനും ചെടികൾ അഗ്രഭാഗത്തുനിന്നും വാടി നശിക്കുന്നതിനും കാരണമാകുന്നു. ഫലങ്ങളിൽ ചെറിയ, വൃത്താകൃതിയിലുള്ള, പർപ്പിൾ നിറത്തിലുള്ള പാടുകളും വികസിക്കുന്നു. അവ ക്രമേണ വികസിച്ച് തവിട്ടുനിറമുള്ള അരികുകളോടുകൂടി കുഴിഞ്ഞ ചാരനിറമാകുന്നു. അവ പുറംതൊലിയെ പൊതിയുമ്പോൾ, കായകൾ വാടി വീഴുകയോ അല്ലെങ്കിൽ കുലയിൽ തന്നെ ഉണങ്ങിപ്പോകുകയോ ചെയ്യും. ചാരനിറത്തിലുള്ള കേന്ദ്രങ്ങളുള്ള സവിശേഷമായ പാടുകൾ രോഗത്തിന്, ബേർഡ്സ് -ഐ-റോട്ട് എന്ന പൊതുവായ പേര് നൽകി.
വസന്തത്തിൻ്റെ തുടക്കത്തിൽ, മുകുളങ്ങൾ പൊട്ടുന്നതിനുമുൻപ്ദ്രാവ രൂപത്തിലുള്ള ലൈം സൾഫർ അല്ലെങ്കിൽ കോപ്പർ സ്പ്രേകൾ രോഗകാരിയുടെ ഉയർന്ന ബാധിപ്പ് ഒഴിവാക്കാൻ ഉപയോഗിക്കുന്നു. അംഗീകൃത ജൈവ പദ്ധതിയിൽ കുമിൾനാശിനികൾ അനുവദനീയമാണെന്ന് ഉറപ്പുവരുത്തുക.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. സംരക്ഷിത കുമിൾനാശിനി സ്പ്രേകൾ യഥാസമയം ഉപയോഗിക്കുന്നതിനൊപ്പം മികച്ച കാർഷിക രീതികളും പിന്തുടരുകയാണെങ്കിൽ ആന്ത്രാക്നോസ് നിയന്ത്രിക്കാൻ കഴിയും. മുകുളങ്ങൾ പൊട്ടുമ്പോൾ ദ്രാവ രൂപത്തിലുള്ള ലൈം സൾഫർ അല്ലെങ്കിൽ ബോർഡോ മിശ്രിതം തളിക്കുന്നത് ആന്ത്രാക്നോസ് പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ക്യാപ്റ്റൻ, ക്ലോറോത്തലോനിൽ, മാങ്കോസെബ് എന്നിവയാണ്, വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ വളർച്ചയേയും കായകളെയും സംരക്ഷിക്കുന്നതിന് ഉപയോഗിക്കേണ്ട കീടനാശിനികൾ. മുളപൊട്ടൽ മുതൽ കായകൾ നിറംവയ്ക്കാൻ തുടങ്ങുന്നതുവരെ 2 ആഴ്ച ഇടവേളകളിൽ തളിക്കുക.
എൽസിനോ ആമ്പെലിന എന്ന കുമിളാണ് രോഗലക്ഷണങ്ങൾക്ക് കാരണം. നാമ്പുകളിലെ കുമിൾ ഘടനയിലും ബാധിക്കപ്പെട്ട വള്ളികളുടെ പുറംതൊലിയിലും ഇവ ശൈത്യകാലം അതിജീവിക്കുന്നു. വസന്തകാലത്ത് ഇവ ബീജകോശങ്ങൾ ഉത്പാദിപ്പിക്കുകയും അത് മഴവെള്ളം തെറിക്കുന്നതിലൂടെ വ്യാപിക്കപ്പെടുകയും ചെയ്യുന്നു. കാറ്റും മഴയും ബീജകോശങ്ങളെ, വികസിച്ചുകൊണ്ടിരിക്കുന്ന ഇളം ഇലകളിൽ അല്ലെങ്കിൽ നാമ്പുകളിൽ എത്തിക്കുന്നു. കലകൾ ദീർഘനേരം നനഞ്ഞിരിക്കുമ്പോഴും (12 മണിക്കൂറോ അതിൽ കൂടുതലോ) 2 മുതൽ 32°C വരെയുള്ള താപനിലയും ബീജങ്ങളുടെ ഉത്പാദനത്തിനും അങ്കുരണത്തിനും അനുകൂലമാണ്. ഉയർന്ന താപനിലയും ആർദ്രതയും, വേഗത്തിൽ അണുബാധ ഉണ്ടാകുകയും എത്രയും വേഗം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുത്തുകയും ചെയ്യും. തണുത്ത കാലാവസ്ഥ കുമിളിൻ്റെ വളർച്ച മന്ദഗതിയിലാക്കുന്നു. ഇലപൊഴിയലും കായകളിലെ കേടുപാടുകളും മുന്തിരിയുടെ വിളവിലും ഗുണനിലവാരത്തിലും വലിയ സ്വാധീനം ചെലുത്തുന്നു.