നിലക്കടല

പയറിലെ ആഷി സ്റ്റെം ബ്ലൈറ്റ്

Macrophomina phaseolina

കുമിൾ

ചുരുക്കത്തിൽ

  • വാട്ടം, തൂങ്ങിക്കിടക്കുന്ന ഇലകള്‍, ഇലയിലെ കലകളുടെ മഞ്ഞപ്പ്.
  • തണ്ടിന് വൈക്കോലിൻ്റെ നിറങ്ങളിലുള്ള നിറംമാറ്റം.
  • തായ്‍വേര് അഴുകുന്നു, കറുത്ത നിറം കാണിക്കുന്നു, പുറംതൊലി ഒടിയുന്നു മാത്രമല്ല സൂക്ഷ്മമായ ഇരുണ്ട കുമിൾ വളർച്ചകൾ അകത്തും പുറത്തും ദൃശ്യമാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നിലക്കടല

ലക്ഷണങ്ങൾ

പൂവിടലിനു ശേഷമാണ് സാധാരണയായി രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. തൂങ്ങിക്കിടക്കുന്ന ഇലകള്‍, ഇലഞെട്ടുകൾ, ഇലയിലെ കലകളുടെ മഞ്ഞപ്പ് എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങൾ ആദ്യം മുകള്‍ഭാഗത്ത് മാത്രമായി പരിമിതപ്പെടുന്നു. ബാധിക്കപ്പെട്ട ചെടിയുടെ താഴ്ഭാഗത്തുള്ള ഇലകളും, തണ്ടും സാധാരണയായി വൈക്കോലിന്‍റെ നിറമാകുകയും, ചില സാഹചര്യങ്ങളില്‍ തവിട്ട് നിറമാകുകയും ചെയ്യുന്നു. ചെടിയുടെ തായ്‍വേര് കറുപ്പ് നിറമാകുകയും അഴുകലിന്‍റെ സൂചനകള്‍ കാണിക്കുകയും, ഭൂരിഭാഗം പാർശ്വ വേരുകൾ, ദ്വിതീയ വേരുകൾ, ചെറു വേരുകൾ എന്നിവ ഇല്ലാതാകുകയും ചെയ്യുന്നു. നിർജ്ജീവമായ കലകൾ വേരുകളെ വേഗത്തില്‍ പൊട്ടിപ്പോകാനിടയാക്കുകയും, പുറംതൊലി പൊളിഞ്ഞ് പോകുന്നതിനും കാരണമാകുന്നു. ചെടി പിഴുതെടുക്കുമ്പോള്‍ വേഗത്തില്‍ പൊട്ടിപ്പോകുകയും, തായ്‌വേര് ഉൾപ്പെടുന്ന താഴ്ഭാഗം മണ്ണില്‍ തന്നെ ഉറച്ചിരിക്കുകയും ചെയ്യുന്നു. ചുവട് ഭാഗത്തിന്‍റെ നീളത്തിലുള്ള പരിച്ഛേദം, ഇരുണ്ട സൂക്ഷ്മമായ കുമിൾ ഭാഗങ്ങള്‍ പുറംതൊലിയുടെ അടിവശത്തും ആന്തരിക കലകളിലും ദൃശ്യമാക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ജൈവനിയന്ത്രണ ഏജന്‍റുകളായ ട്രൈക്കോഡെർമ വിരിദെ, സുഡോമോണാസ് ഫ്ലൂറസസൻസ്, ബാസിലസ് സബ്ലിലിസ് തുടങ്ങിയവ ഈ രോഗം കൈകാര്യം ചെയ്യുന്നതിന് ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. തയോഫാനേറ്റ് മീതൈൽ, വിറ്റവാക്സ് എന്നീ കുമിനാശിനികൾ ഉപയോഗിച്ചുള്ള വിത്ത് പരിചരണം രോഗമുണ്ടാകുന്നത് ഗണ്യമായി കുറയ്ക്കും. ക്യാപ്റ്റൻ, തൈറം, അല്ലെങ്കിൽ ബെൻലേറ്റ് എന്നിവ ഉപയോഗിച്ച് വിത്ത് പരിചരിക്കുന്നതും രോഗബാധ കുറയ്ക്കാൻ സഹായിക്കും (സാധാരണയായി ഒരു കിലോഗ്രാം വിത്തിന് 3 ഗ്രാം).

അതിന് എന്താണ് കാരണം

മാക്രോഫോമിന ഫാസിയോലിന എന്ന കുമിളിൻ്റെ മണ്ണിലൂടെ വ്യാപിക്കുന്ന നാരുകള്‍ അല്ലെങ്കില്‍ ബീജങ്ങള്‍ ഉണ്ടാക്കുന്ന ഒരു രോഗമാണിത്. 25 മുതൽ 30°C വരെയുള്ള താപനിലയില്‍ ഇവയുടെ ലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടാറുണ്ട്. അപ്പോൾ, കുമിൾ ചെടിയുടെ കലകളുടെ ഒരു നല്ല ഭാഗത്ത് പെരുകുകയും ക്രമേണ കേടുവരുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ചും ആർദ്രതമായ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ, ഇടക്കിടെയുള്ള ഈർപ്പം മൂലമുള്ള ക്ലേശവും താപനില ഉയരുന്നതിനനുസരിച്ചും, ആർ.ബറ്റാറ്റിക്കോള വളരെ കൂടുതൽ കാണപ്പെടുന്നു. പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ 30°C ന് മുകളിലുള്ള ഉയർന്ന പകൽ താപനിലയും മണ്ണിന്‍റെ വരള്‍ച്ചയും രോഗത്തിന്‍റെ തീവ്രത ത്വരിത ഗതിയിൽ വര്‍ദ്ധിപ്പിക്കും. സ്ക്ലിറോഷ്യ എന്ന് വിളിക്കപ്പെടുന്ന ശൈത്യകാലം കഴിച്ചുകൂട്ടുന്ന കുമിൾ ഘടനകൾ ചില സാഹചര്യങ്ങളില്‍ 6 വര്‍ഷം വരെ മണ്ണില്‍ നിലനില്‍ക്കാൻ കഴിവുള്ളതാണ്.


പ്രതിരോധ നടപടികൾ

  • ചെടി മൂപ്പെത്തുന്ന സമയത്തുള്ള ഉയർന്ന താപനില ഒഴിവാക്കാൻ, നേരത്തെ പാകമാകുന്ന ഇനങ്ങൾ നടുന്നത് മൂലം ബാധിപ്പ് കുറയ്ക്കാം.
  • രോഗലക്ഷണങ്ങള്‍ക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • 3 വർഷങ്ങൾ കൂടുമ്പോൾ വിള പരിക്രമം നടത്തുന്നത് മണ്ണിൽ ശൈത്യകാലം അതിജീവിക്കുന്ന ഘടനകളെ കാര്യമായി കുറയ്ക്കും.
  • ആഴത്തില്‍ ഉഴുതു മറിക്കുകയും, ചെടിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്‌ത്‌ നശിപ്പിക്കുകയും ചെയ്യുക.
  • നടുന്നത് മുതൽ വിത്തറകൾ നിറയുന്നത് വരെ ജലസേചനം നടത്തി മണ്ണിൽ നല്ല ഈര്‍പ്പം നിലനിര്‍ത്തുക, പക്ഷേ അമിതമായ ജലസേചനം പാടില്ല.
  • ബാധിപ്പ് കുറയ്ക്കാൻ ഉയർന്ന തോതിലുള്ള വളപ്രയോഗം ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക