നാരക വിളകൾ

സെപ്റ്റോറിയ സ്പോട്ട്

Septoria citri

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഫലങ്ങളിൽ പച്ച അരികുകളുള്ള ഇളം തവിട്ട് നിറത്തിലുള്ള കുഴികൾ കാണപ്പെടുകയും അവ പിന്നീട് ചുവപ്പ് കലര്‍ന്ന തവിട്ടാകുകയും കൂട്ടമായുള്ള കറുത്ത പാടുകളായി കാണപ്പെടുകയും ചെയ്യുന്നു.
  • ഇലകളിൽ മഞ്ഞ വലയത്തോട് കൂടിയ പൊള്ളലേറ്റത് പോലെയുള്ള പാടുകൾ കാണപ്പെടുന്നു.
  • ഇലകളുടെ മദ്ധ്യഭാഗം വിളറുകയും ജീര്‍ണ്ണിച്ച് ഉണങ്ങുകയും ചെയ്യുന്നു.
  • മരത്തിന്റെ താഴ് ഭാഗത്തെ ഇലകൾ കൊഴിഞ്ഞു പോകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ഫലങ്ങളിൽ,ചെറിയ കുഴികൾ (1 മുതൽ 2 മില്ലിമീറ്റര്‍ വ്യാസം) കാണപ്പെടുന്നു. കുഴികൾ പച്ച അരികുകളോടും തവിട്ടു നിറത്തോടും കൂടി കാണപ്പെടുകയും പഴം മൂപ്പെത്തുമ്പോള്‍ അവ പിന്നീട് ചുവപ്പ് കലർന്നതാകുകയും ചെയ്യുന്നു. കേടായ ഭാഗങ്ങൾ കൂടി ചേരുമ്പോൾ അവ കറുത്ത വലിയ കുഴിഞ്ഞ പ്രതലങ്ങളായി മാറുന്നു. മുറിവുകളിൽ വളരെ അടുത്തടുത്തായി കറുത്ത പാടുകൾ രൂപപ്പെടുകയും, ഫംഗസുകളുടെ കായ്ക്കുന്ന ഭാഗങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. നന്നായി രോഗം ബാധിച്ച ഫലങ്ങളിൽ നിന്ന് പ്രത്യേകം മണം വമിക്കുകയും അവ പാകമാകുന്നത്തിന് മുമ്പേ കൊഴിഞ്ഞു പോകുകയും ചെയ്യുന്നു. ഇലകളിൽ മഞ്ഞ വലയത്തോട് കൂടിയ പൊള്ളലേറ്റത് പോലെയുള്ള പാടുകൾ(1 മുതൽ 4 മില്ലി മീറ്റര്‍ വരെ വ്യാസം) കാണപ്പെടുന്നു. കാലാന്തരത്തിൽ പാടുകളുടെ മദ്ധ്യഭാഗം നിറം മങ്ങുകയും ഇളം കാപ്പിയാകുകയും ചെയ്യുന്നു. അനുകൂല കാലാവസ്ഥകളിൽ ഈ രോഗം കാരണം ചെടികളുടെ താഴ് ഭാഗത്തെ ഇലകൾ പൊഴിയുവാൻ കാരണമാകുകയും ചെയ്യുന്നു. ഇലകൾ കൊഴിയുന്നതോടെ കേടുകൾ കടും തവിട്ട് നിറമാകുകയും ഇരുണ്ട അരികുകൾ രൂപപ്പെടുകയും ചെയ്യുന്നു. കേടുകള്‍ക്കുള്ളില്‍ ചെറിയ കറുത്ത കായ്ക്കുന്ന രൂപങ്ങൾ രൂപപ്പെടുന്നു.

Recommendations

ജൈവ നിയന്ത്രണം

ചെമ്പും സിങ്ക് സള്‍ഫേറ്റും അടിസ്ഥാനമാക്കിയ ജൈവ കുമിള്‍നാശിനികള്‍ സെപ്റ്റോറിയാ സിട്രിയെ കുറയ്ക്കും. ആവശ്യമെങ്കില്‍ അവ ശൈത്യകാലത്തെ മഴയ്ക്ക് മുമ്പായും, തണുപ്പ് കാലത്തും വസന്തകാലത്തിന്‍റെ ആരംഭത്തിലും ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. ശരത്‌കാലത്തിലെ മഴ കൊണ്ടുള്ള രോഗങ്ങളെ തടയുവാനായി ചെമ്പ് അടങ്ങിയിട്ടുള്ള കുമിള്‍നാശിനികള്‍ ഉപയോഗിക്കുക. അസോക്സിസ്ട്രോബിൻ ചെമ്പുമായി ചേർന്നിട്ടുള്ള ഉല്‍പ്പനങ്ങളും ഫലപ്രദമാണ്. സ്‌പ്രേകൾ തണുപ്പ് കാലത്തെ മഴയ്ക്ക് ഉപയോഗിക്കണം. ആവശ്യമെങ്കിൽ തണുപ്പ് കാലത്തും ശിശിര കാലത്തിന്റെ ആരംഭത്തിലും രണ്ടാമതും ഉപയോഗിക്കുന്നത് ശുപാര്‍ശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

ഈ ഫംഗസുകൾ ചുള്ളി കമ്പുകളിലും, നിർജ്ജീവമായ തടികളിലും, ഇലകളിലും, കൊഴിഞ്ഞ ഇലകളിലും ജീവിക്കുന്നു. വെള്ളം തളിക്കുന്നതിലൂടെയാണ് കീടത്തിന്‍റെ ബീജങ്ങള്‍ ആരോഗ്യമുള്ള ഇലകളിലും കായ്കളിലുമെത്തുന്നത്. തണുപ്പുള്ള കാലാവസ്ഥയ്ക്ക് ശേഷം വേനൽക്കാലത്തും, ശിശിര കാലത്തും ഫലങ്ങൾ പച്ചയായിരിക്കുന്നുണ്ടെങ്കിലാണ് ആക്രമണമുണ്ടാകുക. ഫംഗസുകൾ ഫലങ്ങളിൽ കാലങ്ങളോളം നിഷ്‌ക്രിയമായിരിക്കുകയും , 5 മുതൽ 6 മാസങ്ങൾക്ക് ശേഷം നല്ല തണുത്ത, കാറ്റുള്ള കാലാവസ്ഥയ്ക്ക് ശേഷം ഫലങ്ങൾ പഴുക്കുമ്പോഴാണ് രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയും ചെയ്യുക. സെപ്റ്റോറിയ സ്പോട്ടുകൾ ഗുരുതരമാകുന്നത് സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമ്പോഴാണ്. കുറവുള്ളതും മാറുന്നതുമായ കാലാവസ്ഥ ചെടികളുടെ കോശങ്ങളെ ഈ രോഗത്തിന് അനുകൂലമാക്കുന്നു.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശേഷിയുള്ളതും മുള്ളുകൾ കുറവുള്ളതുമായ ചെടികൾ കൃഷി ചെയ്യുക.
  • വായു സഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി കൊമ്പുകൾ വെട്ടിയൊതുക്കുക.
  • വെള്ളത്തിലൂടെ രോഗം പടരാതിക്കാനായി ചെടികളുടെ മുകളിലൂടെ വെള്ളം നനയ്ക്കാതിരിക്കുക.
  • മഞ്ഞു വീഴ്ചയിൽ നിന്ന് ചെടികളെ സംരക്ഷിക്കുക.
  • നിലം പതിച്ച ഇലകളും പഴങ്ങളും നശിപ്പിച്ചു കളയുക.
  • രോഗ ലക്ഷണങ്ങൾക്കായി കൃഷിയിടങ്ങൾ നിരീക്ഷിക്കുക.
  • ചെടികളുടെ കൊമ്പുകൾ ഇടയ്ക്കിടെ വെട്ടിയൊതുക്കുക,പ്രത്യേകിച്ച് രോഗം ബാധിച്ചതും ഉണങ്ങിയതുമായ കൊമ്പുകൾ.
  • ഫലങ്ങൾ നേരത്തെ വിളവെടുക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക