Phytophthora spp.
കുമിൾ
ചുവട് ചീയൽ അല്ലെങ്കിൽ ഗമ്മോസിസിന്‍റെ ലക്ഷണങ്ങൾ പലപ്പോഴും മണ്ണിന്‍റെ ഉപരിതലത്തിനോടടുത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. പുറംതൊലിയില്‍ വെള്ളത്തിൽ കുതിർന്ന ഇരുണ്ട ഭാഗങ്ങൾ രൂപംകൊള്ളുന്നു, മാത്രമല്ല ഈർപ്പമുള്ള അവസ്ഥയിൽ അവയിൽ നിന്നും ഒരു പുളിച്ച ഗന്ധം പുറപ്പെടുന്നു. പ്രത്യേകിച്ചും വരണ്ട കാലാവസ്ഥയിൽ പുറംതൊലിയിലെ നീളത്തിലുള്ള വിള്ളലുകളിൽ നിന്ന് വെള്ളത്തിൽ ലയിക്കുന്ന പശ പുറത്തുവരുന്നു. മണ്ണിനു താഴെയുള്ള പുറംതൊലി, വെള്ളത്തിൽ കുതിർന്നതും വഴുവഴുപ്പോടുകൂടി ചുവപ്പുകലർന്ന തവിട്ടുനിറത്തിലോ പിന്നീടുള്ള ഘട്ടങ്ങളിൽ കറുപ്പുനിറത്തിലോ ദൃശ്യമാകും. തവിട്ടുനിറമുള്ള മൃതഭാഗങ്ങൾ തടിയുടെ ആന്തരിക കലകളിലേക്ക് വ്യാപിക്കുന്നു. പോഷകക്കുറവിനാല്‍ ഇലച്ചാര്‍ത്തുകള്‍ മഞ്ഞനിറമാകുന്നു. മുന്നോട്ടുള്ള ഘട്ടങ്ങളിൽ നശിച്ചുപോയ പുറംതൊലി ചുരുങ്ങി പൊട്ടലുകളുണ്ടായി ഭാഗങ്ങൾ അടർന്നു വീണേക്കാം, ഇവ ഒരു തുറന്ന ജീർണത അവശേഷിപ്പിക്കുന്നു. പുറംതൊലിയെ ചുറ്റി കുമിൾ ബാധിച്ചാൽ ചെടികൾ മറിഞ്ഞുവീണ് നശിച്ചേക്കാം. രോഗം ബാധിച്ച ഫലങ്ങളില്‍ ക്രമേണ സവിശേഷമായ തീക്ഷ്ണ ദുര്‍ഗന്ധം വമിക്കുന്ന തവിട്ട് നിറത്തില്‍ മൃദുവായ അഴുകൽ ഉണ്ടായി .
4-10 മിനിറ്റ് ചൂടുവെള്ളത്തില്‍ (ഏകദേശം 49 ഡിഗ്രി) വിത്ത് പരിചരിക്കുന്നത് വിത്തിലൂടെയുള്ള അണുബാധ ഇല്ലാതാക്കുന്നു. സൂക്ഷ്മ ജലസേചന സംവിധാനങ്ങളിലേക്ക് ക്ലോറിൻ ചേർക്കുന്നത് ഫൈറ്റോഫ്തോറ ബാധിപ്പിനെ ഫലപ്രദമായി കുറയ്ക്കുന്നു. ചില കുമിൾ അല്ലെങ്കിൽ ബാക്ടീരിയ ഇനങ്ങള്‍ (ട്രൈക്കോഡെർമ spp. കൂടാതെ ബാസില്ലസ് spp.) ഫൈറ്റോഫ്തോറയ്ക്കുള്ള നിയന്ത്രണ ഏജന്റുകളായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടങ്ങളിലെ രോഗ നിയന്ത്രണത്തിനു കോപ്പർ കുമിൾനാശിനികൾ ഉപയോഗിക്കാവുന്നതാണ്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. മെറ്റാലാക്‌സിലും ഫോസെറ്റൈൽ-അലൂമിനിയവും അടങ്ങിയ കുമിള്‍നാശിനികൾ ഉപയോഗിച്ച് തോട്ടങ്ങളിൽ പരിചരണം നടത്തുന്നത് കുമിളുകളെ ജൈവ രീതിയില്‍ നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ മാർഗ്ഗമാണ്. ഫോസെറ്റൈൽ-അലൂമിനിയം ഇലകളിൽ തളിക്കുന്നതും മെറ്റാലാക്‌സിൽ മണ്ണിൽ നേരിട്ട് പ്രയോഗിക്കുന്നതും നല്ല ഫലങ്ങൾ തരുന്നതായി കാണുന്നുണ്ട്. വിളവെടുപ്പിനുമുമ്പുള്ള തളിപ്രയോഗവും വിളവെടുപ്പിനുശേഷം മുക്കിവച്ചുള്ള പരിചരണ രീതിയും കൂടാതെ കീടനാശിനി അടങ്ങിയ പൊതികൾ ഉപയോഗിക്കുന്നതും ശുപാർശ ചെയ്തിട്ടുണ്ട്.
വിവിധ ഗണത്തിലുള്ള ഫൈറ്റോഫ്തോറ കുമിളുകളാണ് രോഗലക്ഷണങ്ങൾക്ക് കാരണം. അനുകൂല സാഹചര്യങ്ങളിൽ (ഉയർന്ന ഈർപ്പവും ഉയർന്ന താപനിലയും) ചെറിയ ദൂരം നീന്താന്‍ കഴിയുന്ന അനേകം വെള്ളത്തിലൂടെ ബാധിക്കുന്ന ബീജകോശങ്ങൾ ഉണ്ടാകുന്നു. ഈ ബീജകോശങ്ങൾ മഴയിലൂടെയോ ജലസേചനത്തിലൂടെയോ സഞ്ചരിച്ച് വൃക്ഷങ്ങളുടെ വേരുകളില്‍ അണുബാധ ഏല്‍പ്പിക്കുന്ന ഏജന്റുകളാണ്. അവ വികസിച്ച് വേരുകളുടെ അഗ്രഭാഗത്തിലൂടെ ഉള്ളിൽ കടന്ന് ചെറുവേരുകൾ അഴുകുന്നതിനു കാരണമാകുന്നു, പിന്നീട് വേരിന്‍റെ അവശേഷിച്ച ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഈ ബീജകോശങ്ങൾ മരത്തടിയുടെ ചുവടിനുചുറ്റുമുള്ള പുറം തൊലിയിലെ വിള്ളലുകളിലോ മുറിവുകളിലോ തെറിച്ച്, ചുവട് അഴുകൽ അല്ലെങ്കിൽ ഗമ്മോസിസിന് കാരണമാകുന്നു. മരങ്ങൾ ബാധിക്കപ്പെടാനുള്ള സാധ്യത ഫൈറ്റോഫ്തോറ ഇനങ്ങളുടെ സാന്നിധ്യത്തെ ആശ്രയിച്ചിരിക്കുന്നു കൂടാതെ നിലവിലുള്ള പാരിസ്ഥിതിക ഘടകങ്ങളെയും (മണ്ണിന്‍റെ തരം, ജല സാന്നിധ്യം) കാര്യമായി ആശ്രയിച്ചിരിക്കുന്നു.