നാരക വിളകൾ

മെലനോസ്

Diaporthe citri

കുമിൾ

ചുരുക്കത്തിൽ

  • ഫലങ്ങളിലെ സ്നേഹ ഗ്രന്ഥികൾക്കുചുറ്റും വളരെച്ചെറിയ, ചുവപ്പ് കലർന്ന തവിട്ട് നിറം മുതൽ ഇരുണ്ട തവിട്ട് നിറം വരെയുള്ള പാടുകൾ കാണപ്പെടുന്നു.
  • കോശങ്ങളില്‍ മുറിവുകളും പൊട്ടലുകളും ഉണ്ടായി പഴങ്ങൾ പാകമാകുന്നതിനുമുമ്പ് കൊഴിഞ്ഞ് പോകുന്നു.
  • തെളിഞ്ഞ മഞ്ഞ വലയത്തോടുകൂടിയ ചെറിയ തവിട്ട് നിറമുള്ള പുള്ളിക്കുത്തുകൾ ഇലകളിൽ ദൃശ്യമാകും, അവ ചുവപ്പുകലർന്ന തവിട്ടുനിറത്തിലുള്ള പശയിൽ കുതിർന്ന് പൊങ്ങി നിൽക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

വൈകിയ ഘട്ടങ്ങളിൽ പാകമാകുന്ന ഫലങ്ങളിൽ ചുവപ്പ് കലർന്ന തവിട്ട് നിറം മുതൽ ഇരുണ്ട തവിട്ട് നിറത്തോടെയുള്ള വടുക്കള്‍ (0 .2 -1.5 മി.മി വലിപ്പം) ഉണ്ടാകുന്നതാണ് മെലനോസിന്‍റെ ലക്ഷണം. തൊലിപ്പുറമേ കാണപ്പെടുന്ന സ്നേഹ ഗ്രന്ഥികൾക്കുചുറ്റും വടുക്കള്‍ രൂപപ്പെടുന്നു. രോഗബാധാ പ്രക്രിയയില്‍ കലകളിലെ മുറിവും പൊട്ടലും കാണപ്പെടുന്നത് സാധാരണമാണ്. ഫലങ്ങളുടെ വളർച്ച മുരടിക്കുകയും പാകമാകുന്നതിനുമുമ്പ് പൊഴിയുകയും ചെയ്യും. മറ്റുരോഗങ്ങൾ മൂലമുണ്ടാകുന്ന സമാനമായ വടുക്കള്‍ക്ക് വിപരീതമായി മെലനോസിന്‍റെ വടുക്കളില്‍ സ്പര്‍ശിച്ചാല്‍ സാൻഡ്-പേപ്പറിന്‍റെ പ്രതീതി ഉണ്ടാകും. പാകമായ ഫലങ്ങളിൽ രോഗാണു ഫലങ്ങളുടെ അഴുകലിനു കാരണമാകുന്നു, ഇവ സവിശേഷമായി തായ്ത്തണ്ടില്‍ നിന്നും വികസിച്ചു തുടങ്ങും, ഫലങ്ങള്‍ പാകമാകുന്നതിനുമുമ്പ് അടര്‍ന്നു വീഴുന്നതിനും കാരണമാകും. പിന്നീട് ചുവപ്പുകലർന്ന തവിട്ടുനിറത്തിലുള്ള പശയിൽ പൊങ്ങി നിൽക്കുന്ന കുരുക്കളാകുന്ന ചെറിയ തവിട്ടുനിറത്തിലുള്ള വേറിട്ട പുള്ളികളായാണ് ഇലകളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇവ മിക്കവാറും തെളിഞ്ഞ ഒരു മഞ്ഞ വലയത്തിൽ ചുറ്റപ്പെട്ട് ക്രമേണ ചെറിയ ദൃഢമായ കോർക്കുപോലെയുള്ള കുരുക്കളായി രൂപം പ്രാപിക്കുന്നു. സംഭരണ അവസ്ഥകള്‍ അനുസരിച്ച് സ്റ്റെം എന്‍ഡ് റോട്ട് സംഭവിക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഡി. സിട്രി പരിചരിക്കുന്നതിന് വേണ്ടി ജൈവ കോപ്പർ സംയുക്തങ്ങൾ അടങ്ങിയ ലായനി പ്രയോഗിക്കുക. ആദ്യ പ്രയോഗം പൂവിതൾ കൊഴിയുമ്പോൾ തുടങ്ങി, തുടര്‍ന്ന് ദ്വിതീയ പരിചരണം 6 -8 ആഴ്ചക്കു ശേഷം .

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. വസന്തകാലത്തെ വളർച്ചയുടെ സമയത്ത് പൈറക്ലോസ്ട്രോബിന്‍റെ പ്രയോഗം മെലനോസ് ഫലങ്ങളിൽ വികസിക്കുന്നത് തടയുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മന്‍കോസെബ്, ഫെൻബുകൊനസോൾ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങളും ശുപാർശ ചെയ്യുന്നു. സ്ട്രോബിലൂറിൻ കുമിള്‍നാശിനികളും തൃപ്തികരമായ ഫലങ്ങൾ നൽകുന്നുണ്ട്, ഇവയും പ്രയോഗിക്കാം.

അതിന് എന്താണ് കാരണം

മേലനോസ് അവയുടെ ജീവിതചക്രം നിര്‍ജ്ജീവമായ കമ്പുകളില്‍ പൂര്‍ത്തിയാക്കുന്ന ചീയലിനു കാരണമാകുന്ന ഒരു സൂക്ഷ്മാണുവാണ്. രോഗത്തിന്‍റെ തീവ്രത നിശ്ചയിക്കുന്നത് നിര്‍ജ്ജീവമായ മരത്തടിയിൽ ഉണ്ടാകുന്ന പൂപ്പലിന്‍റെ വളർച്ചയും, മഴയോ മുകളിലൂടെയുള്ള ജലസേചനം മൂലമോ ഉണ്ടാകുന്ന നനവിന്റെ സമയദൈർഘ്യവുമാണ്. ഏകദേശം 18-24 മണിക്കൂർ ഈർപ്പവും 20-24°C -നിടയിലുള്ള താപനിലയും രോഗബാധക്ക് ആവശ്യമാണ്. ഗണ്യമായ അളവിൽ നിര്‍ജ്ജീവമായ തടി മരങ്ങളിലോ, നിലത്തോ അവശേഷിക്കുന്നെങ്കിലോ തോട്ടങ്ങളിൽ കമ്പുകൾ കൂട്ടിയിട്ടിട്ടുണ്ടെങ്കിലോ ബീജകോശങ്ങൾ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.


പ്രതിരോധ നടപടികൾ

  • മരങ്ങളുടെ നശിച്ച ഭാഗങ്ങൾ പതിവായി തോട്ടത്തിൽ നിന്ന് നീക്കം ചെയ്യുക.
  • കേടുവന്ന ഭാഗങ്ങളും നശിച്ച ഭാഗങ്ങളും വർഷത്തിൽ 1-2 തവണ മരങ്ങളിൽനിന്നും വെട്ടിമാറ്റുക.
  • രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ശാരീരിക ക്ഷമത മെച്ചപ്പെടുത്താന്‍ സന്തുലിതമായ വളപ്രയോഗം ഉറപ്പുവരുത്തുക.
  • രോഗലക്ഷണങ്ങൾക്കായി പതിവായി നിരീക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക