Phoma tracheiphila
കുമിൾ
ഒറ്റപ്പെട്ട ശാഖകളിലോ മേഖലകളിലോ ആണ് ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്, ക്രമക്കേടുകൾ പരിഹരിച്ചിട്ടില്ലെങ്കിൽ വൃക്ഷത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച് നശിക്കുന്നു. ആദ്യ ലക്ഷണങ്ങൾ വസന്തകാലത്ത് തളിരുകളിലും സിരകൾക്കിടയിലുള്ള ഇല ഭാഗങ്ങളിലും ഉണ്ടാകുന്ന വിളർച്ചയും കമ്പുകളുടെ അഗ്രഭാഗത്തുനിന്നും ആരംഭിക്കുന്ന ഉണക്കവുമാണ്. വാടിയ ശിഖരങ്ങളിലെ ഈയ നിറം അല്ലെങ്കില്‍ ചാര നിറമുള്ള ഭാഗങ്ങളിലെ ഉയർന്ന കറുത്ത പാടുകൾ ബീജകോശങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. ബാധിക്കപ്പെട്ട ശിഖരങ്ങളുടെ ചുവട്ടിൽനിന്നും മുളകളും വേരുഭാഗത്തിൻ്റെ ചുവട്ടിൽനിന്നും തൈകളും വളരുന്നത് ആതിഥേയ വിളകളുടെ സാധാരണ പ്രതികരണമാണ്. രോഗബാധയുള്ള ചില്ലകൾ, ശാഖകൾ, തടികൾ എന്നിവ മുറിക്കുകയോ പുറം തൊലി ഉരിയുകയോ ചെയ്താൽ സാൽമൺ പിങ്ക് അല്ലെങ്കിൽ ഓറഞ്ച്-ചുവപ്പ് നിറംമാറ്റം തടിയിൽ കാണപ്പെടും. ഈ ആന്തരിക ലക്ഷണം സംവഹന കലകളിലെ പശയുടെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കോപ്പർ അടിസ്ഥാനമാക്കിയുള്ള കുമിൾനാശിനി രോഗാണുക്കൾക്കെതിരെ ഉപയോഗിക്കാവുന്നതാണ്. ശരത്കാലം മുതൽ വസന്തകാലം വരെയുള്ള കാലഘട്ടത്തിൽ സംരക്ഷണത്തിനായി കോപ്പർ കുമിള്‍നാശിനികൾ ഇലച്ചാര്‍ത്തുകളില്‍ തുടർച്ചയായി പ്രയോഗിക്കാം. സ്യുഡോമോണാസ് ബാക്ടീരിയ റൈസോസ്ഫിയറിനെ തടസ്സപ്പെടുത്തുന്നു, ഉദാഹരണത്തിന് സ്യുഡോമോണാസ് ഫ്ലുറസെൻസ്, സ്യുഡോമോണാസ് പുട്ടിട എന്നിവ ഫോമാ ട്രാചീഫിലയുടെ വളർച്ച പ്രതിരോധിക്കുന്നതായി കണ്ടിട്ടുണ്ട്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. സിറം (സിങ്ക് ഡൈമീതൈൽ ഡൈതയോകാർബമേറ്റ്) അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ ഫോമാ ട്രാചീഫിലയുടെ നിയന്ത്രണത്തിന് വളരെ കാര്യക്ഷമമാണ്. കാർബോക്സിൻ, ബെൻസീമിഡസോൾ എന്നിങ്ങനെയുള്ള അന്തർവ്യാപന ശേഷിയുള്ള ഉത്പന്നങ്ങളും പ്രതിരോധ ചികിത്സകൾക്ക് ഫലപ്രദമാണ്. പ്രത്യേകിച്ചും മഞ്ഞ്, ആലിപ്പഴ വീഴ്ച്ച, ശക്തിയായ കാറ്റ് എന്നിങ്ങനെ മരങ്ങളിൽ പരിക്കുകളുണ്ടാകാൻ സാധ്യതകൾ ഉള്ളപ്പോൾ സംരക്ഷണ ശേഷിയുള്ളതും അന്തർവ്യാപന ശേഷിയുള്ളതുമായ കുമിള്‍നാശിനി മിശ്രിതം ശുപാർശചെയ്യുന്നു.
ഇലകൾ, ശിഖരങ്ങൾ, വേരുകൾ എന്നിവയിലെ മുറിവുകളിലൂടെ കുമിൾ ഉള്ളിൽ കടക്കുന്നു. ബീജകോശങ്ങള്‍ ജലത്തിലൂടെ വ്യാപിക്കുന്നതാണെന്ന് കരുതപ്പെടുന്നു. മണ്ണിലുള്ള ബാധിക്കപ്പെട്ട ചില്ലകളിലോ ശിഖരങ്ങളിലോ ഈ കുമിളുകൾക്ക് നാല് മാസത്തിൽ കൂടുതൽ അതിജീവിക്കാൻ കഴിയും. ഇത് നിരവധി ആഴ്ചകള്‍ രോഗവ്യാപനത്തിൻ്റെ ഒരു പ്രധാന സ്രോതസ്സായിരിക്കും. ബീജകോശങ്ങൾ മരങ്ങളിൽ നിന്നോ അവശിഷ്ടങ്ങളിൽ നിന്നോ മഴവെള്ളം തെറിക്കുന്നതിലൂടെയോ മുകളിലൂടെയുള്ള ജലസേചനം മൂലമോ വ്യാപിക്കുന്നു. ചിലവ വായുവിലൂടെ വ്യാപിച്ചേക്കാം. സാധാരണയായി കുമിളുകൾ കുറഞ്ഞ ദൂരങ്ങൾ മാത്രമേ വ്യാപിക്കുകയുള്ളൂ, അതായത് ആദ്യ സ്രോതസ്സിൽ നിന്നും 15 മുതൽ 20 മീറ്റർ ദൂരം വരെ. എന്നിരുന്നാലും ലഭ്യമാകുന്ന കാറ്റിന്‍റെ ദിശ ഈ ദൂരം കൂട്ടിയേക്കാം. 14 മുതൽ 28°C വരെയുള്ള താപനിലയാണ് രോഗവ്യാപനത്തിനുള്ള താപനിലയുടെ പരിധി പക്ഷേ 20-25°C ആണ് ഏറ്റവും അനുകൂലം.