നാരക വിളകൾ

നാരകത്തിലെ ആന്ത്രാക്‌നോസ്

Glomerella acutata

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിൽ തവിട്ടുനിറത്തിലുള്ള പുള്ളികൾ, പുള്ളികൾ ജീർണിച്ച് അടർന്നുവീഴുന്നു.
  • ഇലകളും ഇളം നാമ്പുകളും വാടി പൊഴിയുന്നു.
  • ഇളം കായകൾ പാകമാകുന്നതിനുമുൻപ് കൊഴിയും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

പൂക്കള്‍, ഇല, പഴവർഗ്ഗങ്ങൾ എന്നിവയെ നാരങ്ങ ആന്ത്രാക്നോസ് സ്വാധീനിക്കുന്നു. ചെറിയ പാടുകള്‍ വ്യാപിച്ച് വലുതാകും. ഇലകളും ഫലങ്ങളും പലപ്പോഴും കൊഴിഞ്ഞുപോകുകയും തളിരുകള്‍ നശിക്കുകയും ചെയ്യുമ്പോള്‍ "വിതര്‍ടിപ്" ലക്ഷണങ്ങൾ ഉണ്ടാകുന്നു. ജീര്‍ണ്ണിച്ച ഭാഗങ്ങള്‍ വീണുപോയാല്‍ രോഗബാധിത ഭാഗങ്ങളില്‍ ദ്വാരങ്ങള്‍ രൂപം കൊള്ളുന്നു.കഠിനമായ അണുബാധകളിൽ ഇലകളും ഇളംചില്ലകളും പൂർണ്ണമായും വാടുകയും നശിച്ചുപോകുന്നു. കൂടാതെ, മുളകള്‍ നശിക്കുകയും ഇലകളില്‍ വൈകൃതം ഉണ്ടാക്കുകയും ചെയ്യും.അണുബാധ സാധാരണയി പഴങ്ങള്‍ നേരത്തെ കൊഴിയുന്നതിന് കാരണമാകുന്നു.പഴകിയ അണുബാധകൾ ആഴമുള്ളതും വലുതുമായ കേടുകളുണ്ടാക്കുകയും പഴത്തില്‍ രൂപ വൈകൃതം ഉണ്ടാക്കുകയും ചെയ്യും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ഷമിക്കുക, ഗ്ലോമോറ അക്യൂട്ടാറ്റയ്ക്ക് എതിരെയുള്ള മറ്റൊരു ചികിത്സയും ഞങ്ങൾക്ക് അറിയില്ല. ഈ രോഗം ചെറുക്കാന്‍സഹായിക്കുന്ന എന്തെങ്കിലും മാര്‍‌ഗ്ഗം നിങ്ങള്‍ക്ക് അറിയാമെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപെടുക. ഞങ്ങൾ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. കാപ്റ്റാൻ അല്ലെങ്കിൽ മാനേബിനെ അടിസ്ഥാനമാക്കിയ കുമിൾനാശിനികൾ ഗ്ലോമോറ അക്യൂട്ടാറ്റക്കെതിരെ ഫലപ്രദമായി ചികിത്സ നൽകും. പുഷ്പിക്കല്‍ ഘട്ടത്തിൽ തന്നെ ചികിത്സ ആരംഭിക്കുക.

അതിന് എന്താണ് കാരണം

ഈ രോഗത്തിന്‍റെ ചികിത്സയെക്കുറിച്ച് പൂർണമായും പഠിച്ചിട്ടില്ല. നാരകത്തിലെ ആന്ത്രാക്‍നോസ് നശിച്ച കൊമ്പുകളിലും, മൂപ്പെത്തിയ ഇലകളിലും കാലാകാലങ്ങളില്‍ അതിജീവിക്കുന്നു. ഇത് ഇളം കോശങ്ങളെ മാത്രമാണ് ബാധിക്കുന്നത്. തുടര്‍ന്ന് വെള്ളം വീഴുമ്പോള്‍ ബീജങ്ങള്‍ വ്യാപിക്കുകയും ചെയ്യുന്നു. നാരകത്തിലെ കോശങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വലിയ തോതിലുള്ള അണുബാധയും സ്ഥിരമായ ഇല കൊഴിച്ചിലും ആന്ത്രാക്‍നോസ് നിയന്ത്രിക്കുന്നത് പ്രയാസമുള്ളതാക്കുന്നു.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ വളര്‍ത്തുക.
  • ആരോഗ്യമുള്ള സസ്യങ്ങളിൽ നിന്നും അല്ലെങ്കിൽ അംഗീകൃത സ്രോതസ്സുകളിൽ നിന്നുള്ള വിത്ത് ഉപയോഗിക്കുക.
  • നടീലിനു മുൻപ് ഇലകളില്‍ പാടുകളുണ്ടോ എന്ന് പരിശോധിക്കുക.
  • രോഗത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടോയെന്നറിയാന്‍ തോട്ടങ്ങൾ പതിവായി നിരീക്ഷിക്കുക.
  • വിളവെടുപ്പിനു ശേഷം വയലിലെ അവശിഷ്ടങ്ങള്‍ കത്തിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക.വായുസഞ്ചാരം കൂട്ടുന്നതിനുവേണ്ടി മരങ്ങള്‍കൾക്കിടയില്‍ മതിയായ സ്ഥലം നൽകണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക