Mycosphaerella citri
കുമിൾ
മരത്തിന്‍റെ വൈവിധ്യത്തെ ആശ്രയിച്ച് ലക്ഷണങ്ങൾ അതിന്‍റെ കാഠിന്യത്തിലും പ്രകൃതത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു, പക്ഷേ എല്ലാ നാണ്യ വിളകളും ഒരു പരിധി വരെ ബാധിക്കപ്പെടുന്നു. ഹരിതനാശം സംഭവിച്ച വലയത്താൽ ചുറ്റപ്പെട്ട മഞ്ഞ മുതൽ കടും തവിട്ടുനിറം വരെയുള്ള പുള്ളികൾ മുതിർന്ന ഇലകളുടെ മുകൾഭാഗത്ത് ആദ്യം പ്രത്യക്ഷപ്പെടുന്നു. ഇലകളുടെ അടിവശത്ത് ചെറുതായി പൊങ്ങിയ, മങ്ങിയ ഓറഞ്ച് മുതൽ മഞ്ഞകലർന്ന തവിട്ടുനിറം വരെയുള്ള പൊള്ളലുകൾ കാണപ്പെടും. പിന്നീട് ഇരുവശങ്ങളിലെയും ലക്ഷണങ്ങൾ ഇരുണ്ട തവിട്ടുനിറം ആകുകയും കൂടുതൽ ‘വഴുവഴുപ്പുള്ള’ പ്രകൃതത്തിൽ ദൃശ്യമാകുകയും ചെയ്യുന്നു. ബാധിക്കപ്പെട്ട മരങ്ങളിൽ ക്രമേണ ഇലകൾ നഷ്ടപ്പെട്ട്, മരത്തിന്‍റെ ഓജസ്സും ഫലങ്ങളുടെ വിളവും കുറയുന്നു. ഫലങ്ങളിൽ വഴുവഴുപ്പുള്ള പുള്ളി, പച്ച നിറത്തിലുള്ള ഭാഗങ്ങളാൽ ചുറ്റപ്പെട്ട, നിർജ്ജീവമായ ചെറിയ കറുത്ത പാടുകളായി കാണപ്പെടുന്നു, ഈ ലക്ഷണം പുറന്തോടിലെ വഴുവഴുപ്പുള്ള കുരുക്കൾ എന്നറിയപ്പെടുന്നു. ഫലങ്ങളുടെ ഉപരിതലത്തിലെ വലിയൊരു ഭാഗം ആവരണം ചെയ്യാൻ ഇതിനു കഴിയും. അധിക ചൂടും അധിക മഴയുമുള്ള സ്ഥലങ്ങളിൽ ബാധിപ്പ് ഏതു സമയത്തും സംഭവിക്കാം.
ക്ഷമിക്കുക, മൈകോസ്ഫെറെല്ല സിട്രി നിയന്ത്രിക്കുന്നതിന് മറ്റെന്തങ്കിലും ഇതര പരിചരണരീതികൾ ഞങ്ങൾക്കറിവില്ല. ഈ രോഗത്തിനെതിരെ പോരാടുന്നതിനെ കുറിച്ച് താങ്കൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ ദയവായി ഞങ്ങളുമായി പങ്കു വയ്ക്കുക. താങ്കളിൽ നിന്ന് കേൾക്കാൻ കാത്തിരിക്കുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വേനൽകാലത്ത് നല്ലതുപോലെ ആസൂത്രണം ചെയ്‌ത് ഒന്നോ രണ്ടോ പ്രാവശ്യം പെട്രോളിയം ഓയിൽ പ്രയോഗിച്ചാൽ വഴുവഴുപ്പുള്ള പാടുകൾ നിയന്ത്രിക്കാനാവും. രോഗകാരികൾ ഇലകളിൽ ഇതിനകം വ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ പോലും, ഇത് ബീജകണങ്ങൾ ഇലകളുടെയും ഫലങ്ങളുടെയും ഉള്ളിലേക്ക് തുരന്ന് കയറുന്നത് തടഞ്ഞ് ലക്ഷണങ്ങൾ വൈകിപ്പിക്കുന്നു. ഇലകളിലെയും ഫലങ്ങളിലെയും ലക്ഷണങ്ങൾ വിജയകരമായി നിയന്ത്രിക്കുന്നതിന് ഓയിലിന്‍റെ കൂടെ കോപ്പർ അല്ലെങ്കിൽ കോപ്പർ സൾഫേറ്റ് എന്നിവ അടങ്ങിയ ഉല്പന്നങ്ങൾ സാധാരണയായി ചേർക്കാറുണ്ട്. മുന്നേ മറ്റു ചില കുമിൾനാശിനികൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് (ഉദാഹരണത്തിന് സ്ട്രോബില്യൂറിൻസ്) പക്ഷേ ചില സംഭവങ്ങളിൽ ഇത് കുമിളുകളിൽ പ്രതിരോധശക്തി വികസിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്.
മൈകോസ്ഫെറെല്ല സിട്രി എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം, ഇവ അനുയോജ്യമായ വിള ലഭ്യമല്ലെങ്കിൽ മണ്ണിലെ ചെടി അവശിഷ്ടങ്ങളിൽ അതിജീവിക്കുന്നു. വസന്ത കാലത്ത് സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ അവ ബീജകോശങ്ങൾ ഉല്പാദിപ്പിച്ച് മഴവെള്ളം തെറിക്കുന്നതിനാലും, ചെടിക്കു മുകളിലൂടെയുള്ള ജലസേചനത്തിനാലും, കടുത്ത മഞ്ഞിനാലും സ്വതന്ത്രമാക്കപ്പെടുന്നു. കാറ്റിനും ഈ ബീജങ്ങളെ മറ്റു നാരക തോപ്പുകളിലേക്ക് വഹിക്കാൻ സാധിക്കും. ഇലയുടെ താഴ്ഭാഗത്ത് പതിച്ച്, ബീജാങ്കുരണം നടന്ന് ഇലപത്രത്തിലെ സ്വാഭാവിക സുഷിരങ്ങൾ വഴി കുമിൾ സാവധാനം കോശകലകൾ തുരന്ന് പോകുന്നു. ഉയർന്ന താപനിലയും, കൂടിയ ഈർപ്പവും, ദീർഘനേരത്തെ ഇലകളിലെ നനവും ഈ പ്രക്രിയക്ക് അനുകൂലമാണ്. ചൂട് സമയത്തെ പ്രാഥമിക ബാധിപ്പിനും തണുപ്പ് സമയത്ത് ചെടികളിൽ ആദ്യം രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനുമിടയിൽ കുറേ മാസങ്ങൾ പിന്നിടുന്നു. ഇതിനു വിപരീതമായി തണുത്ത താപനിലയിലും, വരണ്ട കാലാവസ്ഥയിലും ബീജകോശങ്ങളുടെ ഉത്പാദനം കുറയുകയും അണുബാധ കുറവുമായിരിക്കും. പാരിസ്ഥിതിക സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ, മരത്തിന്‍റെ വളർച്ചാ ഘട്ടങ്ങളിൽ ഏതുസമയത്തും ഇലകളിൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. മരങ്ങളിലെ തുരുമ്പ് ചാഴിയുടെ സാന്നിധ്യം ഈ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.