Elsinoe fawcettii
കുമിൾ
ചെടി ഇനങ്ങള്‍ക്കും, പാരിസ്ഥിതി സാഹചര്യങ്ങൾക്കും അനുസരിച്ച് രോഗലക്ഷണങ്ങൾ നേരിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കും. സാധാരണയായി, ഇളം ഇലകളിൽ ആദ്യമായി സൂക്ഷ്മമായ വെള്ളത്തിൽ കുതിർന്ന പുള്ളികൾ പ്രത്യക്ഷപ്പെടുന്നു. അവ പിന്നീട് കൊഴുത്ത-മഞ്ഞ നിറം അല്ലെങ്കില്‍ തെളിഞ്ഞ-നിറമുള്ള കുരുക്കളായി ഇലകളുടെ ഇരുവശങ്ങളിലും രൂപപ്പെടുന്നു. രോഗം മൂർച്ഛിക്കവേ, ഈ കുരുക്കൾ പിന്നീട് ക്രമരഹിതമായ, കോണാകൃതിയിൽ തവിട്ടു നിറമുള്ള രൂപമായി, വെല്‍വറ്റ് പോലെയുള്ള മേലഗ്രത്തോടെ പരിണമിക്കുന്നു, ഇത് ഇല പത്രങ്ങളുടെ വലിയൊരുഭാഗം ആവരണം ചെയ്തേക്കാം. പഴയ ക്ഷതങ്ങൾക്ക് ശല്‍ക്കം പോലെയുള്ള മുകള്‍ഭാഗവും പരുപരുത്ത രൂപവും പൊട്ടലുകളും പിളര്‍പ്പുകളും കാണും. ബാധിക്കപ്പെട്ട ഇലകൾ ചുരുങ്ങി, വിരൂപമായി അവയുടെ അരികുകൾ കീറിപ്പറിയുന്നു. ഇളം കമ്പുകളും, മൃദുവായ തളിരുകളും, തണ്ടുകളും സമാനമായ ലക്ഷണങ്ങൾ കാണിച്ചേക്കാം. വളർച്ച മുരടിക്കലും ഇടതൂർന്ന വളർച്ചയും ഇതിൻ്റെ രണ്ട സാധാരണമായ സവിശേഷതകളാണ്. ഗുരുതരമായ ബാധിപ്പുകളിൽ, തുടർന്ന് പലപ്പോഴും ഇലപൊഴിയൽ ഉണ്ടായേക്കാം. ഫലങ്ങളിൽ ഈ കുരുക്കൾ കുറച്ച് ഉയർന്നതും പിങ്ക് മുതല്‍ ഇളം തവിട്ട് നിറം വരെ ഉള്ളതുമാണ്. അവ പാകമാകവേ, ഇടതൂർന്ന തഴമ്പ്-പോലെയുള്ള പൊറ്റകൾ മഞ്ഞ കലർന്ന തവിട്ടുനിറം അല്ലെങ്കിൽ ചാരനിറത്തിൽ കാണപ്പെടുന്നു.
ഈ കുമിളുകൾക്കെതിരെ ജൈവിക പരിചരണങ്ങൾ ലഭ്യമല്ല. കുമിളുകളുടെ വ്യാപനവും പുതിയ ആക്രമണവും തടയുന്നതിനായി കോപ്പര്‍ അടിസ്ഥാനമായ അംഗീകൃത ജൈവ കുമിള്‍നാശിനികൾ ഉപയോഗിക്കുക. പ്രത്യേകം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക, കാരണം കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ കോപ്പര്‍ വിഷകരമായേക്കാം.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വ്യാപകമായ ബാധിപ്പ് ചെറുക്കുന്നതിനായി തൈറം, ഡൈഫെനോകോണസോൾ, ക്ലോറോതലോണിൽ എന്നിവയടങ്ങിയ സംരക്ഷണം നൽകുന്ന കുമിള്‍നാശിനികള്‍ ഉപയോഗിക്കുക. അന്തര്‍വ്യാപന ശേഷിയുള്ള കുമിള്‍നാശിനികളാണ് മറ്റൊരു മാര്‍ഗ്ഗം. കുമിള്‍നാശിനികളോട് പ്രതിരോധമുള്ള ഇനം രോഗാണുക്കളേയും കണ്ടെത്തിയിട്ടുണ്ട്.
എൽസിനോ ഫോസെറ്റി , ഇ ഓസ്‌ട്രാലിസ് എന്നീ കുമിളുകളാണ് ലക്ഷണങ്ങൾക്ക് കാരണം , ഇവ വ്യത്യസ്തയിനം നാരകവര്‍ഗ്ഗ വിളകളിൽ സമാനമായ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. നാരങ്ങകൾ, ചെറുമധുരനാരങ്ങകൾ, ഓറഞ്ചുകൾ എന്നീ ചെടികളിൽ രണ്ടിനം കുമിളുകളും അക്രമിക്കാം. എൽസിനോ ഫോസെറ്റി പ്രധാനമായും പുളിയുള്ള ഓറഞ്ചുകളിലും മധുരമുള്ള ഓറഞ്ചുകളുടെ ചില ഇനങ്ങളിലും ബാധിക്കുന്നു. വിപരീതമായി, ഇ ഓസ്‌ട്രാലിസുകൾ മധുരമുള്ള ഓറഞ്ചുകളിലും നാരകങ്ങളിലും പൊറ്റയ്ക്ക് കാരണമാകുന്നു, പക്ഷേ അവ പുളിയുള്ള ഓറഞ്ചുകളെ ബാധിക്കുകയില്ല. ഇലകളിൽ കോൺ പോലെയുള്ള രൂപങ്ങൾക്ക് മുകളിൽ കാണുന്ന പിങ്ക് മുതല്‍ തവിട്ടു വരെയുള്ള നിറങ്ങളും ഫലങ്ങളിൽ തഴമ്പ്-പോലെയുള്ള ഘടനകളും മഴത്തുള്ളികളിലൂടെയോ, മഞ്ഞിലൂടെയോ, കാറ്റിലൂടെയോ, മുകളിലൂടെയുള്ള ജലസേചനത്തിലൂടെയോ വ്യാപിക്കുന്ന ബീജങ്ങളാണ്. രണ്ട് ഇനങ്ങളിൽ നിന്നും ഇ. ഫോസെറ്റിയാണ് വ്യാപകമായിട്ടുള്ളത്, എന്നാൽ ഇ. ഓസ്‌ട്രാലിസ് വ്യാപകമായി വളരുന്ന നാരകവര്‍ഗ്ഗ ഇനങ്ങളെ ആക്രമിക്കുന്നതിനാൽ ഇതിന് സാമ്പത്തികപരമായി പ്രാധാന്യമുണ്ട്.