നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ കറുത്തപുള്ളികള്‍

Phyllosticta citricarpa

കുമിൾ

ചുരുക്കത്തിൽ

  • കായകളിലും ഇലകളിലും രോഗകാഠിന്യം അനുസരിച്ച് ഏറിയും കുറഞ്ഞും കാണപ്പെടുന്ന ലക്ഷണങ്ങള്‍.
  • കായകള്‍ അവയുടെ തൊലിപ്പുറമെ വിവിധയിനം പുള്ളികള്‍ ദൃശ്യമാക്കുന്നു.
  • ഉറച്ച പുള്ളി വടുക്കള്‍, വ്യാജ മെലനോസ്, ചുണങ്ങു പോലെയുള്ള പുള്ളികള്‍ വിനാശകരമായ കുത്തുകള്‍ എന്നിവയും കായകളില്‍ കാണുന്നു.
  • സാന്നിധ്യമുണ്ടെങ്കില്‍, ഇലകളിലെ വടുക്കള്‍ ഇളം നിറമുള്ള മധ്യഭാഗത്തോടെയും ചെറിയ, കുഴിഞ്ഞ മൃതമായ പുള്ളികള്‍, ഇരുണ്ട അരികു വളറിയ വലയങ്ങള്‍ എന്നിവയോടെയും പ്രത്യക്ഷപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ഈ കുമിള്‍ നിരവധിയിനം ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു, പ്രത്യേകിച്ചും കായകളില്‍ ഇവ കാണാന്‍ കഴിയും. ഉറച്ച പുള്ളി വടുക്കള്‍ക്ക് മില്ലിമീറ്ററുകള്‍ വ്യാസമുണ്ടായിരിക്കും. ഈ പുള്ളികള്‍ ഇളം നിറത്തിലുള്ള കേന്ദ്ര ഭാഗത്തോടെ, ഇരുണ്ട തവിട്ടു നിറം മുതല്‍ കറുപ്പ് വരെയുള്ള അരികുകളോടെയും പാകമായ ഓറഞ്ച് കായകളില്‍ സാധാരണ ഒരു പച്ച വലയത്തോടെയുമുള്ള കുഴിവുകളായാണ് കാണപ്പെടുന്നത്. പച്ചക്കായകളില്‍ വ്യാജ മെലനോസ് ഉയര്‍ന്ന ഇരുണ്ട തവിട്ടുനിറം മുതല്‍ കറുപ്പ് വരെയുള്ള വടുക്കള്‍ ഒരുമിച്ചു ചേര്‍ന്ന് കാണപ്പെടാം. ഓറഞ്ച് മുതല്‍ ചുവപ്പ് വരെ നിറമുള്ള ചുണങ്ങു പോലെയുള്ള പുള്ളികള്‍, പരന്നവയും 1-3 വരെ വ്യാസമുള്ളവയും സീസനിറെ അവസാന സമയം പ്രത്യക്ഷപ്പെടുന്നവയുമാണ്. പ്രായമാകുന്നതോടെ പുള്ളികള്‍ തവിട്ടു നിറമാകുന്നു. വിനാശകാരികളായ പുള്ളികള്‍ വലുതും നേരിയതായി കുഴിഞ്ഞതും പാകമെത്തിയ കായകളുടെ വലിയൊരു ഭാഗത്ത് ക്രമരഹിതമായി പരന്നവും ആയിരിക്കും. ഇലകളിലെ വടുക്കള്‍ അസാധാരണമാണ്, പക്ഷേ ചിലപ്പോഴൊക്കെ നാരക മരങ്ങളില്‍ നിറം കുറഞ്ഞ കേന്ദ്ര ഭാഗത്തോടെയും ഇരുണ്ട അരികോടെയും വിളറിയ വളയത്തോടെയുമുള്ള ചെറിയ കുഴിഞ്ഞ മൃതമായ പുള്ളികളായി പ്രത്യക്ഷപ്പെടുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

കെണികളിലൂടെയുള്ള ബീജ നിരീക്ഷണത്തിലൂടെയും മഴയുടെയും മഞ്ഞിന്റെയും അളവുകളിലൂടെയും കുമിള്‍ നാശിനിയുടെ പ്രയോഗത്തിനുള്ള സമയം നിര്‍ണ്ണയിക്കാന്‍ കഴിയും. ഒരുപിടി കോപ്പര്‍ ഉത്പന്നങ്ങള്‍ ഈ രോഗാണുവിനെതിരെ ഉപയോഗിക്കാം. വിളവെടുപ്പിനു ശേഷമുള്ള ചൂടുവെള്ള ചികിത്സയ്ക്ക് അല്ലെങ്കില്‍ കായകളുടെ മെഴുകു ചികിത്സയ്ക്ക് രോഗാണുവിന്റെ ജീവനവും ലക്ഷണങ്ങളുടെ ആവിര്‍ഭാവവും കുറയ്ക്കാന്‍ കഴിയും.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. ഗതാഗത സമയത്തും സംഭരണ സമയത്തും ഫലങ്ങളിലെ ലക്ഷണങ്ങളെ വൈകിപ്പിക്കാന്‍ ബെന്‍സിമിഡസോള്‍ കുമിള്‍നാശിനി പ്രതിരോധമായി വിളവെടുപ്പിനു മുന്നോടിയായി തളിക്കാം. ഗുവസറ്റിന്‍ അല്ലെങ്കില്‍ ഐമസലില്‍ ചികിത്സ കറുത്ത പുള്ളി വടുക്കളില്‍ രോഗാണുവിന്റെ ജീവനം കുറയ്ക്കാന്‍ പ്രയോഗിക്കാം. സ്ട്രോബിലൂറിന്‍സ്, ഡിത്തിയോകാര്‍ബമെററ്സ്, ബെന്‍സിമിഡസോള്‍സ് എന്നിവ പോലെയുള്ള കുമിള്‍നാശിനികള്‍ കുമിളിനെതിരെ ഫലപ്രദമാണ്, പക്ഷേ പല പ്രദേശങ്ങളിലും പ്രതിരോധം വളര്‍ന്നേക്കാം.

അതിന് എന്താണ് കാരണം

ശൈത്യകാലം ഇലകളുടെ അവശിഷ്ടങ്ങളില്‍ അതിജീവിക്കുന്ന കുമിള്‍ വസന്തകാലത്ത് ബീജങ്ങള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങും, ചിതറിക്കിടക്കുന്ന ഇലകളുടെ നനവും ഉണക്കവും ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. മഴപെയ്താലും ജലസേചനം നടത്തിയാലും ബീജങ്ങള്‍ പുറംതള്ളുന്നു, അവ കാറ്റിലൂടെയും വെള്ളത്തിലൂടെയും വശംവദമാകുന്ന കോശങ്ങളില്‍ എത്തി പ്രജനനം നടത്തുന്നു. 10 മാസം പ്രായം വരെ ഇലകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്, കായകള്‍ പുറത്തു വന്ന് 4-5 വരെ മാസങ്ങളിലും. രോഗബാധയുണ്ടായിക്കഴിഞ്ഞ് ബാഹ്യചര്‍മ്മത്തിനും പുറം തൊലിക്കും ഇടയിലാണ് കുമിള്‍ കൂട്ടംകൂടുന്നത്. കായകള്‍ പാകമെത്തുന്നതുവരെ രോഗബാധ നിഷ്ക്രിയവും അദൃശ്യവുമായി നിലനില്‍ക്കുന്നു. ഇലകളിലെ രോഗബാധ സാധാരണ അന്തര്‍ലീനമായിരിക്കും, പക്ഷേ മുതിര്‍ന്ന ഇലകളില്‍, ഇലപ്പുള്ളികള്‍ കണ്ടേക്കാം. ഇലകളിലെ വടുക്കള്‍ സാധാരണ പശിമയുള്ള പിണ്ഡമായാണ് ബീജങ്ങള്‍ ഉത്പാദിപ്പിക്കുന്നത്, അവ നനഞ്ഞ കാലാവസ്ഥയില്‍ അലിയുന്നു. ഈ രോഗം തുടര്‍ച്ചയായ മഴയിലൂടെയോ വെള്ളത്തുള്ളികളിലൂടെയോ ദ്രുതഗതിയില്‍ പകരുന്നു.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസുകളില്‍ നിന്നുള്ള ആരോഗ്യമുള്ള ചെടികള്‍ ഉപയോഗിക്കുക.
  • ലഭ്യമെങ്കില്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക.
  • ഇലകളിലെ നനവ് കുറയ്ക്കുന്നതിനായി നാരകതോട്ടങ്ങളില്‍ പരമാവധി ഇടയകലം നല്‍കണം.
  • രോഗ ലക്ഷണങ്ങള്‍ക്കായി തോട്ടം പതിവായി നിരീക്ഷിക്കണം.
  • ചെടിയുടെ സ്വാഭാവിക പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ താങ്കളുടെ വിളകളില്‍ ശരിയാംവണ്ണം വളം പ്രയോഗിക്കണം.
  • രോഗം ബാധിച്ച ചെടിയുടെ ഭാഗങ്ങള്‍ ഉടനെ തന്നെ സീസണിലും ഓഫ് സീസണിലും നീക്കം ചെയ്തു നശിപ്പിക്കണം( കത്തിക്കുക, ആഴത്തില്‍ കുഴിച്ചു മൂടുക, കന്നുകാലി തീറ്റയായി നല്‍കുക.) സംഭരണ സമയത്ത് വടുക്കളുടെ വികസനം കുറയ്ക്കാന്‍ സാധ്യമാംവിധം ഫലങ്ങള്‍ തണുപ്പിച്ചും ഉണക്കിയും സൂക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക