നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ ആന്ത്രക്ക്നോസ്

Colletotrichum gloeosporioides

കുമിൾ

ചുരുക്കത്തിൽ

  • ഇലകളില്‍ നേരിയ തവിട്ടു നിറത്തിലുള്ള പുള്ളിക്കുത്തുകൾ.
  • പുള്ളിക്കുത്തുകളുടെ മധ്യഭാഗം പിന്നീട് ചാരനിറമായി മാറുന്നു.
  • ഫലങ്ങളില്‍ ചെറിയ, ഉറപ്പുള, വരണ്ട, തവിട്ടു മുതല്‍ കറുപ്പ് വരെ നിറമുള്ള പുള്ളികള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ഇലകളില്‍ കൂടുതല്‍ സ്പഷ്ടമായ ഊത നിറമുള്ള അരികുകളോടെ ഇളം തവിട്ടു നിറമുള്ള വൃത്താകൃതിയിലുള്ള പുള്ളികള്‍ കൂടിയും കുറഞ്ഞും കാണപ്പെടുന്നു. ഈ പുള്ളികളുടെ കേന്ദ്രഭാഗം ക്രമേണ നരച്ചതായി മാറി, പിന്നീട് രോഗബാധാ ഘട്ടങ്ങളില്‍ ഇവ ചെറിയ ചിതറിയ കറുത്ത പുള്ളികളാകുന്നു. പാരിസ്ഥിതിക ഘടകങ്ങള്‍ (പ്രാണികള്‍ മൂലമുള്ള കേടുപാട് അല്ലെങ്കില്‍ രോഗം ബാബാധിച്ച വടുക്കള്‍)മൂലം കേടുപാട് സംഭവിച്ച കോശങ്ങള്‍ ആന്ത്രക്നോസ് കുമിള്‍ കൂട്ടംകൂടി താമസമുറപ്പിക്കാന്‍ സാധ്യതയുള്ളതാണ്. സൂര്യതാപം, രാസവസ്തു മൂലമുള്ള പൊള്ളല്‍, കീടങ്ങള്‍ മൂലമുള്ള കേടുപാട്, ചതവ്, അനുകൂലമല്ലാത്ത സംഭരണ സാഹചര്യങ്ങള്‍ എന്നിവമൂലം മുന്‍കാലങ്ങളില്‍ കേടുപറ്റിയ ഫലങ്ങള്‍ എന്നിവയില്‍ അന്ത്രക്നോസ് വളരാന്‍ പ്രത്യേക സാധ്യതയുണ്ട്. ആദ്യ ലക്ഷണങ്ങള്‍ ഉറപ്പുള്ളതും ഉണങ്ങിയതുമായ തവിട്ടു നിറം മുതല്‍ കറുപ്പ് നിറം വരെയുള്ള 1.5 മി.മി. അല്ലെങ്കില്‍ അതില്‍ അല്പം കൂടുതല്‍ വ്യാസമുള്ള പുള്ളികളാണ്. വടുക്കളില്‍ വളരുന്ന ബീജങ്ങളുടെ കൂട്ടം സാധാരണ തവിട്ടു മുതല്‍ കറുപ്പ് വരെയായിരിക്കും, പക്ഷെ ആര്‍ദ്രത കൂടിയ അവസ്ഥയില്‍ അവ പിങ്ക് മുതല്‍ പിംഗല നിറം വരെയാകും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബാസിലസ് സബ്ട്ടിലിസ് അല്ലെങ്കില്‍ ബാസിലസ് മൈലോലിക്വെഫെസിന്‍സ് എന്നിവ അടിസ്ഥാനമായ ജൈവ കുമിള്‍നാശിനികള്‍ അനുകൂല കാലാവസ്ഥകളില്‍ നന്നായി പ്രവര്‍ത്തിക്കും. വിത്തുകളിലോ കായകളിലോ ചൂട് വെള്ള ചികിത്സ (48°C 20 മിനിറ്റ്) നടത്തുന്നത് കുമിള്‍ അവശിഷ്ടങ്ങളെ നശിപ്പിച്ച് കൃഷിയിടത്തിലും കൈമാറ്റം ചെയ്യുമ്പോഴും രോഗം കൂടുതല്‍ പകരാതെ തടയുന്നു. കോപ്പര്‍ സള്‍ഫേറ്റ് അടങ്ങിയ കുമിള്‍ നാശിനികള്‍ ഇലകളില്‍ തളിക്കുന്നതോ വിത്ത് ചികിത്സ നടത്തുന്നതോ രോഗബാധ സാധ്യത കുറയ്ക്കുന്നതിന് ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ എപ്പോഴും ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ നടപടികളുമായി ഏകീകരിച്ച നടപടികള്‍ സ്വീകരിക്കുക. അസോക്സിസ്ട്രോബിന്‍ അല്ലെങ്കില്‍ ക്ലോറോതനോലിന്‍ അടങ്ങിയ കുമിള്‍നാശിനികള്‍ രോഗബാധ സാധ്യത കുറയ്ക്കുന്നതിനായി പതിവായി തളിക്കാം. ഈ സംയുക്തങ്ങള്‍ ഉപയോഗിച്ചുള്ള വിത്ത് ചികിത്സയും ആലോചിക്കാം. അവസാനമായി വിളവെടുപ്പിനു ശേഷം വിദേശവിപണിയിലേക്ക് അയയ്ക്കേണ്ട കായകളില്‍ കുമിള്‍നാശിനികള്‍ ഭക്ഷ്യ യോഗ്യമായ മെഴുകുമായി ചേര്‍ത്ത് പ്രയോഗിക്കുന്നത് അണുബാധ സാധ്യത കുറയ്ക്കും.

അതിന് എന്താണ് കാരണം

നിബിഡമായ ഇടങ്ങളിലെ നശിച്ച തടികളിലാണ്‌ അന്ത്രക്നോസ് വളരുന്നത്‌, ഇവ മഴത്തുള്ളികള്‍, ഉയര്‍ന്ന മഞ്ഞ്, മുകളില്‍ നിന്നുള്ള ജലസേചനം എന്നിവയിലൂടെയാണ് വ്യാപിക്കുന്നത്. ഈ മാര്‍ഗ്ഗത്തിലൂടെ ഇവ ഇളം ഇലകളുടെയും കായകളുടെയും വശംവദമാകുന്ന കോശങ്ങളില്‍ എത്തിച്ചേരുകയും ലക്ഷണങ്ങള്‍ക്ക് ആരംഭം കുറിച്ച് വളരാന്‍ തുടങ്ങുന്നു. ഇലകളിലെയും കായകളിലെയും പുള്ളികളിലെയും ജനന സംബന്ധിയായ ഘടനകള്‍ പുതിയ കൂട്ടം ബീജങ്ങളെ ഉത്പാദിപ്പിക്കുന്നു. ഈ ബീജങ്ങള്‍ വായുവിലൂടെ പകര്‍ന്നേക്കാം, അങ്ങനെ വളരെ ദൂരേക്ക്‌ പോലും ഈ രോഗം പകരാന്‍ സാധ്യതയുണ്ട്. ഒരിക്കല്‍ ഈ ബീജങ്ങള്‍ മുളച്ചാല്‍, ഒരു പരിക്ക് ഉണ്ടാകുന്നത് വരെയോ കായകളുടെ വിളവെടുപ്പിനു ശേഷമുള്ള ചികിത്സ ( ഉദാ:പച്ചനിറം മാറാന്‍ വയ്ക്കുന്നത് ) വരെയോ നിഷ്ക്രിയമായിരിക്കും. കുമിള്‍ വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂലമായ അവസ്ഥകള്‍ ഉയര്‍ന്ന ആര്‍ദ്രതയും 25-28 °C താപനിലയുമാന്, പക്ഷെ കൂടുതല്‍ ഈ രോഗബാധ വളരുന്നത് സാധാരണ 20-30 °C-ല്‍ ആണ്.


പ്രതിരോധ നടപടികൾ

  • കുറഞ്ഞ മഴ ലഭിക്കുന്ന ഇടങ്ങള്‍ തിരഞ്ഞെടുക്കുക.
  • പ്രതിരോധ ശക്തിയുള്ള ആരോഗ്യമുള്ള വിത്തുകള്‍ തിരഞ്ഞെടുക്കുക.
  • ചെടികള്‍ക്ക് മതിയാംവണ്ണം ഇടയകലം നല്‍കുക.
  • കാപ്പി പോലെ രോഗ സാധ്യതയുള്ള മറ്റു ചെടികള്‍ കൃഷിയിടത്തിനു സമീപം നടുന്നത് ഒഴിവാക്കുക.
  • വായുസഞ്ചാരം ഉയര്‍ത്തുന്നതിനായി മരങ്ങളുടെ കൊമ്പുകള്‍ നേരത്തെ തന്നെ കോതുക.
  • കൊഴിഞ്ഞു വീഴുന്ന കായകളും ഇലകളും കൃഷിയിടത്തില്‍ നിന്നും നീക്കം ചെയ്യുക.
  • കൃഷിയിടങ്ങള്‍ കളവിമുക്തമായി സൂക്ഷിക്കുക.
  • മികച്ച നീര്‍വാര്‍ച്ച സൌകര്യങ്ങള്‍ നടപ്പിലാക്കുക.
  • ഗുരുതരമായ ലക്ഷണങ്ങള്‍ ഒഴിവാക്കാന്‍ കാലേകൂട്ടി വിളവെടുപ്പ് നടത്തണം.
  • മികച്ച വായു സഞ്ചാരമുള്ള അന്തരീക്ഷത്തില്‍ ഫലങ്ങള്‍ സൂക്ഷിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക