Alternaria alternata
കുമിൾ
ആരംഭത്തിൽ, ഇളം ഇലകളില്‍ തവിട്ടു മുതല്‍ കറുപ്പുനിറം വരെയുള്ള പുള്ളികള്‍ ഉണ്ടാകുന്നു, പിന്നീടവ പലപ്പോഴും ഇലയുടെ അരികുകൾക്കടുത്തായി സ്പഷ്ടമായ മഞ്ഞ വലയങ്ങളായി വികസിക്കുന്നു. ക്ഷതങ്ങൾ വലുതായി, ക്രമരഹിതമോ വൃത്താകൃതിയിലുള്ളതോ ആയ മൃതമായ ഭാഗങ്ങള്‍ ഇലയുടെ ഭൂരിഭാഗവും ആവരണം ചെയ്യുന്നു. മൃതമാകലും ഹരിത വർണ്ണനാശവും ഇലകളുടെ സിരകൾക്കൊപ്പം വ്യാപിച്ചേക്കാം. ക്ഷതങ്ങൾ പരന്നവയും ഇലയുടെ ഇരുവശത്തും ദൃശ്യമാകുന്നതുമാണ്. പഴകിയ ക്ഷതങ്ങളുടെ മധ്യഭാഗത്ത് പൊടിയുന്ന കടലാസ് പോലെയുള്ള അവസ്ഥ ആയിരിക്കും. മൂപ്പെത്താത്ത കായകളിൽ മഞ്ഞ വലയത്തോടെ ചെറുതായി കുഴിഞ്ഞ ഇരുണ്ട പുള്ളികള്‍ ദൃശ്യമാകും. കൂടുതല്‍ പാകമായ കായകളില്‍, ക്ഷതങ്ങള്‍ ചെറിയ പുള്ളികള്‍ മുതല്‍ വലിയ വസൂരിക്കലയുടെ വലിപ്പത്തില്‍ വരെയാകാം. കോര്‍ക്ക് പോലെയുള്ള കലകൾ അടര്‍ന്നു വീണാല്‍, കുഴികളും വസൂരിക്കലകളും ദൃശ്യമാകും. കായകള്‍ പാകമാകാതെ പൊഴിയുന്നതും സാധാരണമാണ്.
കോപ്പര്‍ ഓക്സിക്ലോറൈഡ് അടിസ്ഥാനമായ ജൈവ കുമിള്‍നാശിനികള്‍ ആള്‍ട്ടര്‍നേരിയ തവിട്ടു പുള്ളിക്കുത്തിനെ നന്നായി നിയന്ത്രിക്കും. താങ്കള്‍ക്ക് ഈ രോഗത്തോടു പടപൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും മാര്‍ഗ്ഗം അറിയുമെങ്കില്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഐപ്രൊഡിയോണ്‍, ക്ലോറോതലോനില്‍, അസോക്സിസ്ട്രോബിന്‍ എന്നിവ അടിസ്ഥാനമായ കുമിള്‍ നാശിനികള്‍ ആള്‍ട്ടര്‍നേരിയ തവിട്ടു പുള്ളിക്കുത്തിനെ നന്നായി നിയന്ത്രിക്കും. പ്രോപ്പികൊനസോള്‍, തയോഫനെറ്റ് മീതൈല്‍ എന്നിവയും ഉയര്‍ന്ന കാര്യക്ഷമത ഉള്ളവയാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. നിര്‍ദ്ദേശിക്കപ്പെട്ട ഗാഢത പിന്തുടരുകയും വിവിധ പ്രവര്‍ത്തന ശേഷിയുള്ള കുമിള്‍നാശിനികള്‍ക്കൊപ്പമുള്ള ഉപയോഗവും പിന്തുടരേണ്ടത് ഇവയ്ക്കെതിരെ കുമിളുകളിൽ പ്രതിരോധം വളരുന്നത് തടയാന്‍ ആവശ്യമാണ്.
ആള്‍ട്ടര്‍നാരിയ ആള്‍ട്ടര്‍നാറ്റ എന്ന കുമിളാണ് ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്. വായുവിലൂടെ വ്യാപിക്കുന്ന ബീജങ്ങള്‍ കാറ്റിലൂടെയോ വെള്ളം തെറിക്കുന്നതിലൂടെയോ പകരുന്നു. കമ്പുകൾ, ഇലകള്‍, കായകളിലെ പുള്ളികള്‍ എന്നിവയിലെ കുമിള്‍ ഘടനകളില്‍ നിന്നുള്ള ബീജങ്ങളുടെ ഉത്പാദനത്തിനും വ്യാപനത്തിനും മഴയും, പെട്ടെന്ന് വ്യത്യാസം സംഭവിക്കുന്ന ആപേക്ഷിക ആര്‍ദ്രതയും അനുകൂലമാണ്. ആള്‍ട്ടര്‍നാരിയ തവിട്ടു പുള്ളിക്കുത്ത് പലപ്പോഴും തോട്ടങ്ങളിൽ പടരുന്നത് നേഴ്സറികളില്‍ നിന്നും വിതരണം ചെയ്യുന്ന ചെടികളില്‍ നിന്നുമാണ്. അണുബാധയുണ്ടായി 36 മുതല്‍ 48 വരെ മണിക്കൂറിനുള്ളിലാണ്, ഇളം ഇലകളില്‍ ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പുഷ്പദളങ്ങള്‍ വീണ് കഴിഞ്ഞ് 4 മാസം വരെ കായകള്‍ സംശയാസ്പദമായിരിക്കും.