Magnaporthe oryzae
കുമിൾ
രോഗം ആദ്യം വെള്ളത്തിൽ കുതിർന്ന മുറിവുകൾ പോലെ ഇലകളിൽ കാണപ്പെടുകയും, അത് പിന്നീട് വലുതായി കോശങ്ങൾ നശിച്ച് (തവിട്ട് നിറം) മധ്യഭാഗം നരച്ച പോലെ കാണപ്പെടുന്നു. മുറിവുകൾ അണ്‌ഡാകൃതിയിലോ അല്ലെങ്കിൽ വജ്രത്തിന്‍റെ രൂപത്തിലോ 2.5 മില്ലിമീറ്റർ വ്യാസത്തിൽ കാണാം. ഇവ പലപ്പോഴും മഞ്ഞ വലയത്താൽ ചുറ്റപ്പെട്ടും, അത് വളരുമ്പോൾ നശിച്ച് ഏകകേന്ദ്രീകൃത വളയങ്ങൾ പോലെ കാണപ്പെടുന്നു. തണ്ടുകളും ബാധിക്കപ്പെടുന്നു, അത് പക്ഷെ ഇലകളുടെ പോളകളിൽ ആണ്, അതിന് ഗുരുതരമായ അണുബാധയാണെങ്കിൽ ചെടിയുടെ പതനവും സംഭവിക്കുന്നു. രോഗം ബാധിക്കപ്പെട്ട കതിരുകൾ അസ്ഥിരമാകുന്നു, അവ വളർന്നു വികസിച്ചാലും ധാന്യങ്ങൾ ചുളിഞ്ഞിരിക്കും. കഠിനമായ രോഗബാധ ഉള്ളപ്പോൾ ചെടികളിൽ പച്ച നിറം നഷ്ടമായി തളിരിലകൾ ഉണങ്ങുന്നു.
സസ്യതൈകൾ വളർത്തുന്ന സ്ഥലങ്ങളിൽ 8 -10 ദിവസത്തെ ഇടവേളകളിൽ ബോർഡോ മിശ്രതത്തിന്‍റെ പ്രയോഗം ശുപാർശ ചെയ്യുന്നതോടോപ്പം 14 ദിവസത്തെ ഇടവേളകളിൽ പ്രധാന കൃഷിയിടങ്ങളിലും ഇത് പ്രയോഗിക്കാൻ ശുപാർശ ചെയ്യുന്നു. കടുത്ത നഷ്ടം കതിരിൽ രോഗബാധ ഉണ്ടാകുന്നതിനാലാണ്, ആയതിനാൽ കതിരിടുന്നതിനുമുമ്പ് ചെടികളിൽ കുമിൾനാശിനി തളിക്കേണ്ടത് രോഗബാധ തടയാൻ അത്യന്താപേക്ഷിതമാണ്. വെളുത്തുള്ളി സത്ത്, വേപ്പിന്‍റെ സത്ത്, അല്ലെങ്കിൽ ഹിനോസാൻ (ഓർഗാനോ ഫോസ്ഫേറ്റ്) അടങ്ങിയ മിശ്രിതം പൂപ്പലിന് ഫലപ്രദമാണ്. രോഗസാധ്യത കുറയ്ക്കാൻ വിത്തുകൾ ഓർഗാനോമെർക്കുറിയൽസ് മിശ്രിതം ഉപയോഗിച്ച് ചികിൽസിക്കാവുന്നതാണ്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ട്രൈസൈക്ലസോൾ അടങ്ങിയ കുമിൾനാശിനികൾ, പൂപ്പൽ കുറയ്ക്കുവാൻ വളരെ ഫലപ്രദമാണ്. പ്രൊക്ലോറാസ് ഉപയോഗിച്ചുള്ള ചികിത്സയും പൂപ്പൽ കുറയ്ക്കും. പ്രത്യുല്പാദന ഘട്ടത്തിൽ, മൂന്ന് പ്രാവശ്യം ഒരാഴ്ച ഇടവേള എന്ന കണക്കിൽ ഈ സംയുക്തങ്ങൾ തളിക്കുന്നത് കൃഷിയിടത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച്, ഫലപ്രദമായ നിയന്ത്രണവും ഉയർന്ന വിളവും ലഭ്യമാക്കും.
ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത് മാഗ്നപ്പൂർത്തേ ഓരൈസെ എന്ന കുമിൾ മൂലമാണ്. ഇത് ചെടികളുടെ അവശിഷ്ടങ്ങളിൽ അല്ലെങ്കിൽ രോഗം ബാധിച്ച ചുരുങ്ങിയ ധാന്യങ്ങളിൽ നിലനിൽക്കും. തുടക്കത്തിൽ ഇത് കളകളിൽ നിന്നും അല്ലെങ്കിൽ രോഗത്തിന് ആതിഥ്യമേകുന്ന മറ്റു ഭക്ഷ്യധാന്യങ്ങളിൽ നിന്നും, പ്രധാനമായും വായുവിലൂടെ പടരുന്നു. രോഗബാധിതമായ വിത്തുകൾ നഴ്‌സറികളിൽ അണുബാധ ഉണ്ടാക്കുകയും, അത് പിന്നീട് പ്രധാന കൃഷിയിടങ്ങളിലേക്ക് പടര്‍ത്തുകയും ചെയ്യും. ഈർപ്പമുള്ള അവസ്ഥയും ഊഷ്മള താപനിലയും, രോഗത്തിന് അനുകൂലമാണ്. ഒലിവ്-ചാര നിറത്തിൽ വളർന്ന ബീജ കോശങ്ങളാണ് മറ്റൊരു സവിശേഷത. കുമിളിന്റെ മുളയ്ക്കലും, ചെറിയ ബീജകോശങ്ങള്‍ ഉണ്ടാകലും, മറ്റു ചെടികളിലേക്കുള്ള കടന്നുകയറ്റവും 25 °C താപനിലയിലാണ് ഏറ്റവും കൂടുന്നത്. രോഗബാധയുള്ള ചെടികളുടെ കതിരിൽ കുമിളുകൾ ഉണ്ടാകുമെന്നതിനാൽ, അടുത്ത സീസണിൽ ഈ വിത്തുകൾ ഉപയോഗിക്കരുത്.