Didymella rabiei
കുമിൾ
പ്രായമായ ചെടികളിൽ, ഇലകളിലുള്ള വെള്ളത്തിൽ കുതിർന്ന വിളറിയ പാടുകളായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. ക്രമേണ, ഈ ക്ഷതങ്ങൾ തവിട്ടുനിറവും ചെറിയ കറുത്ത പാടുകളുമുള്ള മധ്യഭാഗത്തായി ഇരുണ്ട അരികുകളോടെ ഏകകേന്ദ്രീകൃത വലയങ്ങളായി വികസിക്കാൻ ആരംഭിക്കുന്നു. ദീര്‍ഘിച്ചവ മുതൽ അണ്ഡാകൃതി വരെയുള്ള തവിട്ടുനിറത്തിലുള്ള ക്ഷതങ്ങൾ കറുത്ത പാടുകളോടെ തണ്ടിലും രൂപപ്പെടും. സാരമായ സംഭവങ്ങളിൽ, ഇത് ചെടിയെ കൂടുതൽ ഗ്രസിക്കുകയും തത്‌ഫലമായി പ്രതികൂലമായ കാലാവസ്ഥയിൽ ചെടി ഒടിഞ്ഞുപോകുകയും ചെയ്യുന്നു. വിത്തറകളിലെ ക്ഷതങ്ങൾ ഇലകളിലെ ക്ഷതങ്ങളുടേതിന് സമാനമായി കാണപ്പെടുന്നു. കൃഷിയിടത്തിൽ തവിട്ടുനിറത്തിലുള്ള ഭാഗങ്ങളായി കാണപ്പെടത്തക്ക വിധം, ചെടി പൂർണ്ണമായും വാടിയേക്കാം. വിത്തുകൾ ചിലപ്പോൾ ബാധിക്കപ്പെട്ടതും തൈച്ചെടികളിലേക്ക് രോഗം വ്യാപിപ്പിക്കുകയും ചെയ്തേക്കാം, ഇതാണ് തണ്ടിന്‍റെ ചുവട്ടിൽ ഇരുണ്ട തവിട്ട് ക്ഷതങ്ങളായി വികസിക്കുന്നത്.
ക്ഷമിക്കണം, അസ്‌കോകൈറ്റ റാബിയിക്കെതിരെ ഇതര പരിചരണരീതികൾ ഞങ്ങള്‍ക്കറിയില്ല. ഈ രോഗത്തിനെതിരെ പൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും അറിവ് താങ്കള്‍ക്കുണ്ടെങ്കില്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. തൈറം അല്ലെങ്കിൽ തൈറം + തയബെൻഡസോൾ ഉപയോഗിച്ച വിതയ്ക്കുന്നതിനുമുമ്പ് വിത്തുകൾ പരിചരിക്കാം. രോഗനിവാരണത്തിനുള്ള കുമിൾനാശിനികൾ (ഉദാഹരണത്തിന് ക്ലോറാതലോനിൽ) പൂവിടൽ ഘട്ടത്തിനുമുമ്പ് രോഗത്തിന്‍റെ വികസനം ഒഴിവാക്കാൻ പ്രയോഗിക്കാം. ഒരിക്കൽ രോഗം കണ്ടെത്തിയാൽ ഇലകളിൽ തളിക്കുന്ന കുമിൾനാശികൾ മാറിമാറി ഉപയോഗിച്ച് വ്യവസ്ഥാനുസാരമായി പ്രയോഗിക്കുന്നത് ശുപാർശ ചെയ്തിട്ടുണ്ട് (ബോസ്കാലിഡ്, മാങ്കോസെബ്, പൈറക്ലോസ്ട്രോബിൻ + ഫ്ലൂക്സപൈറോക്സാഡ് അല്ലെങ്കിൽ ട്രയസൊലിൻതിയോൺ നിരയിലുള്ള ഉത്പന്നങ്ങൾ). സാരമായ വിളവുനഷ്ടം ഒഴിവാക്കാന്‍ വളർച്ചാ സീസണിൽ മുഴുവനായും പരിചരണരീതികൾ പ്രയോഗിക്കേണ്ടതായി വരാം.
അസ്‌കോകൈറ്റ റാബിയി എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ഡിഡിമെല്ല റാബിയി എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം, ഇങ്ങനെയാണ് രോഗത്തിന് ഈ പേരുവന്നത്. ഇവയ്ക്ക് ചെടിയുടെ അവശിഷ്ടങ്ങളിൽ നിരവധി വര്‍ഷങ്ങള്‍ അതിജീവിക്കാൻ കഴിയും. അനുകൂലമായ സാഹചര്യങ്ങളിൽ, ഇത് ബീജകോശങ്ങൾ ഉത്പാദിപ്പിക്കുകയും ഇത് പിന്നീട് കാറ്റോ മഴവെള്ളം തെറിക്കുന്നതിലൂടെയോ വ്യാപിക്കുന്നു, ചിലപ്പോൾ നിരവധി കിലോമീറ്ററുകൾ വരെ ദൂരം ഇവ വ്യാപിച്ചേക്കാം. തണുപ്പുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ, ഉയർന്ന ആർദ്രത, പകൽസമയത്തെ മഞ്ഞ്, ഇലകളിൽ ദീർഘനേരം നീണ്ടുനിൽക്കുന്ന നനവ് (2 മണിക്കൂറുകളോ അതിൽ കൂടുതലോ) എന്നിവ രോഗവ്യാപനത്തിനു അനുകൂലമാണ്. കുമിളുകൾക്ക് വിശാല ശ്രേണിയിലുള്ള താപനിലകളിൽ വികസിക്കാൻ കഴിയും (5-30°C) പക്ഷേ അവയുടെ അനുയോജ്യമായ വളർച്ച 15-25°C -ൽ സംഭവിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ കാർഷിക സീസണിൽ ബാധിപ്പിന്‍റെ നിരവധി ചക്രങ്ങൾ ഉണ്ടായേക്കാം.