തുവര പരിപ്പ്

തുവരയിലെ തണ്ട് ചീയല്‍

Phytophthora drechsleri f. sp. cajani

കുമിൾ

ചുരുക്കത്തിൽ

  • ഇലകളില്‍ വെള്ളത്തിൽ-കുതിർന്ന വടുക്കള്‍.
  • തണ്ടുകളിലും ഇല ഞെട്ടുകളിലും തവിട്ടു നിറം മുതല്‍ കറുപ്പ് നിറം വരെയുള്ള കുഴിഞ്ഞ വടുക്കള്‍.
  • രോഗം ബാധിച്ച ചെടികള്‍ പെട്ടന്ന് നശിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


തുവര പരിപ്പ്

ലക്ഷണങ്ങൾ

ഇളം തൈകളിലെ രോഗബാധ പെട്ടന്നുള്ള നാശത്തിലേക്ക് (ദ്രുത മരണം) നയിക്കുന്നു. ചെടി നശിച്ചില്ല എങ്കില്‍ തണ്ടില്‍ വലിയ വ്രണങ്ങള്‍ വികസിക്കുന്നു. രോഗം ബാധിച്ച ചെടികളുടെ ഇലകളില്‍, വെള്ളത്തിൽ കുതിർന്ന വടുക്കള്‍ പ്രത്യക്ഷപ്പെടും. തണ്ടുകളിലും ഇല ഞെട്ടുകളിലും കുഴിഞ്ഞ തവിട്ടു മുതല്‍ കറുപ്പ് നിറം വരെയുള്ള വടുക്കള്‍ പ്രത്യക്ഷപ്പെടുന്നു. തണ്ടിലെ വടുക്കള്‍ക്ക് മുകളിലായി ചെടി വാടാന്‍ തുടങ്ങുകയും അവസാനം നശിക്കുകയും ചെയ്യുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

സ്യൂഡോമോണസ് ഫ്ലൂറസെൻസും ബാസിലസ് സബ്റ്റിലിസും, കൂടാതെ ട്രൈക്കോഡെർമ വിരിഡേയും ഹാമറ്റവും തണ്ട് ചീയലിനെതിരെ ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. ഫൈറ്റോഫ്തോറ ബ്ലൈറ്റ് നിയന്ത്രിക്കാന്‍ ഒരു കിലോ വിത്തിന് 4 ഗ്രാം മെറ്റലക്സില്‍ ഉപയോഗിച്ച് താങ്കള്‍ക്ക് വിത്തുകൾ പരിചരിക്കാം.

അതിന് എന്താണ് കാരണം

ഫൈറ്റോഫ്തോറ ബ്ലൈറ്റ് മണ്ണിലൂടെ വ്യാപിക്കുന്ന കുമിളാണ്. ചെടിയുടെ അവശിഷ്ടങ്ങളില്‍ അവ സുഷുപ്തകാലം അതിജീവിക്കും. ഈര്‍പ്പമുള്ള അവസ്ഥകളായ ചാറ്റല്‍ മഴയും ഏകദേശം 25°C -ന് അടുത്തുള്ള താപനിലയും രോഗബാധയ്ക്ക് അനുകൂലമാണ്. 8 മണിക്കൂര്‍ വരെയുള്ള ഇലയുടെ നനവ്‌ അണുബാധയ്ക്ക് ആവശ്യമാണ്‌. കുറച്ചു കാലങ്ങൾക്ക് ശേഷം തുവര ചെടി രോഗത്തിനെതിരെ പ്രതിരോധ ശക്തി നേടിയെടുക്കും.


പ്രതിരോധ നടപടികൾ

  • ലഭ്യമാണെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ നീർവാർച്ച മോശമായ കൃഷിയിടങ്ങളിലും അല്ലെങ്കിൽ എളുപ്പത്തിൽ കുതിര്ന്ന മണ്ണുകളിലും ഉയർത്തി ഉണ്ടാക്കിയ വിത്ത് ബെഡ്ഡുകൾ ഉപയോഗിക്കുക.
  • മുൻപ് വാട്ടരോഗം ഉണ്ടായിരുന്ന കൃഷിയിടങ്ങളിൽ തുവര കൃഷി ചെയ്യരുത്.
  • നടീൽ സമയത്ത് വിത്തുകൾ അല്ലെങ്കിൽ തൈകൾക്കിടയിൽ ഇടയകലം കൂട്ടി ക്രമീകരിക്കുക.
  • വിള പരിക്രമം നടത്തുക.
  • പുതയിടൽ‌ അല്ലെങ്കിൽ‌ ചെറുപയർ, ഉഴുന്ന് പയർ‌ എന്നിവ ഉപയോഗിച്ച് ഇടവിള കൃഷി ചെയ്യുന്നത് വാട്ടരോഗം ബാധിപ്പ് കുറയ്ക്കും.
  • പൊട്ടാസ്യം വളം പ്രയോഗിക്കുന്നതിലൂടെ ബാധിപ്പിനുള്ള സാധ്യത കുറയ്ക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക