ബീൻ

ബീൻ വിളകളിലെ ഉണങ്ങിയ വേര് ചീയൽ

Fusarium solani f. sp. phaseoli

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ബീജാങ്കുരണങ്ങളുടെ ഇലകൾ മഞ്ഞനിറമായി മാറുകയും ഉണങ്ങാൻ തുടങ്ങുകയും ചെയ്യും.
  • ചെടി നാമ്പിട്ടതിന് ശേഷം ഉടൻ തന്നെ പ്രധാന വേരിൽ ചുവപ്പ് നിറമുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുന്നു.
  • ഈ ക്ഷതങ്ങൾ ഇരുണ്ട തവിട്ട് നിറമായി മാറാം, ക്ഷതങ്ങൾ കൂടിച്ചേർന്ന് വേരിൽ നീളത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്നു.
  • ഈ കോശകലകൾ ജീർണ്ണിക്കുകയോ മൃദുവാകുകയോ ഇല്ല അതിനാലാണ് ഈ രോഗത്തിന് ‘ഉണങ്ങിയ വേര് ചീയൽ’ എന്ന പൊതുനാമം വന്നത്.
  • ചെടികൾ ഈ രോഗം അതിജീവിച്ചാൽ, വളരെ കുറച്ച് വിത്തുകൾ മാത്രമുള്ള കുറച്ച് വിത്തറകളെ വളരുന്നുള്ളൂ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ബീൻ

ലക്ഷണങ്ങൾ

വിതച്ചതിന് കുറച്ച് ആഴ്ചകൾക്ക് ശേഷം, ബാധിക്കപ്പെട്ട ബീജാങ്കുരണങ്ങളുടെ ഇലകൾ മഞ്ഞനിറമായി മാറുകയും ഉണങ്ങാൻ തുടങ്ങുകയും ചെയ്യും. കാലാവസ്ഥ ഘടകങ്ങൾ രോഗത്തിന് അനുകൂലമാണെങ്കിൽ ചെടികളുടെ വളർച്ച മുരടിക്കുകയും നാമ്പിട്ടശേഷം ഉടനെ നശിക്കുകയും ചെയ്യാം. ചെടി നാമ്പിട്ടതിന് ശേഷം ഉടൻ തന്നെ പ്രധാന വേരിൽ ചുവപ്പ് നിറമുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുന്നു, ഇതാണ് മണ്ണിനടിയിലെ ലക്ഷണങ്ങൾ. ഈ ക്ഷതങ്ങൾ ഇരുണ്ട തവിട്ട് നിറമായി മാറാം, ക്ഷതങ്ങൾ കൂടിച്ചേർന്ന് വേരിൽ നീളത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്നു. പാർശ്വ വേരുകളും വേരിന്‍റെ അഗ്രങ്ങളും ചുരുങ്ങി നശിക്കുന്നു, പക്ഷേ അവ ചെടിയിൽ തന്നെ നിലനിൽക്കും. മണ്ണിന്‍റെ നിരപ്പിനടുത്ത്, ഈ ക്ഷതങ്ങൾക്ക് മുകളിൽ പുതിയ നാര് വേരുകൾ ഉണ്ടാകാം. ഈ കോശകലകൾ ജീർണ്ണിക്കുകയോ മൃദുവാകുകയോ ഇല്ല അതിനാലാണ് ഈ രോഗത്തിന് ‘ഉണങ്ങിയ വേര് ചീയൽ’ എന്ന പൊതുനാമം വന്നത്. ചെടികൾ ഈ രോഗം അതിജീവിച്ചാൽ, വളരെ കുറച്ച് വിത്തുകൾ മാത്രമുള്ള കുറച്ച് വിത്തറകളെ വളരുന്നുള്ളൂ.

Recommendations

ജൈവ നിയന്ത്രണം

ജൈവിക നിയന്ത്രണ ഹേതുക്കളായ ബാസില്ലസ് സബ്റ്റിലിസ്, റൈസോബിയം ട്രോപ്പിസി പോലുള്ളവയുടെ കൂടെ വിത്ത് പരിചരണം നടത്തുന്നത് ഫലപ്രദമായേക്കാം. ട്രൈക്കോഡെർമ ഹർസിയാനം പോലെയുള്ള സൂക്ഷ്മാണുക്കളെ അടിസ്ഥാനപ്പെടുത്തിയ ലായനികൾ ഉപയോഗിച്ചുകൊണ്ടുള്ളതാണ് മറ്റു പരിചരണ രീതികൾ.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഫ്യൂസേറിയം വേര് ചീയൽ നിയന്ത്രിക്കുന്ന കുമിൾനാശിനികൾ ഫലപ്രദമല്ല.

അതിന് എന്താണ് കാരണം

ഫ്യൂസേറിയം വേര് ചീയലിന് കാരണമാകുന്നത് ഫ്യൂസേറിയം സോളാനി എന്ന കുമിളാണ്. അവയ്ക്ക് മണ്ണിലെ അവശിഷ്ങ്ങളിൽ ഒരുപാട് വർഷം നിലനില്ക്കാൻ സാധിക്കും. മുളച്ച ഉടനെ, കുമിളുകൾ വളരുന്ന തൈച്ചെടികളുടെ ഉള്ളിൽ കടക്കുകയും വെള്ളത്തിൻ്റെയും പോഷണത്തിൻ്റെയും സംവഹന കലകളിൽ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ആരോഗ്യമുള്ള ചെടികൾക്ക്, കുമിളിന്‍റെ സാന്നിധ്യം സാധാരണയായി ക്ലേശമുണ്ടാക്കുന്നില്ല അല്ലെങ്കിൽ ചെറിയ കേടുപാടുകൾക്കേ കാരണമാകുന്നുള്ളൂ. എന്തായാലും കാലാവസ്ഥാ ഘടകങ്ങൾ പ്രതികൂലമെങ്കിൽ (വരൾച്ച, വെള്ളം കെട്ടിനിന്ന മണ്ണ്, മോശമായ പോഷക നില, ആഴത്തിലുള്ള നടൽ, ഞെരുക്കമുള്ള മണ്ണ്, കളനാശിനികൾ മൂലമുള്ള നാശം), വെള്ളത്തിൻ്റെയും പോഷണത്തിൻ്റെയും സംവഹനം തടസ്സപ്പെടുന്നത് മൂലമുള്ള ക്ലേശവും ചെടികളെ കൂടുതൽ മോശമായ അവസ്ഥയിലേക്കും, ലക്ഷണങ്ങളുടെ പ്രത്യക്ഷപ്പെടലിലേക്കും നയിക്കുന്നു. സാരമായ വിളവ് നാശം ഇത്തരം സംഭവങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്.


പ്രതിരോധ നടപടികൾ

  • താങ്കളുടെ വിപണിയിൽ ലഭ്യമെങ്കിൽ, സഹനശക്തിയോ പ്രതിരോധശക്തിയോ ഉള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • ആഴം കുറച്ച് വിതനിലത്തിലോ ചാലുകളിലോ നടുക.
  • സീസണിൽ വൈകി നടുന്നതിനേക്കാൾ, മണ്ണ് ഊഷ്മളമായിരിക്കുമ്പോൾ കൃഷിയിടത്തിൽ വിതയ്ക്കുക.
  • ചെടികൾക്കിടയിൽ വിശാലമായ അകലം പാലിക്കുക.
  • കൃഷിയിടങ്ങളിലെ നീർവാർച്ച മെച്ചപ്പെടുത്തുക.
  • വരൾച്ചാ ക്ലേശം ഒഴിവാക്കാൻ പതിവായി ചെടികൾ നനയ്ക്കുക.
  • മണ്ണിൻ്റെ ഞെരുക്കവും മണ്ണിനടിയിൽ ദൃഢമായ പാളികൾ ഉണ്ടാകുന്നതും കുറയ്ക്കുക.
  • നല്ല വളപ്രയോഗം നടത്തുക.
  • കൃഷിപ്പണിയുടെ സമയത്ത് ചെടികൾക്ക് കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
  • പയറുവർഗത്തിൽ പെടാത്ത വിളകളുമായി 4 മുതൽ 5 വർഷം വരെയുള്ള നീണ്ട കാലത്തെ വിളപരിക്രമം ശുപാർശ ചെയ്യുന്നു.
  • ചെടി അവശിഷ്ടങ്ങൾ മണ്ണിനടിയിലാക്കാൻ ആഴത്തിൽ ഉഴുതു മറിക്കുക.
  • നിലം കിളച്ച് മണ്ണിൽ സൂര്യതാപമേൽപിക്കാനുള്ള രീതികൾ ഉപയോഗിക്കുക.
  • ബാധിക്കപ്പെട്ട ബീൻ വിളകളിൽ നിന്നുള്ള തീറ്റ മൃഗങ്ങൾക്ക് നല്കരുത്.
  • കാലി വളം കുമിളിനെ വഹിക്കും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക