റോസ്

ബ്ലാക്ക് സ്പോട്ട് രോഗം

Diplocarpon rosae

കുമിൾ

ചുരുക്കത്തിൽ

  • ഇലയുടെ മുകൾ ഭാഗത്ത് ചെറിയ പാടുകൾ.
  • മഞ്ഞ വലയത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.
  • അകാല ഇലപൊഴിയൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
റോസ്

റോസ്

ലക്ഷണങ്ങൾ

ഇലയുടെ മുകൾ ഭാഗത്ത് കാണപ്പെടുന്ന ചെറിയ പാടുകളാണ് രോഗലക്ഷണങ്ങൾ. ഈ പർപ്പിൾ അല്ലെങ്കിൽ കറുപ്പ് ഭാഗങ്ങൾക്ക് ദ്രുതഗതിയില്‍ 2 മുതൽ 12 മില്ലിമീറ്റർ വരെ വലുതാകാൻ കഴിയും, അവയുടെ അരികുകൾ ഇലയുടെ നിറത്തോടൊപ്പം പരന്ന് കാണപ്പെടും. ഇലയുടെ ചുറ്റുമുള്ള ഭാഗം മഞ്ഞനിറമാവുകയും അകാലത്തിൽ പൊഴിയുകയും ചെയ്തേക്കാം. ചിലപ്പോൾ ഇളം തണ്ടില്‍ ചെറുതും കറുത്തതും ചുണങ്ങുമുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. കഠിനമായ ബാധിപ്പിൽ ചെടിയുടെ മിക്കവാറും എല്ലാ ഇലകളും കൊഴിഞ്ഞേക്കാം, മാത്രമല്ല പൂക്കൾ കുറവായിരിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബ്ലാക്ക് സ്പോട്ട് രോഗം നിയന്ത്രിക്കാൻ ഇനിപ്പറയുന്ന ചേരുവകൾ ശുപാർശ ചെയ്യുന്നു: കോപ്പർ, ലൈം സൾഫർ, വേപ്പെണ്ണ, പൊട്ടാസ്യം ബൈകാർബണേറ്റ്. ബേക്കിംഗ് സോഡയും (സോഡിയം ബൈകാർബണേറ്റ്) ഉപയോഗിക്കാം: 1 ടീസ്പൂൺ (5 മില്ലി) 1 ലിറ്റർ വെള്ളത്തില്‍, ഒരു തുള്ളി ലിക്വിഡ് സോപ്പും ചേര്‍ക്കുക. ബാസിലസ് സബ്‌റ്റിലിസ് എന്ന ബാക്ടീരിയ അടങ്ങിയ ഒരു ഫോർമുലേഷൻ ലഭ്യമാണ്. ട്രൈക്കോഡെർമ ഹാർസാനിയം കുമിൾനാശിനികൾക്കൊപ്പം നല്ല നിയന്ത്രണവും നൽകുന്നു.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ, ജൈവ പരിചരണരീതികൾക്കൊപ്പം പ്രതിരോധ നടപടികളോടും കൂടിയ ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ബ്ലാക്ക് സ്പോട്ടുകൾ നിയന്ത്രിക്കാൻ ടെബുകോണസോൾ, ടെബുകോണസോൾ + ട്രൈഫ്ലോക്സിസ്ട്രോബിൻ, ട്രൈറ്റിക്കോണസോൾ എന്നിവ അടങ്ങിയ കുമിൾനാശിനികൾ ശുപാർശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

ഡൈപ്ലോകാർപോൺ റോസേ എന്ന കുമിൾ ആണ് റോസിലെ കറുത്ത പാടുകൾക്ക് കാരണം. കൊഴിഞ്ഞതും അഴുകിയതുമായ ഇലകളിലും തണ്ടുകളിലും കുമിൾ സുഷുപ്തകാലം അതിജീവിക്കുന്നു. ബീജങ്ങൾ കാറ്റിലൂടെയും മഴത്തുള്ളികളിലൂടെയും വ്യാപിക്കുന്നു, ഇത് വസന്തകാലത്ത് ഇലകളുടെ സുഷിരങ്ങളിൽ ബാധിക്കുന്നു. 20-26 ഡിഗ്രി സെൽഷ്യസ് താപനിലയും ഈർപ്പവും ഉള്ള മഴക്കാലത്താണ് കുമിൾ ബാധിപ്പ് ഏറ്റവും രൂക്ഷമായിരിക്കുന്നത്.


പ്രതിരോധ നടപടികൾ

  • രോഗബാധയില്ലാത്ത നടീൽ വസ്തുക്കൾ ഉപയോഗിക്കുക.
  • ഏറ്റവും പുതിയതോ പഴയതോ ആയ ഇനങ്ങളിലെ, രോഗബാധിതമല്ലാത്ത ഇനങ്ങൾ നടുക.
  • വെയിൽ ലഭിക്കുന്ന, നല്ല നീർവാർച്ചയുള്ള, മികച്ച വായു സഞ്ചാരമുള്ള നടീൽ സ്ഥലം നൽകുകയും ചെടികൾക്കിടയിൽ 1-1.25 മീറ്റർ ഇടയകലം പാലിക്കുകയും ചെയ്യുക.
  • മണ്ണിൽ ഒരു പാളി പുത പ്രയോഗിക്കുക.
  • പതിവായി പ്രൂണിങ് നടത്തുക, ദുർബലമായതോ നശിച്ചതോ ആയ തണ്ടുകള്‍ നീക്കം ചെയ്യുക.
  • രാവിലെ റോസാച്ചെടികൾക്ക് ചുറ്റുമുള്ള മണ്ണ് നനയ്ക്കുക.
  • പൊഴിഞ്ഞുവീണ ഇലകൾ ശേഖരിച്ച് നശിപ്പിക്കുക അല്ലെങ്കിൽ അവ പുതയ്ക്ക് താഴെ കുഴിച്ചിടുക.
  • പുതിയ ഇലകൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് ബാധിക്കപ്പെട്ട തണ്ടുകൾ വെട്ടിമാറ്റുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക