പരുത്തി

സോര്‍ഷിന്‍

Rhizoctonia solani

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ക്രമരഹിതമായ ആകൃതിയില്‍ കറുപ്പു മുതല്‍ ചുവപ്പു കലര്‍ന്ന തവിട്ട് വരെ നിറമുള്ള വടുക്കള്‍ തൈകളുടെ തണ്ടില്‍ കാണപ്പെടുന്നു.
  • തണ്ടുകള്‍ ഇവയാല്‍ ചുറ്റപ്പെടുകയും അങ്ങനെ ചെടി നശിക്കുകയും ചെയ്തേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പരുത്തി

ലക്ഷണങ്ങൾ

കുഴിഞ്ഞ, ഓവല്‍ മുതല്‍ ക്രമരഹിതമായ ആകൃതിയിലുള്ള ചുവപ്പ് കലര്‍ന്ന തവിട്ടു മുതല്‍ കറുപ്പ് വരെ നിറമുള്ള വടുക്കള്‍ തൈകളുടെ തണ്ടില്‍ പ്രത്യക്ഷപ്പെടുന്നു. പരുത്തിത്തൈകളുടെ തണ്ടില്‍ വടുക്കള്‍ ചുറ്റുപ്പെടുന്നതോടെ ചെടികള്‍ മിക്കവാറും നശിക്കും. വടുക്കളുടെ ഉപരിതലത്തില്‍ തൊലിപ്പുറമേ കാണുന്ന കുമിളുകള്‍ വളര്‍ന്നേക്കാം, ഇവയില്‍ മിക്കവാറും മണ്ണിന്റെ ഭാഗങ്ങള്‍ ഒട്ടിപ്പിടിക്കും. മണ്ണിന്റെ ഉപരിതലത്തിനു താഴെയാണ് രോഗബാധയും വടുക്കളും സാധാരണ വികസിക്കുന്നത്, പക്ഷേ കാണ്ഡം വളരുകയും ദീര്‍ഘിക്കുകയും ചെയ്യവേ വടുക്കള്‍ മണ്ണിനു മുകളില്‍ പ്രകടമായേക്കാം.

Recommendations

ജൈവ നിയന്ത്രണം

അടുത്ത 4-5 ദിവസം തണുത്തതോ മഴയുള്ളതോ ആയ കാലാവസ്ഥ പ്രതീക്ഷിക്കുന്നുവെങ്കില്‍ നടരുത്. 5 സെന്റിമീറ്ററില്‍ താഴെ ആഴത്തില്‍ നടരുത്.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍, ജൈവചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. എട്രിഡിയസോള്‍, കോപ്പര്‍ ഓക്സിക്ളോറൈഡ്‌, ടോള്‍ക്ളോഫോസ്-മീഥൈല്‍, തയബെന്‍ഡസോള്‍, തൈറം, കപ്ട്ടന്‍ എന്നിവ ഉപയോഗിച്ചുള്ള കുമിള്‍ ചികിത്സകള്‍ തൈകളുടെ ആവിര്‍ഭാവ ശതമാനം സാരമായി വര്‍ദ്ധിപ്പിക്കുകയും പരുത്തിത്തൈകളിലെ രോഗ സൂചന കുറയ്ക്കുകയും ചെയ്യും.

അതിന് എന്താണ് കാരണം

ആശ്രയമേകുന്ന നിരവധി ചെടികളെ ബാധിക്കുന്ന റൈസോക്റ്റൊനിയ സോളനി എന്ന മണ്ണില്‍ കാണുന്ന കുമിളാണ് ലക്ഷണങ്ങള്‍ക്ക് കാരണം. തൈകള്‍ക്കുണ്ടാകുന്ന യാന്ത്രികമായ പരിക്കുകള്‍, ഉദാ: നടുന്ന സമയത്ത് ഉണ്ടാകുന്നവ രോഗബാധയ്ക്ക് അനുകൂലമാണ്. മണ്ണിനോട് ചേര്‍ന്ന് വടുക്കള്‍ ഉണ്ടാകുമ്പോള്‍, കാറ്റ് വീഴ്ച മൂലം തണ്ടുകള്‍ കട്ടിയായ മേല്‍മണ്ണുമായി ഉരസുമ്പോള്‍ കോശങ്ങള്‍ക്കുണ്ടാകുന്ന പോറലായി തെറ്റിദ്ധരിച്ചേക്കാം. വേര് ഘടനകള്‍ കൂടുല്‍ വ്യാപകവും വേരുകോശങ്ങള്‍ കൂടുതല്‍ ദൃഡവും ആകുന്നതിനാല്‍ തൈകള്‍ വളരവേ, അവ സ്വാഭാവികമായും അണുബാധകളോട് പ്രതിരോധശക്തി നേടും.


പ്രതിരോധ നടപടികൾ

  • രോഗലക്ഷണങ്ങള്‍ക്കായി തോട്ടം പതിവായി നിരീക്ഷിക്കുക.
  • പ്രതിരോധ ശക്തിയുള്ള ഇനങ്ങളോ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇനങ്ങളോ തിരഞ്ഞെടുക്കുക.
  • രോഗവിമുക്തമായ നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കുക.
  • നനഞ്ഞ മണ്ണില്‍ നടരുത്.
  • തണുത്ത കാലാവസ്ഥയില്‍ ജലസേചനം നല്‍കരുത്.
  • അരിച്ചോളവും ചെറു ധാന്യങ്ങളും ഉപയോഗിച്ചുള്ള മാറ്റകൃഷി ശുപാര്‍ശ ചെയ്യുന്നു.
  • മണ്ണിന്റെ താപനില 20°C-ല്‍ ഉയര്‍ന്നിരിക്കുമ്പോള്‍ നടുക.
  • ഉയര്‍ത്തിയ തിട്ടകളില്‍ നടുന്നത് മണ്ണിന്റെ ഊഷ്മാവ് ഉയര്‍ത്താന്‍ സഹായിക്കുകയും നീര്‍വാര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക