Sclerotinia sclerotiorum
കുമിൾ
ആതിഥേയ വിളകൾക്കനുസരിച്ച് രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു, എന്നാൽ നിരവധി സമാനതകളുമുണ്ട്. തുടക്കത്തിൽ, ഫലങ്ങളിലോ ഇലകളിലോ ഇലഞെട്ടുകളിലോ ക്രമരഹിതമായ ആകൃതിയിൽ വെള്ളത്തിൽ കുതിർന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നു. അവ വളരുമ്പോൾ, ബാധിക്കപ്പെട്ട ഭാഗങ്ങളിൽ സമൃദ്ധമായി വെളുത്ത പൂപ്പൽ ആവരണം ചെയ്യുന്നു, പിന്നീടുള്ള ഘട്ടങ്ങളിൽ സ്ക്ലിറോഷ്യ എന്ന് വിളിക്കപ്പെടുന്ന ചാരനിറത്തിലോ അല്ലെങ്കിൽ കറുത്ത നിറത്തിലോ ഉള്ള തഴമ്പ് പോലുള്ള പ്രത്യുല്പാദന ഘടന ചിതറി കാണപ്പെടും. തണ്ടുകളുടെ ചുവടുഭാഗം, ശാഖകൾ എന്നിവയിൽ വികസിക്കുന്ന "വരണ്ട" ക്ഷതങ്ങൾ ആരോഗ്യമുള്ള കലകളിൽ നിന്നും വ്യക്തമായി തിരിച്ചറിയാം. പിന്നീടുള്ള ഘട്ടങ്ങളിൽ, കുമിൾ തണ്ടിലും ചെടിയുടെ മുകൾഭാഗങ്ങളിലും ഗ്രസിച്ച്, ഉണങ്ങുന്നതിനും തവിട്ട് നിറമായി നശിച്ചുപോകുന്നതിനും കാരണമാകുന്നു. കട്ടിയുള്ള കുമിൾ വളർച്ച തണ്ടിനുള്ളിൽ രൂപപ്പെട്ട് സസ്യകലകളുടെ സ്ഥാനം കയ്യടക്കുന്നു. ഇത് ചെടികളുടെ നാശത്തിനും തുടർന്ന് ചെടികൾ മറിഞ്ഞുവീഴുന്നതിനും കാരണമാകുന്നു. ബാധിക്കപ്പെട്ട വിത്തറകളും വിത്തും ചുരുങ്ങിയതോ അല്ലെങ്കിൽ അതിൽ കറുത്ത കുമിൾ വളർച്ചകൾ നിറഞ്ഞതോ ആയിരിക്കാം.
കോണിയോതൈറിയം മിനിറ്റൻസ് അല്ലെങ്കിൽ ട്രൈക്കോഡെർമ ഇനങ്ങൾ എന്നീ പരാദ കുമിൾ ബീജങ്ങളുടെ തരിരൂപത്തിലുള്ള തയ്യാറിപ്പുകൾ മണ്ണിൽ പ്രയോഗിക്കുന്നത് സ്ക്ലിറോട്ടിനിയയുടെ അളവ് കുറയ്ക്കുകയും രോഗത്തിൻ്റെ വളർച്ചയ്ക്ക് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. രൂക്ഷമായി രോഗം ബാധിക്കപ്പെട്ട കൃഷിയിടങ്ങളിൽ മാത്രമേ കുമിൾ നാശിനിയുടെ ഇലപ്പടർപ്പുകളിലെ പ്രയോഗം ശുപാർശ ചെയ്തിട്ടുള്ളൂ. വിളയും, അതിൻ്റെ വളർച്ചാ ഘട്ടവും അനുസരിച്ച് പരിചരണ രീതികൾ വ്യത്യാസപ്പെടും. ക്യാബേജ്, തക്കാളി, ബീൻസ് എന്നിവയില്‍ സ്ക്ലിറോട്ടിനിയ രോഗങ്ങളുടെ നിയന്ത്രണം ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ഇപ്രൊഡിയോൺ അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് (ഒരു ലിറ്റർ വെള്ളത്തിൽ 3 ഗ്രാം) അടിസ്ഥാനമാക്കിയ കുമിൾനാശിനികൾ ലെറ്റ്യുസ്, നിലക്കടല എന്നിവയ്ക്ക് ഫലപ്രദമായ നിയന്ത്രണം നൽകുന്നു. ഇതിൽ ചില സംയുകതങ്ങൾക്കെതിരെ കുമിളിൽ പ്രതിരോധശക്തി വികസിച്ചതായി കണ്ടിട്ടുണ്ട്.
മണ്ണിലൂടെ വ്യാപിക്കുന്ന കുമിളായ സ്ക്ലിറോട്ടിനിയ സ്ക്ലിറോഷിയോറം ആണ് ലക്ഷണങ്ങൾക്ക് കാരണം, ഇവ ചെടികളുടെ അവശിഷ്ടങ്ങളിലോ അല്ലെങ്കിൽ മണ്ണിലോ ദീർഘകാലം അതിജീവിക്കുന്നു. കുമിളിൻ്റെ ജീവിതചക്രം കൂടുതലും മണ്ണിൽ തന്നെയാണ് സംഭവിക്കുന്നത്, മണ്ണിനടുത്തുള്ള ഇലകളിലും മറ്റു ചെടിഭാഗങ്ങളിലും ഇവയുടെ ലക്ഷണങ്ങള്‍ ആദ്യം കാണപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ, അത് ജൈവവസ്തുക്കളിലും വല്ലപ്പോഴും ചെടികളുടെ കലകളിൽ അതിക്രമിച്ചുകടന്നും വളർച്ച പുനരാരംഭിക്കുന്നു. ഇവ എല്ലാ ചെടിഭാഗങ്ങളിലും പെരുകുന്നതിനാൽ വിത്തുകളിലും രോഗാണുവിൻ്റെ സാന്നിധ്യം ഉണ്ടാകാം, അത് വിത്തിനുള്ളിലോ അല്ലെങ്കില്‍ വിത്തിൻ്റെ തോടിലോ ആയിരിക്കും. ഒരു ചെടിയിലെ രോഗാണുവിൻ്റെ പുതിയ ബീജങ്ങൾ വായുവിലൂടെ പടർന്നതാകാം. ചെടിയുടെ ഇലപ്പടർപ്പിൻ്റെ അടിയിലുള്ള ആർദ്രമായ സൂക്ഷ്മ കാലാവസ്ഥ, രോഗാണുവിൻ്റെ ബീജങ്ങളെ തണ്ടിനുള്ളിലേക്ക് വ്യാപിക്കാൻ സഹായിക്കുന്നു. രോഗത്തിൻ്റെ പ്രാരംഭവികാസത്തിന് ഇലകളിൽ കുറെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന നനവും 15 മുതൽ 24°C വരെയുള്ള താപനിലയും വേണം. പുറമേയുള്ള പോഷകത്തിന്‍റെ സാന്നിദ്ധ്യം ഇവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. പയര്‍, കാബേജ്, കാരറ്റ്, കടുക് തുടങ്ങി ഇവയ്ക്ക് നിരവധി ആതിഥേയ വിളകളുണ്ട്.