Corynespora cassiicola
കുമിൾ
ടാർഗറ്റ്- സ്പോട്ട് പ്രധാനമായും ഇലകളെ ബാധിക്കുന്ന രോഗമാണ്. ഇലകളിൽ മഞ്ഞ കലർന്ന പച്ച നിറമുള്ള വലയത്താൽ ആവരണം ചെയ്യപ്പെട്ട വൃത്താകൃതി മുതല്‍ ക്രമരഹിതമായ ചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള പുള്ളികള്‍ ദൃശ്യമാകുന്നു. ഈ പുള്ളികളുടെ വളർച്ച മിക്കപ്പോഴും ഒരു വ്യത്യസ്ത നിറങ്ങള്‍ ചേര്‍ന്ന മാതൃകയിലുള്ള തെളിഞ്ഞ- അല്ലെങ്കിൽ ഇരുണ്ട തവിട്ട് നിറത്തിലുള്ള വലയങ്ങൾക്ക് കാരണമാകുന്നു, അതിനാൽ ഇതിന് ടാർഗറ്റ്- സ്പോട്ട് എന്ന പേരുണ്ടായി. തണ്ടിലും ഈ രോഗബാധയുണ്ടായേക്കാം, സാധാരണയായി ഇരുണ്ട തവിട്ട് നിറമുള്ള പുള്ളികൾ അല്ലെങ്കിൽ നീളത്തിലുള്ള ക്ഷതങ്ങൾ വികസിക്കുന്നു. ചെറിയ, വൃത്താകൃതിയിലുള്ള കറുത്ത പുള്ളികൾ പിന്നീട് വിത്തറകളിൽ പ്രത്യക്ഷപ്പെടുന്നു. ഗുരുതരമായ ബാധിപ്പ് പാകമാകുന്നതിനുമുൻപ് ഇലകൾ കൊഴിയാൻ കാരണമായേക്കാം.
ടാർഗറ്റ്- സ്പോട്ട് രോഗത്തിനെതിരെ ഇതര പരിചരണം ലഭ്യമല്ല.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കുമിൾനാശിനികളുടെ ഉപയോഗം സാമ്പത്തികപരമായി വിജയകരമായിരിക്കില്ല. പൈറക്ലോസ്ട്രോബിൻ, എപ്പോക്സികോണസോൾ, ഫ്ലൂക്സാപിറോക്സഡ് അല്ലെങ്കിൽ ബൈക്സഫൻ, പ്രോട്ടിയോകോണസോൾ, ട്രിഫ്ലോക്സിസ്ട്രോബിന്‍ എന്നിവയുടെ മിശ്രിതങ്ങൾ അടങ്ങിയ ഉത്പന്നങ്ങൾ കുമിൾ നിയന്ത്രിക്കാൻ സഹായിച്ചേക്കാം.
കോറൈനെസ്പോറ കാസ്സിക്കോള എന്ന കുമിൾ ശൈത്യകാലത്ത് വിളകളുടെ അവശിഷ്ടങ്ങളിലും മണ്ണിലും അതിജീവിക്കുന്നു. ഉയർന്ന ഈർപ്പവും (> 80%) ഇലകളിലെ നനവുമാണ് ബാധിപ്പിന് അനുകൂലമായ സാഹചര്യങ്ങൾ. വരണ്ട കാലാവസ്ഥ ഈ രോഗത്തിൻ്റെ വികസനം തടസ്സപ്പെടുത്തുന്നു. വിള ദൈർഘ്യം കൂടിയ ഇനങ്ങളിലും, ഉയർന്ന മഴയുടെ സീസണുകളിൽ വളരുന്ന രോഗബാധ സംശയിക്കപ്പെടുന്ന ഇനങ്ങളിലും ഈ രോഗം വളരെ ഗുരുതരമാണ്.