Cercospora melongenae
കുമിൾ
ചെടിയുടെ ഏത് വളർച്ചാ ഘട്ടത്തിലും ബാധിക്കപ്പെട്ടേക്കാം മാത്രമല്ല ഇലകളിലും ഇലഞെട്ടുകളിലും തണ്ടുകളിലും ബാധിപ്പ് ദൃശ്യമാകുന്നു. അടിഭാഗത്തെ ഇലകളിൽ ചെറിയ, വൃത്താകൃതിയിൽ, മഞ്ഞ നിറത്തിലും ചെറുതായി കുഴിഞ്ഞും കാണപ്പെടുന്ന പുള്ളികൾ ഇലകളുടെ മുകൾ ഭാഗത്തായി പ്രത്യക്ഷപ്പെടുന്നതാണ് പ്രാരംഭ ലക്ഷണങ്ങൾ. ക്രമേണ പുള്ളികൾ വളർന്ന് വലുതായി ഒരു മഞ്ഞ വലയത്തോടെ കൂടുതൽ ക്രമരഹിതമാകുന്നു. പിന്നീട് ഇലപ്പുള്ളികൾ ഇലകളുടെ ഇരുപ്രതലത്തിലും ദൃശ്യമാകുന്നു. പഴയ പുള്ളികൾ കൂടിച്ചേർന്ന്, ഇലകളിൽ അവയുടെ സ്ഥാനത്തിന് അനുസരിച്ച് വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്നു. അവ തവിട്ട് മുതൽ സ്റ്റീൽ-ചാര നിറമോ (മുകൾ വശത്ത്) നേരിയ തവിട്ട് നിറമോ (അടി വശത്ത്) വരെ വ്യത്യസ്തപ്പെട്ടിരിക്കുന്നു. ബാധിപ്പ് കനത്തതാണെങ്കിൽ, ഇലകൾ ചുരുണ്ട് കൊഴിഞ്ഞ് പോയേക്കാം. കുമിളുകൾ ഫലങ്ങളിൽ നേരിട്ട് ബാധിക്കുന്നില്ല എങ്കിലും അത് ഫലങ്ങളുടെ വളർച്ച കുറയുന്നതിന് കാരണമാകുന്നു എന്തെന്നാൽ ഇത് ചെടികളുടെ ഉത്പാദനക്ഷമത കുറയ്ക്കുന്നു.
ബാധിപ്പ് നിയന്ത്രിക്കാൻ ജൈവിക ഏജന്റുകൾ സഹായിച്ചേക്കും. ബാസില്ലസ് സബ്റ്റിലിസ് എന്ന ബാക്റ്റീരിയയുടെ QST 713 സ്ട്രയിൻ അടിസ്ഥാനമാക്കിയ ജൈവ കുമിള്നാശിനികൾ ഇലകളിൽ തളിച്ച് പ്രയോഗിക്കുന്നത് സെർക്കോസ്‌പോറ മെലോൻജിനെയ്ക്കെതിരെ പ്രവർത്തിക്കുന്നു. വേപ്പെണ്ണ സത്തും ബാധിപ്പ് നിയന്ത്രിക്കാൻ സഹായിച്ചേക്കും.
രോഗനിയന്ത്രണത്തിന് എപ്പോഴും സംയോജിത സമീപനം സ്വീകരിക്കുക. കുമിൾനാശിനികൾ ആവശ്യമെങ്കിൽ, ക്ലോറോതലോനിൽ, മാങ്കോസെബ് അല്ലെങ്കിൽ ഒക്റ്റനോയിക് ആസിഡ് കോപ്പർ സാൾട്ടുമായി കൂട്ടിച്ചേർത്ത് ഇലകളിൽ തളിക്കുന്നതിനും മണ്ണിൽ പ്രയോഗിക്കുന്നതിനും ഉപയോഗിക്കാം.
സെർക്കോസ്‌പോറ മെലോൻജിനെ ഒരു സസ്യ രോഗകാരിയായ കുമിളാണ്. കുമിൾ ബീജകോശങ്ങൾ ചെടിയുടെ അവശിഷ്ടങ്ങളിലും മണ്ണിലും ഏറ്റവും കുറഞ്ഞത് 1 വർഷം അതിജീവിക്കാൻ കഴിവ് ഉള്ളവയാണ്. അവ പിന്നീട് താഴ്ഭാഗത്തെ മുതിർന്ന ഇലകളിലേക്ക് വ്യത്യസ്ത രീതികളിൽ വ്യാപിക്കുന്നു. ഏറ്റവും സാധാരണമായി അവ കാറ്റും വെള്ളവും മൂലം വ്യാപിക്കപ്പെടുന്നു (മഴയും ജലസേചനവും), പക്ഷേ അവയ്ക്ക് അണുബാധയേറ്റ ഉപകാരണങ്ങളിലൂടെയോ വ്യക്തികളിലൂടെയോ വ്യാപിക്കാൻ കഴിയും. ഇവ പിന്നീട് കാണ്ഡത്തിൻ്റെ മുകളിലേക്ക് ഇളം ഇലപ്പടർപ്പുകളിലേക്ക് നീങ്ങുന്നു. ഈർപ്പവും ഉയർന്ന ആർദ്രതയും ബാധിപ്പിനും രോഗത്തിൻ്റെ വികസനത്തിനും അനുകൂലമാണ്. അതിനാൽ ഇത് മഴക്കാലത്ത് കൂടുതൽ സാധാരണമാണ് (നനഞ്ഞ കാലാവസ്ഥ, ചെടികളിൽ നീണ്ടുനിൽക്കുന്ന ഈർപ്പം).