ചോളം

ചോളത്തിലെ ചാര ഇലപ്പുള്ളി

Cercospora zeae-maydis

കുമിൾ

ചുരുക്കത്തിൽ

  • താഴ്ഭാഗത്തെ ഇലകളില്‍ സാധാരണ പൂവിടലിനു മുമ്പായി വിളറിയ മഞ്ഞ വലയങ്ങളോടെയുള്ള തവിട്ടു നിറമോ കരുവാളിച്ചതോ ആയ ചെറിയ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു.
  • ഈ പുള്ളികള്‍ ചാരനിറമായി മാറി ഇലകളുടെ സിരകള്‍ക്കു സമാന്തരമായ നീണ്ട ദീര്‍ഘചതുരാകൃതിയിലുള്ള വടുക്കള്‍ ആയി മാറുന്നു.
  • അനുകൂല സാഹചര്യങ്ങളില്‍ അവ കൂടിച്ചേര്‍ന്നു ഇലയെ മുഴുവന്‍ ഗ്രസിക്കും.
  • ഇലകളുടെ വാട്ടം ചെടികളെ ദുര്‍ബലമാക്കി പലപ്പോഴും തണ്ടുകള്‍ വാടി കടപുഴകി വീണേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ചോളം

ലക്ഷണങ്ങൾ

പൂവിടലിനു മുമ്പായി സാധാരണ താഴ്ഭാഗത്തെ ഇലകളില്‍ വിളറിയ മഞ്ഞ വലയങ്ങളോടെയുള്ള ചെറിയ പുള്ളികള്‍ (തവിട്ടു നിറമോ കരുവാളിച്ചതോ) പ്രത്യക്ഷപ്പെടുന്നു. ഈ വടുക്കള്‍ ക്രമേണ ചാരനിരമാര്‍ന്ന് ഇളം ഇലകളിലും പ്രത്യക്ഷപ്പെടുന്നു. രോഗം പുരോഗമിക്കവേ, അവ വലുതായി മാറി ഇലകളുടെ സിരകള്‍ക്കു സമാന്തരമായ നീണ്ട ദീര്‍ഘചതുരാകൃതിയിലുള്ള വടുക്കള്‍ ആയി മാറുന്നു. അനുകൂല സാഹചര്യങ്ങളില്‍ (ഊഷ്മളമായ താപനില, ഉയര്‍ന്ന ആര്‍ദ്രതയും നനവുള്ള ഇലകളും)അവ ഒരുമിച്ചു ചേര്‍ന്ന് ഇല മുഴുവന്‍ ഗ്രസിക്കും. ധാന്യങ്ങള്‍ നിറയുന്നതിനു മുമ്പാണ് ഇത് സംഭവിക്കുന്നത്‌ എങ്കില്‍ ഗണ്യമായ വിളവു നഷ്ടം ഉണ്ടാകും. ഇലയുടെ വാട്ടം ചെടിയെ ദുര്‍ബലമാക്കി പലപ്പോഴും തണ്ടിനെ മൃദുവാക്കി കടപുഴകലിനു കാരണമാകും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗം നിയന്ത്രിക്കാന്‍ ജൈവ നിയന്ത്രണം ലഭ്യമല്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. വളര്‍ച്ചയുടെ ആരംഭത്തില്‍ ബാധിച്ചാല്‍ കുമിള്‍നാശിനികള്‍ ഇലച്ചാര്‍ത്തുകളില്‍ പ്രയോഗിക്കുന്നത് രോഗത്തെ നിയന്ത്രിക്കാന്‍ ഒരു മാര്‍ഗ്ഗമാണ്, പക്ഷേ കാലാവസ്ഥ വ്യവസ്ഥകള്‍, വിളവിന്റെ നഷ്ട സാധ്യത, ചെടിയുടെ സംവേദകത്വം എന്നിവയ്ക്കെതിരെ വേണം കണക്കുകൂട്ടാന്‍. പൈറക്ലോസ്ട്രോബിന്‍, സ്ട്രോബിലൂറിന്‍ അല്ലെങ്കില്‍ അസോക്സിസ്ട്രോബിന്റെയും , പ്രോപികൊനസോളിന്റെയും സംയുക്തം പ്രോതിയോകൊനസോളിന്റെയും ട്രൈഫ്ലോക്സിസ്ട്രോബിന്റെയും സംയുക്തം എന്നിവ ഈ കുമിളിനെ ഫലപ്രദമായി നിയന്ത്രിക്കും.

അതിന് എന്താണ് കാരണം

സെര്‍കോസ്പോറ സേയി-മേയ്ഡിസ് എന്ന കുമിള്‍ മൂലമാണ് ചാര ഇലപ്പുള്ളി രോഗം ഉണ്ടാകുന്നത്. മണ്ണിലെ ചെടിയുടെ അവശിഷ്ടങ്ങളില്‍ അവ വളരെക്കാലം അതിജീവിക്കും. വസന്ത കാലത്ത് മഴത്തുള്ളികളും കാറ്റും ബീജങ്ങളെ താഴ്ഭാഗത്തെ ഇലകളിലേക്ക് എത്തിക്കും. ഇവയുടെ ജീവിത ചക്രത്തിനു ഉയര്‍ന്ന താപനിലകളില്‍ (25 മുതല്‍ 30°C), ഉയര്‍ന്ന ആര്‍ദ്രത (മഞ്ഞുത്തുള്ളികള്‍, മൂടല്‍മഞ്ഞ്) ദീര്‍ഘകാലമായുള്ള ഇലയുടെ നനവ്‌ എന്നിവ ആനുകൂലമാണ്. ചൂടുള്ള വരണ്ട കാലാവസ്ഥ ഇവയുടെ വളര്‍ച്ച തടസപ്പെടുത്തും. ചെടിയുടെ ഇനം അനുസരിച്ച് ലക്ഷണങ്ങള്‍ നേരിയ തോതില്‍ വ്യത്യാസപ്പെട്ടിരിക്കും. ഈ കുമിള്‍ തന്റെ ജീവിത ചക്രം (അണുബാധ മുതല്‍ പുതിയ ബീജങ്ങളുടെ ഉത്പാദനം വരെ)വശംവദമാകുന്ന ഇനങ്ങളില്‍ 14-21 ദിവസങ്ങളിലും പ്രതിരോധിക്കുന്ന ഇനങ്ങളില്‍ 21-28 ദിവസങ്ങളിലും പൂര്‍ത്തിയാക്കുന്നു.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക.
  • ചെടികള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാതെ വൈകി നടുക.
  • ചെടികളുടെ ഇടയകലം വര്‍ധിപ്പിച്ചു വായുസഞ്ചാരം സുഗമമാക്കുക.
  • വിളവെടുപ്പിനു ശേഷം ചെടിയുടെ അവശിഷ്ടങ്ങള്‍ ആഴത്തില്‍ ഉഴുതുമറിച്ചു കുഴിച്ചു മൂടുക.
  • ഈ രോഗത്തിന് ആതിഥ്യമേകാത്ത മറ്റു ചെടികളുമായി ദീര്‍ഘകാലം മാറ്റകൃഷി നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക