പരുത്തി

പരുത്തിയിലെ ചാരപ്പുഴുക്കുത്ത്

Mycosphaerella areola

കുമിൾ

ചുരുക്കത്തിൽ

  • ചെറിയ ഇളം പച്ച മുതല്‍ മഞ്ഞ വരെയുള്ള മുനയുള്ള പുള്ളികള്‍.
  • പുള്ളികള്‍ക്കു താഴെ വെളുപ്പ്‌ കലര്‍ന്ന ചാര നിറമുള്ള പൊടിപോലെയുള്ള വളര്‍ച്ച.
  • ഇലകള്‍ ക്രമേണ ഉണങ്ങി പാകമാകാതെ കൊഴിയുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പരുത്തി

ലക്ഷണങ്ങൾ

വളരുന്ന സീസണിന്റെ അവസാന സമയത്താണ് ലക്ഷണങ്ങള്‍ സാധാരണ പ്രത്യക്ഷപ്പെടുന്നത്. മുതിര്‍ന്ന ഇലകളില്‍ സിരകള്‍ക്ക് അതിരുകളിട്ട് ചെറിയ ഇളം പച്ച മുതല്‍ മഞ്ഞ വരെയുള്ള മുനയുള്ള പുള്ളികള്‍. അടിഭാഗത്ത്‌ പുള്ളികള്‍ക്കു താഴെ വെളുപ്പ്‌ കലര്‍ന്ന ചാര നിറമുള്ള പൊടിപോലെയുള്ള വളര്‍ച്ച. ഉയര്‍ന്ന ആര്‍ദ്രതയുള്ള സമയങ്ങളില്‍, അടിഭാഗം വെള്ളിനിറമുള്ള കുമിള്‍ വളര്‍ച്ചയാല്‍ ആവരണം ചെയ്തിരിക്കും. ഗുരുതരമായി ബാധിച്ച ഇലകള്‍ മൃതമായി, ചുരുണ്ട് ഉണങ്ങി, ചുവപ്പ് കലര്‍ന്ന തവിട്ടു നിറം ദൃശ്യമാക്കി പാകമാകാതെ അടര്‍ന്നു വീഴുന്നു. ഇലപൊഴിയല്‍ ചെടിയെ ദുര്‍ബലമാക്കി അവയുടെ ഉത്പാദനക്ഷമത കുറയ്ക്കുന്നു. ഇളം ഇലകളും ലക്ഷണങ്ങള്‍ ദൃശ്യമാക്കാന്‍ തുടങ്ങുന്നു. പഞ്ഞി നിറഞ്ഞ കുരുക്കളുടെ ശക്തി കുറയുന്നതിനാല്‍ അവ പാകമാകാതെ തുറക്കുകയോ വിളവെടുക്കുമ്പോഴുള്ള വലിക്കലിലും മെതിക്കലിലും പൊട്ടുകയോ ചെയ്യുന്നതിനാല്‍ വിളവു കുറയുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

സ്യൂഡോമോനാസ് ഫ്ലൂറസെന്‍സ് (10ഗ്രാം/1 കി.ഗ്രാം വിത്തുകള്‍) ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുന്നതും ഓരോ 10 ദിവസം കൂടുമ്പോഴും 0.2% ലായനി തളിക്കുന്നതും രോഗബാധ കുറയ്ക്കും. കുമിളിനെതിരായ ബാക്ടീരിയ (ബാസിലസ് സര്‍കുലന്‍സ്, സറെഷ്യ മാര്‍സെസന്‍സ് ) മൈക്കോസ്ഫാറെല യുടെ മറ്റു ഇനങ്ങളെ നിയന്ത്രിക്കാനും മറ്റു വിളകളില്‍ ഇത് സംബന്ധിയായി ഉണ്ടാകുന്ന രോഗങ്ങളുടെ ആക്രമണം കുറയ്ക്കാനും ഉപയോഗിച്ച് വരുന്നു. 3 ഗ്രാം നനയ്ക്കാന്‍ കഴിയുന്ന സള്‍ഫര്‍ 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും 8-10 കി.ഗ്രാം സള്‍ഫര്‍ പൊടി ഒരു ഹെക്ടറില്‍ പൂശുന്നതും മറ്റു സാധ്യതകളാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. രോഗത്തിന്റെ ആദ്യ ഘട്ടത്തിലും കാഠിന്യക്കുറവുള്ളപ്പോഴും ജൈവ ചികിത്സ പരിഗണിക്കാം. മുന്‍പോട്ടുള്ള രോഗ ഘട്ടങ്ങളിളും ഗുരുതരമെങ്കിലും പ്രോപ്പികൊനസോള്‍ അല്ലെങ്കില്‍ ഹെക്സാകൊനസോള്‍ (2 മി.ലി./1 ലി.) അടങ്ങിയ ഒരു പുതിയ കുമിള്‍ നാശിനിയുടെ പ്രയോഗം ശുപാര്‍ശ ചെയ്യുന്നു. ഒരാഴ്ച മുതല്‍ 10 ദിവസങ്ങള്‍ക്ക് ശേഷം ഇത് ആവര്‍ത്തിക്കണം.

അതിന് എന്താണ് കാരണം

മുന്‍കാല സീസണിലെ ചെടി അവശിഷ്ടങ്ങളിലോ സ്വമേധയ മുളയ്ക്കുന്ന ചെടിയിലോ അതിജീവിക്കുന്ന മൈക്കോസ്ഫറെല എരിയോല എന്ന കുമിളാണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഇവയാണ് രോഗവ്യാപനത്തിന്റെ പ്രധാന സ്രോതസ്. 20 മുതല്‍ 30 °C വരെയുള്ള താപനില, നനഞ്ഞതും ഈര്‍പ്പമുള്ളതുമായ അവസ്ഥകള്‍ (80% -മോ അതില്‍ കൂടുതലോ), ഇടവിട്ടുള്ള മഴ എന്നിവ രോഗബാധ പ്രോത്സാഹിച്ച് രോഗം വളര്‍ത്തുന്നു. ഇലകളുടെ വടുക്കളിലാണ് ബീജങ്ങള്‍ ഉത്പാദിപ്പിക്കുന്നത്, തുടര്‍ന്ന് വായുവിലൂടെ വ്യാപിക്കുകയും രണ്ടാം ഘട്ട അണുബാധയില്‍ എത്തുകയും ചെയ്യുന്നു. സീസണിന്റെ അവസാനഭാഗമാണ് ചെടികള്‍ കൂടുതല്‍ വശംവദമാകുന്നത്, അതായത് പഞ്ഞി ഗോളങ്ങള്‍ ഉറയ്ക്കുന്നതിന്നതിനൊപ്പമോ തൊട്ടു മുമ്പോ.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക( നിരവധി ഇനങ്ങള്‍ ലഭ്യമാണ്).
  • സീസണില്‍ അധികം നേരത്തെയോ അധികം താമസിച്ചോ വിതയ്ക്കരുത്.
  • മഴയ്ക്ക് ശേഷം ഇലച്ചാര്‍ത്തുകള്‍ വേഗം ഉണങ്ങാന്‍ മതിയായ ഇടയകലം നല്‍കണം.
  • രോഗ ലക്ഷണങ്ങള്‍ക്കായി പരുത്തിത്തോട്ടങ്ങള്‍ പതിവായി നിരീക്ഷിക്കുക.
  • ലക്ഷണങ്ങള്‍ കാണിക്കുന്ന ഇലകള്‍ നീക്കം ചെയ്തു നശിപ്പിക്കുക.
  • കൃഷിയിടത്തിലും സമീപത്തുമുള്ള വശംവദമാകുന്ന കളകള്‍ നിയന്ത്രിക്കുക.
  • മുന്‍കാല സീസണില്‍ നിന്നും സ്വമേധയ മുളച്ചു വരുന്ന വിളകള്‍ നശിപ്പിക്കണം.
  • ഇലകളുടെ നനവ്‌ പരിമിതമാക്കാന്‍ മുകളില്‍ നിന്നുള്ള ജലസേചനം ഒഴിവാക്കി തുള്ളി നന ഉപയോഗിക്കുക.
  • പകല്‍ ഇലകളുടെ നനവ് കുറയ്ക്കാന്‍ രാവിലെ നനയ്ക്കുക.
  • ഇലച്ചാര്‍ത്തുകളും മണ്ണിന്റെ ഉപരിതലവും ഉണങ്ങിയിരിക്കാന്‍ പതിവായ ജലസേചനം ഒഴിവാക്കുക.
  • നൈട്രജന്‍ വളങ്ങളുടെയോ ചാണകത്തിന്റെയോ അധിക പ്രയോഗം ഒഴിവാക്കുക.
  • ചെടി അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് പരുത്തി കൃഷിയിടങ്ങളില്‍ നിന്നും ദൂരെ മാറ്റി അവ കത്തിച്ചു കളയണം.
  • മുന്‍കാല സീസണില്‍ നിന്നും സ്വമേധയ മുളച്ചു വരുന്ന വിളകള്‍ നശിപ്പിക്കണം.
  • ചെടികളില്‍ നനവുള്ളപ്പോള്‍ കൃഷിയിടങ്ങളില്‍ പണിയെടുക്കരുത്.
  • ആതിഥ്യമേകാത്ത വിളകളുമായി 2 അല്ലെങ്കില്‍ 3 വര്‍ഷ മാറ്റ കൃഷി നടപ്പിലാക്കുക, ഉദാഹരണത്തിന് ഭക്ഷ്യധാന്യങ്ങള്‍.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക