Glomerella gossypii
കുമിൾ
പരുത്തിയിലെ അന്ത്രാക്നോസ് ചെടിയുടെ വളർച്ചയുടെ ഏതു ഘട്ടത്തിലും സംഭവിച്ചേക്കാം, മാത്രമല്ല ഇത് എല്ലാ കലകളെയും ബാധിച്ചേക്കും. തൈച്ചെടികളിലാണ് രോഗാണുക്കൾ ബാധിക്കുന്നതെങ്കിൽ, ബീജപത്രങ്ങളിലും, പ്രാഥമിക ഇലകളിലും കറുത്ത അരികുകളോടുകൂടിയ, ചെറിയ ചുവപ്പ് മുതൽ ഇളം തവിട്ടു നിറത്തിൽ വൃത്താകൃതിയിലുള്ള പുള്ളികള്‍ രൂപപ്പെടുന്നു. തണ്ടുകളുടെ ചുവടു ഭാഗത്ത് ക്ഷതങ്ങൾ വികസിച്ചാൽ, തണ്ടില്‍ ഗ്രസിച്ച് തൈച്ചെടികൾ അല്ലെങ്കിൽ ഇളം ചെടികൾ ഉണങ്ങി നശിച്ചേക്കാം. മുതിർന്ന ചെടികളിലെ രോഗബാധയും രോഗാണുക്കൾ പെരുകുന്നതും, ചെടിയുടെ പുറം തൊലി പിളർക്കുന്നതിനും തുണ്ടുകളായി മുറിഞ്ഞുപോകുന്നതിനും കാരണമായേക്കാം. ബാധിക്കപ്പെട്ട പരുത്തി ഗോളങ്ങളിൽ, ആര്‍ദ്രമായ കാലാവസ്ഥയില്‍ ദ്രുതഗതിയില്‍ മഞ്ഞ മുതല്‍ തവിട്ടു വരെ നിറങ്ങളുള്ള കുഴിഞ്ഞ ക്ഷതങ്ങളായി മാറുന്ന ചെറിയ വൃത്താകൃതിയിലുള്ള വെള്ളത്തിൽ കുതിർന്ന പുള്ളികൾ കാണപ്പെടും. പരുത്തി നാരുകൾ മഞ്ഞ മുതൽ തവിട്ട് വരെയുള്ള നിറങ്ങളിൽ, ക്രമരഹിതമായതും പൊട്ടുന്നതുമായ തന്തുക്കളുടെ പിണ്ഡമായി മാറുന്നു. ബാധിക്കപ്പെട്ട ഗോളങ്ങളുടെ വളർച്ചാ മുരടിച്ച്, ഉണങ്ങി, പാകമാകുന്നതിനുമുൻപ് പൊട്ടുന്നതും സാധാരണമാണ്.
നാളിതുവരെ, ഈ രോഗത്തിനെതിരെ ജൈവികപരമായ നിയന്ത്രണ രീതികൾ ലഭ്യമല്ല. രോഗബാധയെ ലക്ഷണങ്ങളുടെ കാഠിന്യമോ കുറയ്ക്കാൻ സഹായിക്കുന്ന ഏതെങ്കിലും വിജയം വരിച്ച രീതികൾ താങ്കൾക്കറിയാമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കാപ്റ്റൻ, കാർബോക്സിൻ അല്ലെങ്കിൽ തൈറം (ഒരു കിലോഗ്രാം വിത്തിന് 2 ഗ്രാം) പോലെയുള്ള കുമിള്‍ നാശിനികള്‍ ഉപയോഗിച്ച് വിത്തുകൾ പരിചരിക്കുന്നത് രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. മാൻകോസെബ്, കോപ്പർ ഓക്സിക്ലോറൈഡ് എന്നിവ ഗോളങ്ങൾ രൂപപ്പെടുന്ന സമയത്ത് ഇലകളില്‍ സ്പ്രേ ചെയ്യുന്നത് രോഗലക്ഷണ കാഠിന്യങ്ങള്‍ കുറയ്ക്കുന്നു (ഒരു ലിറ്റർ വെള്ളത്തിൽ 2.5 മില്ലിലിറ്റർ).
ഗ്ലോമേറല്ല ഗോസ്സിപൈ എന്നും അറിയപ്പെടുന്ന കലക്ടോറിക്കം ഗോസ്സിപിയം എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. അവയ്ക്ക് ഒരു കാർഷിക സീസണിൽ നിന്നും മറ്റൊന്നിലേക്ക് നിഷ്‌ക്രിയാവസ്ഥയിലോ അല്ലെങ്കിൽ മണ്ണിലുള്ള ബാധിക്കപ്പെട്ട വിത്തുകളിലോ അതിജീവിക്കാൻ സാധിക്കും, ഇവ പിന്നീട് അനുകൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ വളർച്ച പുനരാരംഭിക്കുകയും ചെയ്യുന്നു. അവ ദീർഘ ദൂരങ്ങളിലേക്ക് അണുബാധയേറ്റ വിത്തുകളിലൂടെയും, കേടുപാടുകളുണ്ടായ പരുത്തി ഗോളങ്ങളിലൂടെയും, ബാധിക്കപ്പെട്ട ചെടികളുടെ അവശിഷ്‌ടങ്ങളിലൂടെയും വ്യാപിക്കുന്നു. കൃഷിയിടങ്ങളിൽ, കാറ്റ്, മഴ, മഴ വെള്ളത്തിൻ്റെ തെറിക്കൽ, പ്രാണികൾ എന്നിവയിലൂടെ ദ്വിതീയ രോഗവ്യാപനം നടക്കുന്നു. അരിസ്റ്റോലഷ്യ ബ്രേക്റ്റിയാറ്റ, ഹിബിസ്കസ്സ് ഡൈവേഴ്സിഫോല്ലസ് പോലെയുള്ള ആതിഥ്യമേകുന്ന കളകളിലും രോഗാണുക്കൾ അതിജീവിക്കുന്നതായി കാണപ്പെടുന്നു. ഊഷ്മളവും ആർദ്രവുമായ കാലാവസ്ഥയും (29 മുതല്‍ 33°C വരെ), പരുത്തി ഗോളങ്ങൾ രൂപപ്പെടുന്ന സമയത്തെ ദൈർഘ്യമേറിയ മഴയും അവയുടെ വളര്‍ച്ചയ്ക്ക് അനുകൂല ഘടകങ്ങളാണ്.