Alternaria macrospora
കുമിൾ
ബാധിപ്പിന്റെ ആരംഭത്തിൽ ഇലകളിലും സഹപത്രങ്ങളിലും വൃത്താകൃതിയിൽ 1 മുതൽ 10 മി.മി. വരെ വ്യാസമുള്ള, പർപ്പിൾ നിറത്തിലുള്ള അരികുകളോട് കൂടിയ, തവിട്ടു മുതൽ കരുവാളിച്ച നിറം വരെയുള്ള പുള്ളിക്കുത്തുകൾ രൂപപ്പെടുത്തുന്നു. ഈ പുള്ളിക്കുത്തുകൾ പലപ്പോഴും ഏകകേന്ദ്രീകൃതമായ വളർച്ച ദൃശ്യമാക്കുകയും, ഇലകളുടെ മുകൾ പ്രതലത്തിൽ കൂടുതൽ വ്യക്തമായ മാതൃക രൂപപ്പെടുത്തുകയും ചെയ്യുന്നു. അവ വളരുന്നതോടെ അവയുടെ മധ്യഭാഗം ഉണങ്ങി ചാരനിറമാകുന്നു, ചിലപ്പോഴൊക്കെ ഈ ഭാഗം പൊട്ടി അടര്‍ന്നു വീണേക്കാം (വെടിയുണ്ട ഏറ്റതുപോലെയുള്ള രൂപം). ഈ പുള്ളിക്കുത്തുകൾ ഒന്നിച്ചു ചേർന്ന് ഇലപത്രത്തിൻ്റെ മധ്യഭാഗത്ത് ക്രമരഹിതമായ മൃത ഭാഗങ്ങളായി മാറുന്നു. എന്തായാലും, ഈർപ്പമുള്ള സാഹചര്യങ്ങളിൽ കുമിളുകള്‍ നിരവധി ബീജങ്ങള്‍ ഉത്പാദിപ്പിച്ച് പുറത്തു വിടുന്നു, ഇത് വടുക്കളില്‍ അഴുക്കുപുരണ്ട കറുത്ത നിറത്തിലുള്ള ആകാരമായി മാറുന്നു. ചെറിയ, കുഴിഞ്ഞ പുള്ളികളായാണ് തണ്ടുകളിൽ ക്ഷതങ്ങളുടെ വളർച്ച ആരംഭിക്കുന്നത്, ഇവ പിന്നീട് കലകൾ പിളര്‍ന്നും പൊട്ടിയും വ്രണങ്ങളായി വികസിച്ചേക്കാം. സാരമായ ബാധിപ്പുകളിൽ, പൂമൊട്ടുകൾ കൊഴിയുകയും തത്‌ഫലമായി ക്രമേണ പരുത്തിഗോളങ്ങൾ ഉണ്ടാകുന്നത് തടസ്സപ്പെടുകയും ചെയ്യുന്നു.
സ്യുഡോമോണാസ് ഫ്ലൂറോസെൻസ് (10 ഗ്രാം /1 കി. ഗ്രാം വിത്തുകള്‍) ഉപയോഗിച്ചുള്ള വിത്ത് പരിചരണം വിളകള്‍ക്ക് ഒരുവിധം സുരക്ഷ നല്‍കുന്നതാണ്. സ്യുഡോമോണാസ് ഫ്ലൂറോസെൻസ് 0.2% ഓരോ 10 ദിവസം കൂടുമ്പോഴും തളിക്കുന്നതും രോഗബാധ ഗണ്യമായി കുറയ്ക്കാം.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. സാധാരണയായി, ഒരു പ്രത്യേക കുമിള്‍നാശിനി ഉപയോഗിച്ചുള്ള പരിചരണം ന്യായീകരിക്കാവുന്നത്ര പരിധിയിലുള്ള വിളവു നഷ്ടത്തിന് ഈ രോഗം കാരണമാകുന്നില്ല. ഗുരുതരമായ സാഹചര്യങ്ങളില്‍ മാൻകോസേബ് അടങ്ങിയ മനേബ് (2.5 ഗ്രാം/ലി), ഹെക്സകോനസോൾ (1 മി.ലി./ലി), ടെബുകൊനസോൾ, ഡിഫെനോകോനസോൾ എന്നിവപോലെയുള്ള കുമിള്‍ നാശിനികള്‍ ആള്‍ട്ടര്‍നേരിയ ഇലപ്പുള്ളി നിയന്ത്രിക്കാന്‍ ഉപയോഗിക്കാം. സ്‌ട്രോബിലുറിൻസ് (ഉദാ: ട്രൈഫ്ലോക്സിസ്ട്രോബിൻ) അല്ലെങ്കിൽ സ്റ്റിറോൾ ബയോസിന്തെസിസ് ഇൻഹിബിറ്ററുകൾ (ഉദാ: ട്രിയാടിമേനോൾ, ഇപ്കോനസോൾ) എന്നിവ ഉപയോഗിച്ചുള്ള വിത്ത് പരിചരണം രോഗാണുവിനെതിരെ വിത്തുകളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാന്‍ ഉപയോഗിക്കാം.
മറ്റു സജീവ കോശങ്ങളോ ആതിഥ്യമേകുന്ന ഇതര ചെടികളോ ലഭിച്ചില്ലെങ്കിൽ പരുത്തിയുടെ അവശിഷ്ടങ്ങളിൽ അതിജീവിക്കുന്ന ആൾട്ടർനേരിയ മാക്രോസ്പോറ എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. വായുവിലൂടെ വ്യാപിക്കുന്ന ബീജകോശങ്ങളിലൂടെയും വെള്ളം തെറിക്കുന്നതിലൂടെയും രോഗാണുക്കൾ ആരോഗ്യമുള്ള ചെടികളിലേക്ക് പടരുന്നു. ഏകദേശം 27°C -താപനിലയുള്ള നനവുള്ള കാലാവസ്ഥയാണ് ഇവയുടെ രോഗബാധയ്ക്കും, ഇലപ്പുള്ളികളിൽ ഇവയുടെ ബീജകോശങ്ങളുടെ ഉത്പാദനത്തിനും അനുകൂലം. തൈച്ചെടികളായിരിക്കുന്ന ഘട്ടത്തിലും ഇലകള്‍ പ്രായമാകുന്ന കാലത്തുമാണ് രോഗം ബാധിക്കപ്പെടാനുള്ള സാധ്യത കൂടുതൽ. താഴെയുള്ള ഇലകളില്‍ നിന്ന് മുകളിലേക്ക് പോകുന്തോറും രോഗം വരാനുള്ള സാധ്യതയും കുറയുന്നു. കുമിളുകൾക്ക് അനുകൂലമായ സാഹചര്യങ്ങളിൽ, രോഗബാധയ്ക്ക് വിധേയമാകുന്ന പരുത്തി ഇനങ്ങളിൽ വലിയ ഭാഗം ഇലകളും ദ്രുതഗതിയിൽ നഷ്ടപ്പെടുന്നു (ഇലപൊഴിയൽ), പ്രത്യേകിച്ചും പരുത്തിഗോളങ്ങളുടെ ഞെടുപ്പുകളില്‍ ബാധിക്കപ്പെട്ടാൽ. ചെടിയുടെ ശരീരശാസ്ത്രപരമായോ അല്ലെങ്കിൽ പോഷകപരമായോ ആയ ഞെരുക്കങ്ങള്‍ കൊണ്ട് ഈ ലക്ഷണങ്ങൾ വികസിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഉദാ. കായകളുടെ ആധിക്യം അല്ലെങ്കിൽ അകാലത്തിലുള്ള പാകമാകൽ.