സോയാബീൻ

സോയാബീനിലെ ആന്ത്രാക്നോസ്

Colletotrichum truncatum

കുമിൾ

ചുരുക്കത്തിൽ

  • ചെടിയുടെ തണ്ടുകളിലും വിത്തറകളിലും തവിട്ടുനിറമുള്ള ക്രമരഹിതമായ പുള്ളികൾ.
  • തവിട്ടു നിറമുള്ള സിരകളും ചുരുണ്ട ഇലകളും.
  • പൂപ്പല്‍ ബാധിച്ച വന്ധ്യമായ വിത്തുകൾ അടങ്ങിയ വിത്തറകൾ.
  • ബാധിക്കപ്പെട്ട തൈച്ചെടികളുടെ നാശം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

സോയാബീൻ

ലക്ഷണങ്ങൾ

ആന്ത്രാക്നോസ് പലപ്പോഴും ലക്ഷണങ്ങൾ ദൃശ്യമാക്കാതെ തന്നെ സോയാബീൻ ചെടിയുടെ തണ്ടുകളെയും, വിത്തറകളെയും, ഇലകളെയും ബാധിച്ചേക്കാം. പ്രത്യുൽപാദന വളർച്ചാ ഘട്ടങ്ങളിൽ മാത്രമാണ് ചിലപ്പോൾ ലക്ഷണങ്ങൾ ദൃശ്യമാകുന്നത്. കാലാവസ്ഥാ സാഹചര്യങ്ങൾ ഊഷ്മളവും ഈര്‍പ്പമുള്ളതുമായിരിക്കുമ്പോൾ, ചെറിയ ഇരുണ്ട ക്രമരഹിതമായ പുള്ളികൾ തണ്ടുകളിലും വിത്തറയിലും പ്രത്യക്ഷപ്പെടുന്നു. ഈ പുള്ളികളില്‍ ചെറിയ കറുത്ത കുത്തുകളാൽ ആവരണം ചെയ്യപ്പെട്ടേക്കാം. ഇലകൾ ചുരുളുകയും സിരകള്‍ തവിട്ടുനിറമാകുകയും ചെയ്‌തേക്കും. ഗുരുതരമായി ബാധിച്ച വിത്തറകൾ ചെറുതും പൂപ്പല്‍ പിടിച്ചതുമായ വന്ധ്യമായ വിത്തുകൾ ഉത്പാദിപ്പിക്കുന്നു. തൈച്ചെടികളിൽ നേരത്തേയുണ്ടാകുന്ന ബാധിപ്പ് അവയുടെ വാടിവീഴലിലേക്ക് നയിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇതുവരെ ആന്ത്രാക്നോസിനെതിരെ യാതൊരു ജൈവിക പരിചരണ രീതിയും ലഭ്യമല്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. 5% -ത്തിൽ കൂടുതൽ വിത്തുകൾ ബാധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, കുമിൾനാശിനികൾ ഉപയോഗിച്ചുള്ള പരിചരണം ശുപാർശ ചെയ്യുന്നു. ക്ലോറോത്തലോനില്‍, മന്‍കൊസേബ്, കോപ്പര്‍ തളികൾ അല്ലെങ്കില്‍ പ്രോപികോണസോൾ, അന്തര്‍വ്യാപന ശേഷിയുള്ള കുമിള്‍ നാശിനി തയോഫനെറ്റ് -മീഥൈല്‍ എന്നിവ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

രോഗാണുവിന് ചെടിയുടെ ഭാഗങ്ങളില്‍ ഒരു വർഷത്തിലേറെ കാലം അതിജീവിക്കാൻ കഴിയും. ബാധിക്കപ്പെട്ട ചെടിയുടെ അവശിഷ്ടങ്ങളിൽ ഉണ്ടാകുന്ന ബീജങ്ങള്‍ കാറ്റിലൂടെയും മഴയിലൂടെയും മുകൾഭാഗത്തെ ഇലകളിലേക്ക് എത്തുന്നു. ഇലയുടെ നനവ്, മഴ അല്ലെങ്കിൽ മഞ്ഞ് എന്നിവ പ്രതിദിനം 12 മണിക്കൂറിൽ കൂടുതലായിരിക്കുന്ന സാഹചര്യത്തിലാണ് അണുബാധ സാധാരണയായി സംഭവിക്കുന്നത്. മൊത്തത്തിൽ, ഈ രോഗം വിളവിനെ സാരമായി ബാധിക്കുന്നില്ല, പക്ഷേ ചെടികളുടെ എണ്ണവും വിത്തിൻ്റെ ഗുണനിലവാരവും കുറഞ്ഞേക്കാം. അനുകൂലമായ സാഹചര്യങ്ങൾ ഉള്ള (ഈർപ്പമുള്ള മണ്ണ്, ഊഷ്മളവും ആര്‍ദ്രവുമായ കാലാവസ്ഥ) പ്രദേശങ്ങളിൽ, വിളവ് നഷ്ടം ഉയര്‍ന്നേക്കും.


പ്രതിരോധ നടപടികൾ

  • ഉയർന്ന ഗുണനിലവാരമുള്ള സാക്ഷ്യപ്പെടുത്തിയ വിത്തുകള്‍ നടുക.
  • വ്യാപാരികളിൽ നിന്നും സഹനശക്തിയുള്ള ഇനങ്ങൾ ലഭ്യമാണോയെന്ന് പരിശോധിക്കുക.
  • നിരകൾ തമ്മിൽ 50 സെന്റിമീറ്ററിൽ കുറഞ്ഞ അകലം പാടില്ല.
  • പതിവായി ചെടികൾ നിരീക്ഷിക്കുകയും പണിയായുധങ്ങളും ഉപകരണങ്ങളും വൃത്തിയായിസൂക്ഷിക്കുകയും ചെയ്യുക.
  • അന്തരീക്ഷ താപനിലയിൽ വിത്ത് സംഭരിക്കുക.
  • ചെടിയുടെ അവശിഷ്ടങ്ങൾ ഉഴുതുമറിച്ച് മണ്ണിനടിയിലാക്കുകയോ അല്ലെങ്കിൽ കത്തിച്ചു കളയുകയോ ചെയ്യുക.
  • രോഗാണുക്കൾ പെരുകുന്നത് തടയാൻ, ആതിഥ്യമേകാത്ത വിളകൾ ഉപയോഗിച്ച് വിളപരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക