സോയാബീൻ

സോയാബീനിലെ തുരുമ്പ് രോഗം

Phakopsora pachyrhizi

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ അടിവശത്തും സിരകൾക്ക് നീളെയും ചെറിയ, ചാര നിറമുള്ള പുള്ളികള്‍.
  • ചാരനിറമുള്ള പുള്ളികള്‍ ചുവപ്പ് മുതൽ തവിട്ട് വരെയുള്ള നിറങ്ങളായി മാറുന്നു.
  • പുള്ളികള്‍ക്കു ചുറ്റും മഞ്ഞ നിറംമാറ്റം.
  • ബാധിപ്പിൻ്റെ വൈകിയ ഘട്ടത്തില്‍ എല്ലാ ഇലകളിലും ലക്ഷണങ്ങൾ കാണാൻ സാധിക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

സോയാബീൻ

ലക്ഷണങ്ങൾ

പ്രധാനമായും ഇളം ഇലകളെ ബാധിച്ച്, രോഗബാധ ചെടിയുടെ താഴ്ഭാഗങ്ങളിൽ നിന്നും ആരംഭിച്ച് മുകളിലേക്ക് നീങ്ങുന്നു. ആദ്യലക്ഷണങ്ങൾ പൂവിടുന്ന സമയത്ത് ഇലയുടെ അടിവശത്ത് പലപ്പോഴും സിരകൾക്ക് നീളെയായി ചെറിയ, ഇഷ്‌ടികയുടെ ചുവപ്പ് നിറത്തിലുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുന്നതാണ്. പിന്നീട്, ഈ പുള്ളികളുടെ വലിപ്പവും എണ്ണവും വർദ്ധിച്ച്, ചുവപ്പ് കലർന്ന തവിട്ടുനിറമോ അല്ലെങ്കിൽ കറുപ്പു നിറമോ ആയി മാറുന്നു. രോഗം മൂർച്ഛിക്കവേ, നഗ്നനേത്രങ്ങളാൽ ദൃശ്യമാകുന്ന മങ്ങിയ-തവിട്ടുനിറമുള്ള, പൊങ്ങിയ കുമിൾ കുരുക്കളാൽ ആവരണം ചെയ്യപ്പെടുന്നു. അവയിൽ ചിലത് കൂടിച്ചേർന്ന് മഞ്ഞനിറമുള്ള വലയത്താൽ ആവരണം ചെയ്യപ്പെട്ട് ഇരുണ്ട തവിട്ട് നിറമുള്ള ക്രമരഹിതമായ പുള്ളികളായി രൂപപ്പെടുന്നു. അവ ഇപ്പോൾ ഇലയുടെ ഇരുഭാഗത്തും, ചിലപ്പോഴൊക്കെ ഇലഞെട്ടിലും, തണ്ടിലും വരെ കാണപ്പെടുന്നു. ഇലകൾ പാകമാകുന്നതിനുമുൻപ് കൊഴിഞ്ഞുപോകാൻ സാധ്യതയുണ്ട്.

Recommendations

ജൈവ നിയന്ത്രണം

1% കോറിമ്പിയ സിട്രിയോഡോറിയ, 0.5% സിമ്പോപോഗോൺ നാർഡ്സ്, 0.3% തൈമസ് വൾഗാരിസ് എന്നിവയുടെ സുഗന്ധ തൈലങ്ങള്‍ അടങ്ങിയ ഉത്പ്പന്നങ്ങൾ ബാധിപ്പിൻ്റെ തീവ്രത കുറയ്ക്കാൻ പ്രയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ശരിയായ കുമിൾനാശിനി തിരഞ്ഞെടുത്ത് ശരിയായ സമയത്ത് പ്രയോഗിക്കുന്നത് നിർണായകമാണ്. ഹെക്സാകൊനസോള്‍ (ഒരു ലിറ്റർ വെള്ളത്തിൽ 2 മില്ലിലിറ്റർ), പ്രോപ്പികൊനസോള്‍ (ഒരു ലിറ്റർ വെള്ളത്തിൽ 1 മില്ലിലിറ്റർ) അടിസ്ഥാനമാക്കിയ കുമിള്‍നാശിനികള്‍ പ്രയോഗിക്കുക. സിങ്ക് ഇരുമ്പ് -മനെബ് സംയോജിത തയ്യാറിപ്പുകൾ ആനുകാലികമായി കാർഷിക സീസണ്‍ മുഴുവന്‍ പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

ഫകോപ്‌സോറ പാക്കിറൈസി എന്ന കുമിളാണ് സോയാബീനിലെ തുരുമ്പ് എന്ന വിനാശകാരിയായ രോഗത്തിന് കാരണം. ഇത് വിത്തിലൂടെ വ്യാപിക്കുന്നവയല്ല, മാത്രമല്ല അവയ്ക്ക് ജീവിക്കുന്നതിനും അവയുടെ ജീവിതചക്രം പൂർത്തിയാക്കുന്നതിനും ജീവനുള്ള കല ആവശ്യമാണ്. ചുറ്റും സോയാബീൻ ചെടികള്‍ ഇല്ലാത്ത സാഹചര്യത്തിൽ അവയ്ക്ക് അതിജീവിക്കാൻ ആതിഥ്യമേകുന്ന ഇതര ചെടികൾ ആവശ്യമാണ്. കുരുക്കളില ഉല്പാദിപ്പിക്കപ്പെടുന്ന ബീജകോശങ്ങൾ ചെടികളിൽ നിന്നും ചെടികളിലേക്ക് പറന്ന് ചെടികളിലെ കോശങ്ങളിൽ നേരിട്ട് കടന്നുകയറുന്നു, ഇതിന് സുഷിരങ്ങളോ ഇലകളുടെ കലകളിലെ മുറിവുകളോ ആവശ്യമില്ല. തുടർച്ചയായി 6 മുതൽ 12 മണിക്കൂർ വരെ ദൈർഘ്യമുള്ള ഇലകളിലെ നനവും, മിതമായ താപനിലയും (15 മുതൽ 25°C വരെ) ഉയർന്ന ആർദ്രതയും (> 75%) ഈ രോഗം വികസിക്കുന്നതിന് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • സഹനശക്തിയുള്ളതോ അല്ലെങ്കിൽ പ്രതിരോധശേഷിയുള്ളതോ ആയ ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • നേരത്തെ കൃഷിചെയ്യുക, മാത്രമല്ല സാധ്യമെങ്കിൽ പെട്ടെന്ന് പാകമാകുന്ന ഇനം തിരഞ്ഞെടുക്കുക.
  • മറ്റൊരുവിധത്തിൽ, വരണ്ട കാലാവസ്ഥ മുതലെടുക്കാൻ വൈകി കൃഷിചെയ്യുക.
  • ഇലപ്പടർപ്പുകളുടെ ഉണക്കം ത്വരിതപ്പെടുത്താന്‍ നിരകൾക്കിടയിൽ പര്യാപ്തമായ അകലം ഉപയോഗിക്കുക.
  • താങ്കളുടെ ചെടികൾ പതിവായി നിരീക്ഷിക്കുക, മാത്രമല്ല രോഗാണുക്കൾക്ക് ആതിഥ്യമേകുന്ന ഇതര ചെടികള്‍ പറിച്ചുകളയുക.
  • മണ്ണിൻ്റെ ഫലപുഷ്ടി, പ്രത്യേകിച്ച് പൊട്ടാസ്യം, ഫോസ്ഫറസ് നിലകള്‍ ക്രമീകരിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക