Puccinia polysora
കുമിൾ
മുതിര്‍ന്ന ഇലകളുടെ മുകള്‍ ഭാഗത്ത് ചെറിയ, ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറമുള്ള കുമിളകള്‍ ഇടതിങ്ങി കൂട്ടമായും വിരളമായി അടിവശത്തുമാണ് ചോളത്തിലെ തെക്കന്‍ തുരുമ്പ് രോഗം പ്രത്യക്ഷപ്പെടുന്നത്. ഈ കുമിളകള്‍ പൊടിപോലെ വൃത്താകൃതിയിലും ദീര്‍ഘവൃത്താകൃതിയിലും അല്‍പ്പം ഉയര്‍ന്ന് ഇടതിങ്ങി കൂട്ടമായുള്ളവയും ആയിരിക്കും. രോഗത്തിൻ്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, അവ ഇടതിങ്ങി വ്യാപിച്ച് ഇളം ഇലകളിലും ഇലപ്പോളകളിലും തവിടിലും തണ്ടുകളിലും വരെ ദൃശ്യമാകും. വിളറിയതും (മഞ്ഞപ്പ്) മൃതവുമായ (തവിട്ടു നിറത്തിലുള്ള) പാടുകളുടെ സാന്നിധ്യവും ഇലകളില്‍ കാണാന്‍ കഴിയും. മുതിര്‍ന്ന ഇലകളേക്കാള്‍ ഇളം ഇലകളാണ് ബാധിക്കപ്പെടാൻ കൂടുതൽ സാധ്യത, ഇത് വൈകി നടുന്ന കൃഷിയിടങ്ങളില്‍ രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ചെടിയുടെ അനാരോഗ്യം തണ്ട് ചീയലിലേക്കും ധാന്യത്തിൻ്റെ മേന്മക്കുറവിലേക്കും നയിക്കും. ഇതിൻ്റെ സംക്രമണസാധ്യത ഗണ്യമായ വിളവു നഷ്ടത്തിന് കാരണമായേക്കാം.
ബീജാങ്കുരണം തടയുന്നതിന് ഗുവാകോ (മികനിയ ഗ്ലോമെറെറ്റ) യുടെ നേര്‍പ്പിച്ച സത്ത് പ്രയോഗിക്കുക. ഗുവാകോയുടെ ഇലകള്‍ മുഴുവനായി ശുദ്ധീകരിച്ച വെള്ളത്തില്‍ മുക്കിവച്ച്, ഈ ലായനി 24 മണിക്കൂര്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ച് ഈ സത്ത് തയ്യാറാക്കാം. അതിനുശേഷം, ഫില്‍റ്റര്‍ പേപ്പര്‍ ഉപയോഗിച്ച് സത്ത് അരിച്ചെടുക്കുക, ഇത് 5% ഗാഢത എത്തുന്നത് വരെ വെള്ളത്തില്‍ നേര്‍പ്പിച്ച് ഇലകളില്‍ പ്രയോഗിക്കുക.
ലഭ്യമായ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നു. ബാധിക്കപ്പെട്ട ചെടിഭാഗങ്ങൾ കുമിള്‍നാശിനികൾ പ്രയോഗിച്ച് വീണ്ടെടുക്കാൻ കഴിയില്ല, അതിനാൽ അവ ഒരു പ്രതിരോധ മാര്‍ഗ്ഗം എന്ന നിലയില്‍ ആരോഗ്യമുള്ള ചെടികളിൽ വ്യാപിക്കുന്നത് തടയാൻ പ്രയോഗിക്കാം. ചെടിയുടെ പ്രായം, രോഗത്തിൻ്റെ അനന്തരഫലങ്ങള്‍, കാലാവസ്ഥ എന്നിവ അനുസരിച്ച് സമയബന്ധിതമായി അവ പ്രയോഗിക്കുക. മാങ്കോസെബ്, സൈപ്രോകൊനസോള്‍, ഫ്ലൂട്രിയഫോള്‍ + ഫ്ലൂക്സോസ്ട്രോബിന്‍, പൈറക്ലോസ്ട്രോബിന്‍, പൈറക്ലോസ്ട്രോബിന്‍ + മെററ്കൊനസോള്‍, അസോക്സിസ്ട്രോബിന്‍ + പ്രോപികൊനസോള്‍, ട്രൈഫ്ലോക്സിസ്ട്രോബിന്‍ + പ്രോതിയോകോണ്‍സോള്‍ എന്നിവ അടിസ്ഥാനമാക്കിയ കുമിൾനാശിനികൾ രോഗാഘാതം ഫലപ്രദമായി കുറയ്ക്കും. പരിചരണത്തിൻ്റെ ഒരു ഉദാഹരണം: കുമിളകള്‍ ദൃശ്യമാകുന്ന ഉടനെ മന്‍കൊസേബ് @2.5 ഗ്രാം/ലിറ്റര്‍ തളിക്കുക പൂവിടല്‍ വരെ 10 ദിവസ ഇടവേളകളില്‍ ആവര്‍ത്തിക്കുക.
ഉഷ്ണമേഖല മുതല്‍ മിതോഷ്ണമേഖല പ്രദേശങ്ങളില്‍ വരെ കാണപ്പെടുന്ന, സാധാരണയായി ചെടി വളര്‍ച്ചയുടെ അവസാന ഘട്ടങ്ങളില്‍ ഉണ്ടാകുന്ന പുചിനിയ പോളിസോറ എന്ന കുമിളാണ് തെക്കന്‍ ചെമ്പൂപ്പ് രോഗത്തിന് കാരണം. ഇതൊരു നിർബന്ധിത പരാദമാണ്, അതിനര്‍ത്ഥം ഇവയ്ക്ക് സജീവമായ ചെടിയില്‍ മാത്രമേ അതിജീവിക്കാന്‍ കഴിയൂ, മണ്ണിലെ അവശിഷ്ടങ്ങളിലോ വിത്തുകളിലോ ഉണ്ടാകില്ല. തത്ഫലമായി ഒരു സീസണില്‍ ഉണ്ടാകുന്ന രോഗബാധ അടുത്ത സീസണില്‍ രോഗബാധ ഉണ്ടാക്കണമെന്ന് നിര്‍ബന്ധമില്ല. മറ്റു കൃഷിയിടങ്ങളില്‍ നിന്നും കാറ്റിലൂടെ വ്യാപിക്കുന്ന ബീജങ്ങളാണ് പ്രാഥമിക രോഗബാധാ സ്രോതസുകള്‍. പിന്നീടവ ഒരു ചെടിയില്‍ നിന്നും മറ്റൊന്നിലേക്ക് വെള്ളത്തിലൂടെയും കാറ്റിലൂടെയും പരക്കുന്നു. 27°C നും 33°C നും ഇടയിലുള്ള താപനിലയും ഉയര്‍ന്ന ആര്‍ദ്രതയുമാണ് കഠിനമായ രോഗബാധയ്ക്കുള്ള അനുകൂലമായ ഘടകങ്ങള്‍. കായിക ഘട്ടത്തിൻ്റെ തുടക്കത്തിലുള്ള രോഗബാധ ചെടിയിലെ ദ്രുതവും ഗണ്യമായതുമായ കേടുപാടുകളിലേക്ക് നയിക്കും.