Oculimacula yallundae
കുമിൾ
ബീജാങ്കുരണ സമയത്തെ രോഗബാധ ചെടികളുടെ നാശത്തിലേക്ക് നയിച്ചേക്കാം. തണ്ടിൻ്റെ ചുവടുഭാഗത്ത് വട്ടത്തിലുള്ള, കണ്ണിൻ്റെ ആകൃതിയിലുള്ള ക്ഷതങ്ങൾ പ്രത്യക്ഷപ്പെടുന്നു. അവയ്ക്ക് വൈക്കോല്‍ നിറമുള്ള കേന്ദ്രഭാഗവും, അതിനു ചുറ്റും പച്ചനിറം മുതല്‍ ഇരുണ്ട തവിട്ടുനിറം വരെയുള്ള വളയങ്ങളുടെ അരികുകളും കാണും. മിക്കവാറും സംഭവങ്ങളില്‍ മണ്ണിനു സമീപമുള്ള ഇലപ്പോളയിലാണ് കറുത്തപുള്ളികള്‍ ആവിര്‍ഭവിക്കുന്നത്. ഈ വടുക്കള്‍ ഒരുമിച്ചു വളര്‍ന്ന്, തണ്ടിനെ ഗ്രസിച്ച് അവയുടെ സവിശേഷതയായ വട്ടത്തിലുള്ള ആകൃതി നഷ്ടമാകുന്നു. ഇത് വെള്ളത്തിൻ്റെയും പോഷകങ്ങളുടെയും ആഗിരണത്തെ ബാധിച്ച്, വെളുത്തു വാടിയ പൂങ്കുലകള്‍ക്ക് കാരണമാകുകയും, അങ്ങനെ വിളവ് നഷ്ടവും ഉണ്ടാകുന്നു. രോഗം പുരോഗമിക്കവേ, അത് തണ്ടിനെ ദുര്‍ബലപ്പെടുത്തി, അവ പ്രതികൂല സാഹചര്യങ്ങളിൽ മറിഞ്ഞുവീഴാൻ സാധ്യത ഉള്ളതാക്കി മാറ്റുന്നു.. വേരുകളില്‍ "ഐ സ്പോട്ട്" ബാധിക്കുന്നില്ല, കൂടാതെ അവ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഒന്നും തന്നെ ദൃശ്യമാക്കുന്നില്ല.
ക്ഷമിക്കണം, ഒക്കുലിമാക്കുല യല്ലുണ്ടേയ്ക്കെതിരെ ഞങ്ങള്‍ക്ക് ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പടപൊരുതാനുള്ള എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. മിക്കവാറും കുമിള്‍നാശിനികള്‍ ആരോഗ്യത്തിനും പരിസ്ഥിതിക്കും വളരെ ഹാനികരമായതിനാല്‍ അവ ശുപാര്‍ശ ചെയ്യുന്നില്ല. ബോസ്ക്കലിഡ്, ട്രയസോള്‍ പ്രോതിയോകൊനസോള്‍ എന്നിവ അടിസ്ഥാനമായ കുമിള്‍നാശിനികളാണ് കൂടുതല്‍ ഫലപ്രദം. സൈപ്രോഡിനില്‍ ഫലപ്രദമാണ്, പക്ഷേ മറ്റു ധാന്യ രോഗങ്ങളില്‍ പരിമിതമായ നിയന്ത്രണമേയുള്ളൂ.
ഒക്കുലിമാക്കുല യല്ലുണ്ടേ എന്ന കുമിളാണ് രോഗത്തിന് കാരണം. മണ്ണിലെ വിള അവശിഷ്ടങ്ങളില്‍ വളരെക്കാലം (2 വര്‍ഷമോ അതില്‍ കൂടുതലോ) അവ കഴിച്ചു കൂട്ടും. വസന്തകാലത്തെ അനുകൂല സാഹചര്യങ്ങളിലാണ് പ്രാഥമിക രോഗബാധ ഉണ്ടാകുന്നത്, ചെടിയുടെ അവശിഷ്ടങ്ങളില്‍ നിന്നും കാറ്റോ മഴയോ വഹിച്ചു കൊണ്ടു വരുന്ന ബീജങ്ങള്‍ വിളകളിലേക്ക് വ്യാപിക്കുന്നു. ചെടിയുടെ ചുവടു ഭാഗത്ത് മാത്രമാണ് കുമിള്‍ ബാധിക്കുന്നത്. നേരിയ ഈര്‍പ്പമുള്ള അവസരങ്ങള്‍ (മഞ്ഞ്, മൂടല്‍മഞ്ഞ്), ശരത്കാലത്തെയും വസന്തകാലത്തെയും പതിവായ മഴ എന്നിവ കുമിളിൻ്റെ ജീവിത ചക്രത്തെയും രോഗബാധയേയും പിന്തുണയ്ക്കും. തണ്ടില്‍ ഒരിക്കല്‍ ക്ഷതങ്ങൾ ഉണ്ടായാൽ, ഉയര്‍ന്ന ഊഷ്മാവ് രോഗവളര്‍ച്ചയെ അനുകൂലിക്കുന്നു. വരക്, ഓട്ട്സ് പോലെയുള്ള മറ്റു ധാന്യങ്ങള്‍ ഉപയോഗിച്ച് വിളപരിക്രമം നടത്തുന്നത്, ഇവയുടെ വിതരണത്തെ അനുകൂലിക്കുകയും രോഗബാധ വര്‍ധിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുന്നു.