Ramularia collo-cygni
കുമിൾ
ചെടിയുടെ വളർച്ചയുടെ തുടക്കത്തിൽ കുമിൾ ബാധിക്കപ്പെടാം, പക്ഷേ ആദ്യ ലക്ഷണങ്ങൾ സീസണിന്റെ അവസാനത്തിൽ മാത്രമേ ദൃശ്യമാകൂ. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, ചെറിയ തവിട്ട് നിറത്തിലുള്ള ക്രമരഹിതമായ "മുളക് പാടുകൾ" ഇല പത്രത്തിലോ പോളയിലോ പ്രത്യക്ഷപ്പെടുന്നു. പിന്നീട്, ഈ പാടുകൾ വലുതായി 1 മുതൽ 3 മില്ലിമീറ്റർ വരെ വലിപ്പമുള്ള ചതുരാകൃതിയിലുള്ള ചുവന്ന-തവിട്ട് നിറത്തിലുള്ള കോശനാശം സംഭവിച്ച പാടുകളായി വികസിക്കുന്നു. പാടുകൾ ഇലകളിലെ സിരകളാൽ പരിമിതപ്പെട്ടിരിക്കുന്നു, ഇത് ഇലപത്രത്തിന്റെ ഇരുവശത്തും ദൃശ്യമാണ്, മാത്രമല്ല സാധാരണയായി ഇളം തവിട്ട് അല്ലെങ്കിൽ മഞ്ഞ വലയത്താൽ ചുറ്റപ്പെട്ടിരിക്കും. രോഗത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, പാടുകൾ കൂടിച്ചേർന്ന് വലിയ ഇരുണ്ട ഭാഗങ്ങൾ രൂപപ്പെടുകയും ഇലയുടെ വലിയ ഭാഗങ്ങൾ കരിയുകയും ചെയ്യും. രോഗലക്ഷണങ്ങൾ ഇലപ്പോളകളിലും ഉമിയിലും കാണാം. ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച്, ഇലകളുടെ അടിഭാഗത്ത് കുമിൾ വളർച്ചയുടെ വെളുത്ത ഘടനകൾ നിരീക്ഷിക്കാവുന്നതാണ്. ഇലയുടെ കേടുപാടുകൾ ഇലകൾ അകാലത്തിൽ നശിക്കുന്നതിനും വിളവ് നഷ്‌ടപ്പെടുന്നതിനും കാരണമാകും.
ക്ഷമിക്കണം, റമുലേരിയ കോളോ-സിഗ്നിയ്‌ക്കെതിരായ മറ്റൊരു പരിചരണരീതിയും ഞങ്ങൾക്കറിയില്ല. ഈ രോഗത്തിനെതിരെ പോരാടാൻ സഹായിക്കുന്ന എന്തെങ്കിലും താങ്കൾക്ക് അറിയാമെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. നിങ്ങളിൽ നിന്ന് മനസ്സിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ലഭ്യമാണെങ്കിൽ, ജൈവ പരിചരണരീതികൾക്കൊപ്പം പ്രതിരോധ നടപടികളോടും കൂടിയ ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ട്രയസോൾ അടിസ്ഥാനമാക്കിയുള്ള കുമിൾനാശിനികൾ ഉപയോഗിച്ച് ഇലകളിൽ തളിക്കുന്നത് പ്രതിരോധ നടപടിയായും, ബാധിപ്പ് കണ്ടെത്തിയാൽ രോഗശമനത്തിനുള്ള മാർഗ്ഗമായും ഉപയോഗിക്കാം. നിലവിൽ ലഭ്യമായ വിത്ത് പരിചരണ രീതികൾ കുമിളിനെ ബാധിക്കില്ല.
വിത്തുകൾ, സ്വയം മുളച്ചുവരുന്ന ചെടികൾ, മറ്റ് ധാന്യ ആതിഥേയ വിളകൾ അല്ലെങ്കിൽ മണ്ണിലെ സസ്യ അവശിഷ്ടങ്ങൾ എന്നിവയിൽ അതിജീവിക്കാൻ കഴിയുന്ന റമുലേരിയ കോളോ-സിഗ്നി എന്ന കുമിളാണ് രോഗലക്ഷണങ്ങൾക്ക് കാരണം. ബീജങ്ങൾ കാറ്റിലൂടെയും മഴയിലൂടെയും വ്യാപിക്കുന്നു. ചെടിയുടെ വളർച്ചയുടെ ഏത് ഘട്ടത്തിലും രോഗബാധ ഉണ്ടാകാമെങ്കിലും, പ്രത്യുൽപാദന വളർച്ചയിലേക്കുള്ള പരിവർത്തന സമയത്ത്, സീസണിന്റെ അവസാനത്തിൽ മാത്രമേ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയുള്ളൂ. ഇലകളിലെ സ്വാഭാവിക സുഷിരങ്ങളിലൂടെ കുമിൾ ചെടിയിൽ പ്രവേശിക്കുകയും ആന്തരിക കലകളിൽ പെരുകി ചെടിക്ക് ഹാനികരമായ ഒരു വിഷവസ്തു ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. കുമിൾ മുളയ്ക്കുന്നതിനും അവയുടെ വികാസത്തിനും ഇലയുടെ ഉപരിതലത്തിൽ ഈർപ്പം(മഴയ്‌ക്കോ മഞ്ഞുവീഴ്‌ചയ്‌ക്കോ ശേഷമുള്ള ഇലകളുടെ നനവ്) ആവശ്യമാണ്. ഈർപ്പമുള്ള കാലാവസ്ഥയോ മഞ്ഞുവീഴ്ചയുള്ള ചൂടുള്ള ദിവസങ്ങളോ കുമിൾ വളർച്ചയും അണുബാധയുടെ തോതും വർദ്ധിപ്പിക്കുന്നു.