Pyrenophora teres
കുമിൾ
നെറ്റ് ബ്ലോച്ചിന് രണ്ടു രൂപങ്ങളുണ്ട്: പുള്ളിക്കുത്തുകളുടെ രൂപവും വല പോലെയുള്ള രൂപവും. ലക്ഷണങ്ങൾ സാധാരണയായി ഇലകളിൽ കാണപ്പെടുന്നു, പക്ഷേ ചിലപ്പോഴൊക്കെ ഇലപ്പോളകളിലും ലഘുപത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നു. വല പോലെയുള്ള രൂപത്തിൽ, സൂക്ഷ്‌മമായ തവിട്ടുനിറത്തിലുള്ള ക്ഷതങ്ങളായി തുടങ്ങി, ഇലപത്രങ്ങൾക്ക് നീളെയും കുറുകെയും ദീർഘിച്ച് കനം കുറഞ്ഞ, ഇരുണ്ട തവിട്ടുനിറത്തിലുള്ള വരകളായി മാറി വല പോലെയുള്ള സവിശേഷമായ ഒരു മാതൃക സൃഷ്ടിക്കുന്നു. പഴയ ക്ഷതങ്ങൾ ഇലകളിലെ സിരകൾക്ക് നീളെ ദീർഘിക്കുന്നത് തുടരുകയും പലപ്പോഴും ഒരു മഞ്ഞ അരികുകളാൽ ചുറ്റപ്പെട്ടിരിക്കുകയും ചെയ്യും. തുടക്കത്തിൽ പുള്ളിക്കുത്തുകളുടെ രൂപത്തിൽ, ചെറിയ ദൃഢമായ തവിട്ടുനിറത്തിൽ അണ്ഡാകൃതിയിലുള്ള ക്ഷതങ്ങൾ മഞ്ഞ അരികുകളാൽ ചുറ്റപ്പെട്ട് ദൃശ്യമാകുന്നു. പിന്നീട്, പുള്ളികൾ വളർന്ന് 3-6 മില്ലിമീറ്റർ വ്യാസമുള്ള നേരിയതോ ഇരുണ്ടതോ ആയ തവിട്ടുനിറത്തിലുള്ള കുരുക്കളായി മാറുന്നു. കതിരുകളും ബാധിക്കപ്പെട്ടേക്കാം. വലപോലെയുള്ള രൂപം ദൃശ്യമാക്കാത്ത, ചെറിയ തവിട്ടുനിറത്തിലുള്ള വരകൾ ലഘുപത്രങ്ങളിൽ വികസിക്കുന്നു, ഇത് വിളവ് കുറയുന്നതിനും ചുരുങ്ങിയ വിത്തുകളുടെ ഉത്പാദനത്തിനും കാരണമാകുന്നു. ബാധിക്കപ്പെട്ട ധാന്യങ്ങൾക്ക്, അവയുടെ ചുവട്ടിൽ സവിശേഷമായ തവിട്ടുനിറത്തിലുള്ള ക്ഷതങ്ങൾ ഉണ്ടാകും.
ക്ഷമിക്കണം, പൈറെനോഫോറ ടെറെസിനെതിരെയുള്ള മറ്റ് പരിചരണ മാർഗ്ഗങ്ങൾ ഞങ്ങൾക്ക് അറിയില്ല. ഈ രോഗത്തിനെതിരെ പോരാടാൻ സഹായിക്കുന്ന എന്തെങ്കിലും താങ്കൾക്ക് അറിയാമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. നിങ്ങളിൽ നിന്ന് കേൾക്കാൻ കാത്തിരിക്കുന്നു.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ട്രയാസോൾ, സ്ട്രോബിലൂറിൻ എന്നിവ അടങ്ങിയിരിക്കുന്ന കുമിള്നാശിനികൾ ഇലകളിൽ തളിക്കുന്നത് രണ്ട് രൂപത്തിലുമുള്ള നെറ്റ് ബ്ലോച്ചുകളെയും നിയന്ത്രിക്കാൻ ഫലപ്രദമാണ്. ടെബുകൊണസോൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഉയർന്ന മഴയുള്ള പരിതസ്ഥിതിയിൽ രണ്ടുപ്രാവശ്യം തളിക്കേണ്ടത് ആവശ്യമായി വരും. സാധ്യമാകുമ്പോഴൊക്കെ, വ്യത്യസ്ത പ്രവർത്തന രീതിയിലുള്ള കുമിൾനാശിനികൾ മാറിമാറി ഉപയോഗിക്കുക, ഇത് കുമിളുകളിൽ പ്രതിരോധം വികസിക്കുന്നതിനുള്ള അപകട സാധ്യത കുറയ്ക്കും. വിത്ത് പരിചരണ രീതികൾ, വല രൂപത്തിലുള്ള നെറ്റ് ബ്ലോച്ചിനെതിരെ മാത്രമേ ഫലപ്രദമാകൂ.
പൈറെനോഫോറ ടെറെസ് എന്ന കുമിളാണ് നെറ്റ് ബ്ലോച്ചിന് കാരണം. ഇത് ചെടി അവശിഷ്ടങ്ങളിലും സ്വയം മുളച്ചുവന്ന ചെടികളിലും അതിജീവിക്കുന്നു. ബാധിക്കപ്പെട്ട വിത്തുകളിൽ നിന്നും രോഗം ഉണ്ടാകാം, പക്ഷേ സാധാരണയായി വളരെ കുറച്ച് സംഭവങ്ങളിൽ മാത്രമേ അങ്ങനെ ഉണ്ടാകുന്നുള്ളൂ. വായുവിലൂടെ പകരുന്ന ബീജകോശങ്ങളിലൂടെയും മഴവെള്ളം തെറിക്കുന്നതിലൂടെയും രോഗം വ്യാപിക്കുന്നു. ചെടികളിൽ പ്രാഥമിക ബാധിപ്പ് ഏകദേശം ആറുമണിക്കൂർ നേരത്തെ ഈർപ്പമുള്ള സാഹചര്യങ്ങളിൽ 10ºC -നും 25ºC -നും ഇടയിലുള്ള താപനിലയിൽ സംഭവിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ, പ്രാഥമിക ബാധിപ്പിന് 14 മുതൽ 20 വരെ ദിവസങ്ങൾക്കുശേഷം കാറ്റിലൂടെ ബീജകോശങ്ങൾ വ്യാപിക്കുന്നു. സാരമായ ബാധിപ്പ് പച്ചിലകളുടെ വിസ്തൃതിയും ചെടികളുടെ ഉല്പാദനക്ഷമതയും കുറയ്ക്കും, മാത്രമല്ല പാകമാകുന്നതിനുമുൻപ് ഇലകൾ നശിച്ചേക്കാം. കുമിളുകൾ തണ്ടിലും വളരും. വിളവെടുപ്പിനുശേഷം ഇത് അവശേഷിച്ച വിള ശേഷിപ്പുകളിൽ അതിജീവിക്കും, ഇവിടെ നിന്നും അടുത്ത സീസണിൽ പുതിയ ബാധിപ്പ് തുടങ്ങിയേക്കാം. നെറ്റ് ബ്ലോച്ച് പ്രധാനമായും വിത്തുകളുടെ ഭാരവും, ധാന്യത്തിൻ്റെ ഗുണമേന്മയും കുറയുന്നതിന് കാരണമാകുന്നു.