മറ്റുള്ളവ

ഇലപ്പുള്ളി

Rhynchosporium secalis

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • വിളര്‍ച്ചയുള്ള, ക്രമം തെറ്റിയ വജ്രക്കല്ലിന്റെ ആകൃതിയിലുള്ള വടുക്കള്‍ മുതിര്‍ന്ന ഇലകളില്‍ ചിതറിക്കിടക്കും.
  • വടുക്കളുടെ കേന്ദ്ര ഭാഗം ഉണങ്ങി നിറം മങ്ങും അതേസമയം അരികുകള്‍ തവിട്ടു നിറമാകും.
  • വടുക്കള്‍ വലുതായി ഒട്ടിപ്പിടിച്ചു ഒന്നായിത്തീര്‍ന്ന് ഇലയുടെ ഒരു വലിയ ഭാഗം ആവരണം ചെയ്യും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ബാർലി

മറ്റുള്ളവ

ലക്ഷണങ്ങൾ

ഇലപ്പുള്ളി രോഗബാധയുടെ സവിശേഷത പോളകള്‍, ഇലകള്‍, ഇലപ്പോളകള്‍, സഹപത്രങ്ങൾ, പുഷ്പ സഹപത്രങ്ങൾ, ആരുകള്‍ (ചെറുപുഷ്പങ്ങളില്‍ പറ്റി നില്‍ക്കുന്ന മുടി പോലെയുള്ള ഉപാംഗങ്ങള്‍) എന്നിവയെ ബാധിക്കുന്ന പ്രത്യേക വടുക്കളാണ്. ലക്ഷണങ്ങള്‍ ആദ്യം കാണുന്നത് മുതിര്‍ന്ന ഇലകളുടെ പാളികളിലോ, ഇലയും തണ്ടുമായി ചേരുന്ന ഭാഗത്തോ കാണുന്ന വിളറിയ ക്രമരഹിതമായ വജ്രക്കല്ലിന്റെ ആകൃതിയിലുള്ള വടുക്കളായാണ് (1-2 സെ.മി.). അതിനു ശേഷം വടുക്കള്‍ വെള്ളം നിറഞ്ഞ രൂപതോടെ നരച്ച നിറമാകുന്നു. പിന്നീട്, വടുക്കളുടെ കേന്ദ്ര ഭാഗം ഉണങ്ങി നിറം മങ്ങി നരച്ചതോ, തവിട്ടോ വെള്ളയോ നിറമാകുന്നു. അവയുടെ അരികുകള്‍ ഇരുണ്ട തവിട്ടു നിറവും വിളറിയ മഞ്ഞ വലയത്താല്‍ ചുറ്റപ്പെട്ടും ആയിരിക്കും. വളരും തോറും വടുക്കള്‍ കൂടിച്ചേര്‍ന്നു അണ്ഡാകൃതിയില്‍ മുതല്‍ ദീര്‍ഘചതുരാകൃതി വരെയാകും. ഗുരുതരമായി ബാധിക്കുന്ന സംഭവങ്ങളില്‍ ഇളം ഇലകളിലും പൂങ്കുലകളിലും രോഗം ബാധിക്കും. ആരുകളുടെ അടിഭാഗത്തിന് സമീപമുള്ള ഇരുണ്ട തവിട്ടു അരികുകളും ഇളം തവിട്ടു കേന്ദ്രങ്ങളോടും കൂടിയ വടുക്കളാണ് ചെറുപുഷ്പങ്ങളിലെ രോഗബാധയുടെ സവിശേഷത.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കണം, റിഞ്ചോസ്പോറിയം സെക്കാലിസിനെതിരെ ഞങ്ങള്‍ക്ക് ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. താങ്കള്‍ക്കു ഈ രോഗത്തിനെതിരെ പൊരുതാനുള്ള എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

എപ്പോഴും ജൈവ പരിചരണങ്ങളെ പ്രതിരോധ നടപടികളുമായി ചേര്‍ത്ത സംയോജിത കീട നിയന്ത്രണ മാർഗങ്ങള്‍ പരിഗണിക്കുക. . വിത്തുകളില്‍ കുമിള്‍നാശിനിയിൽ പരിചരിക്കുന്നത് സീസണിന്റെ ആരംഭത്തിലെ രോഗബാധയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. സ്ട്രോബിലൂറിന്‍, അനിലിനോപൈറിമിഡിന്‍ ഗണത്തില്‍ നിന്നുള്ള വിവിധ മാറ്റങ്ങള്‍ക്കനുസരിച്ച് കുമിള്‍നാശിനി മിശ്രിതങ്ങള്‍ക്കൊപ്പം ഉപയോഗിക്കുക.

അതിന് എന്താണ് കാരണം

റിഞ്ചോസ്പോറിയം വിത്തുവഴി പകരുന്ന കുമിളാണ്, ഇത് രോഗം ബാധിച്ച ചെടിയുടെ അവശിഷ്ടങ്ങളിലോ സ്വയം മുളച്ചു വരുന്ന ചെടികളിലോ ഒരു വര്‍ഷം വരെ അതിജീവിക്കും. ബീജങ്ങള്‍, തെറിക്കുന്ന മഴവെള്ളത്തിലൂടെ ചെറിയ ദൂരങ്ങളും കാറ്റിലൂടെ കുറച്ചു കൂടി വ്യാപ്തിയിലും സഞ്ചരിക്കും. 5°C മുതല്‍ 30°C വരെയുള്ള താപനിലയിലാണ് ബീജങ്ങളുടെ രൂപമെടുക്കലും രോഗബാധയും ഉണ്ടാകുന്നത്. അനുകൂലമായ പാരിസ്ഥിതിക വ്യവസ്ഥകള്‍ 15°C മുതല്‍ 20°C വരെയുള്ള താപനിലയും 7 മുതല്‍ 10 വരെ മണിക്കൂറുകള്‍ വരെയുള്ള ഇലകളുടെ നനവുമാണ്. ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുകയും ഉയര്‍ന്ന താപനിലയില്‍ കൂടുതല്‍ ഗുരുതരമാകുകയും ചെയ്യും. വശങ്ങളിലുള്ള ഇലകളിലും നേരെ താഴെയുള്ള രണ്ടിലകളിലും രോഗം ബാധിച്ചാല്‍ അനന്തരഫലം വിളവിലെ കുറവാണ്. അന്തര്‍ലീനമായ രോഗബാധയുണ്ടെങ്കില്‍ (ലക്ഷണമില്ലാത്ത) രോഗാണുവിന് സീസണില്‍ നിന്നു സീസണിലേക്ക് ചെടിയുടെ അവശിഷ്ടങ്ങളിലൂടെ അതിജീവിക്കാന്‍ കഴിയും.


പ്രതിരോധ നടപടികൾ

  • താങ്കളുടെ മേഖലയില്‍ ലഭ്യമായ പ്രതിരോധശക്തിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • ശൈത്യകാല ബാര്‍ലിയും വരകും താമസിച്ചു വിതയ്ക്കുക.
  • കൃഷിയിടത്തിലും ചുറ്റിലുമുള്ള കളകള്‍ നിയന്ത്രിക്കുക.
  • കുമിളിനു അനുകൂല പരിതസ്ഥിതികള്‍ ആണെങ്കില്‍ രോഗത്തിന്റെ എന്തെങ്കിലും ലക്ഷണമുണ്ടോ എന്ന് ചെടികളിലും കൃഷിയിടത്തിലും പരിശോധിക്കുക.
  • രോഗസാധ്യത ഇല്ലാത്ത ചെടികളുമായി വിള പരിക്രമം നടത്തുക.
  • ചെടി അവശിഷ്ടങ്ങള്‍ മണ്ണിനടിയിൽ മൂടുന്നതിന് ആഴത്തില്‍ ഉഴുതുമറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക