മറ്റുള്ളവ

ഗോതമ്പിൻ്റെ ഇലയിലും സഹപത്രത്തിലുമുള്ള കുരുക്കൾ

Parastagonospora nodorum

കുമിൾ

ചുരുക്കത്തിൽ

  • താഴ്ഭാഗത്തെ ഇലകളില്‍ വെള്ളത്തിൽ കുതിർന്ന, നിറം മാറിയ ചെറിയ ക്ഷതങ്ങൾ.
  • പിന്നീട് ഇലകളില്‍ ദീര്‍ഘവൃത്താകൃതിയിൽ മഞ്ഞ അരികുകളോട് കൂടിയ, തവിട്ടു നിറമുള്ള വടുക്കള്‍.
  • ഗുരുതരമായി ബാധിച്ച ഇലകളില്‍ തവിട്ടു നിറമുള്ള ചെറിയ കുരുക്കളോട് കൂടിയ വലിയ നരച്ച വടുക്കള്‍.
  • കതിരുകളുടെ പോളകളില്‍ ഇരുണ്ട തവിട്ടു നിറം മുതല്‍ ഊത നിറം വരെയുള്ള വടുക്കള്‍.
  • നാമ്പുകളുടെ അഗ്രഭാഗം തവിട്ടു നിറത്തോടെ വളരുന്ന തൈകള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
ബാർലി
ഗോതമ്പ്

മറ്റുള്ളവ

ലക്ഷണങ്ങൾ

താഴ്ഭാഗത്തെ ഇലകളില്‍ വെള്ളത്തിൽ കുതിർന്ന, നിറം മാറിയ ചെറിയ ക്ഷതങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ രോഗം താഴ്ഭാഗത്തെ ഇലകളില്‍ തുടങ്ങി, അവസാനം പുറത്തു വരുന്ന ഇലകളില്‍ വരെ എത്തുന്നു. പിന്നീട് ഇലകളില്‍ ദീര്‍ഘവൃത്താകൃതിയിൽ മഞ്ഞ അരികുകളോട് കൂടിയ, തവിട്ടു നിറമുള്ള വടുക്കള്‍. രോഗം വളരവേ, ചെറിയ തവിട്ടു നിറമുള്ള കുരുക്കള്‍ വളര്‍ന്ന നരച്ച വടുക്കള്‍ക്കുള്ളില്‍ ഒരു ഭൂതക്കണ്ണാടിയോ സൂക്ഷ്മദര്‍ശിനിയോ ഉപയോഗിച്ച് കാണാന്‍ കഴിയും. ഗുരുതരമായി ബാധിച്ച ഇലകള്‍, കുരുക്കള്‍ ഒരുമിച്ചു കൂടുന്നതോടെ അഗ്രഭാഗത്ത്‌ നിന്നും നശിക്കാൻ തുടങ്ങും. പൂവിടലിനു ശേഷമുള്ള നനഞ്ഞ കാലാവസ്ഥ, സഹപത്രത്തിലെ ക്ഷതങ്ങള്‍ക്ക് വഴിതെളിക്കും. ലക്ഷണങ്ങള്‍ സാധാരണ അഗ്രഭാഗത്ത് ആരംഭിക്കും, പക്ഷേ മുഴുവന്‍ ഭാഗവും നരച്ച ഭാഗങ്ങളോട് കൂടിയ ഇരുണ്ട തവിട്ടു നിറം മുതല്‍ ഇരുണ്ട ഊത നിറം വരെയുള്ള വടുക്കള്‍ മൂടിയേക്കം("ഗ്ലൂം-ബ്ലോച്"). ഗുരുതരമായ രോഗബാധയുടെ ഫലമായി കനം കുറഞ്ഞ, ചുരുങ്ങിയ ഗോതമ്പ്മണികള്‍ ഉണ്ടാകാം. രോഗം ബാധിച്ച വിത്തുകള്‍ ക്രമരഹിതമായി മുളയ്ക്കുകയും തൈകളിലെ നാമ്പുകളുടെ അഗ്രം ഇളം തവിട്ടു നിറത്തിലുമായിരിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ഷമിക്കണം, ഞങ്ങള്‍ക്ക് പാരസ്റ്റഗോനോസ്പോറ നോഡോരം എന്ന കുമിളിനെതിരായി ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തോടു പടപൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും മാര്‍ഗ്ഗം അറിയുമെങ്കില്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

രോഗം പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാധ്യത കുറയ്ക്കാൻ, രാസ പരിചരണം ഫലപ്രദമായേക്കാം, പക്ഷേ ചെറിയ കൃഷിയിടങ്ങളില്‍ അപ്രായോഗികമാണ്. കുമിള്‍നാശിനികള്‍ ആവശ്യമെങ്കില്‍, ഡിഫനോകൊനസോള്‍, ട്രയഡിമേനോള്‍ അല്ലെങ്കില്‍ ഫ്ലൂക്വിന്‍കൊനസോള്‍ എന്നിവ അടങ്ങിയ ഉത്പന്നങ്ങള്‍ പ്രയോഗിക്കാം. രോഗം ബാധിച്ച സമയം, കൃഷി ചെയ്ത ഇനം എന്നിവയെ ആശ്രയിച്ച് പ്രയോഗിക്കുന്ന രീതികള്‍ വ്യത്യാസപ്പെടാം.

അതിന് എന്താണ് കാരണം

ഗോതമ്പിൻ്റെ വൈക്കോല്‍, രോഗം ബാധിച്ച വിത്തുകള്‍, രോഗസാധ്യതയുള്ള മറ്റിതര വിളകള്‍ എന്നിവയില്‍ അതിജീവിക്കുന്ന പാരസ്റ്റഗോനോസ്പോറ നോഡോരം എന്ന കുമിളാണ് ഈ ഇലകളെ ബാധിക്കുന്ന രോഗത്തിന് കാരണം. ഈ കുമിള്‍ വെള്ളത്തിലൂടെയാണ് വ്യാപിക്കുന്നത്, കൂടാതെ ഇവയുടെ രോഗബാധയ്ക്ക് 12 മുതല്‍ 18 മണിക്കൂര്‍ വരെ ഇലകള്‍ക്ക് നനവും ഉണ്ടായിരിക്കണം. മണ്ണിനോട് ചേര്‍ന്നിരിക്കുന്ന മുതിര്‍ന്ന ഇലകളെയാണ് ആദ്യം ബാധിക്കുന്നത്. അതിനു ശേഷം കാറ്റിലൂടെയോ മഴ തുള്ളികളിലൂടെയോ ചെടിയുടെ മുകള്‍ ഭാഗത്തേക്കും സമീപ ചെടികളിലേക്കും നീങ്ങുന്നു. സീസണിൻ്റെ അവസാന കാലത്തെ രോഗബാധ മുകള്‍ ഭാഗത്തേക്ക് നീങ്ങിയാല്‍ സഹപത്രത്തില്‍ കുരുക്കളുണ്ടാകും. ഇത് ചുരുങ്ങിയ ഗോതമ്പ്മണികള്‍ക്ക് കാരണമാകുകയും വിളവു കുറയുകയും ചെയ്യും. കുമിളിൻ്റെ ബീജങ്ങള്‍ കാറ്റ് വഴി വളരെ ദൂരേക്ക്‌ വ്യാപിക്കും, സീസണിൻ്റെ അവസാനം മറ്റു കൃഷിയിടങ്ങളിലെ ചെറിയ തൈകളിലേക്കും രോഗം പടരും. ഇത് പിന്നാലെയുള്ള വിളകള്‍ക്ക്, ആദ്യകാല രോഗബാധയ്ക്കും ക്രമം തെറ്റിയ മുളയ്ക്കലിനും കാരണമാകും. കുമിളിൻ്റെ ജീവിതചക്രം 7°C-ല്‍ താഴെയുള്ള താപനിലയില്‍ നിലയ്ക്കും. 20°C മുതല്‍ 27°C വരെയാണ് കുമിളിൻ്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ താപനില.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള ചെടിയില്‍ നിന്നുള്ള വിത്തുകളോ, സാക്ഷ്യപ്പെടുത്തിയ സ്രോതസില്‍ നിന്നുള്ള രോഗാണു വിമുക്തമായ വിത്തുകളോ ഉപയോഗിക്കുക.
  • താങ്കളുടെ പ്രദേശത്ത് ലഭ്യമായ പ്രതിരോധശക്തിയുള്ള ഇനങ്ങളോ, നീണ്ട വൈക്കോലുള്ള ഇനങ്ങളോ തിരഞ്ഞെടുക്കുക.
  • വൈകി പാകമെത്തുന്ന ഇനം ഗോതമ്പുകള്‍ ഉപയോഗിക്കുകയോ സീസണില്‍ വൈകി നടുകയോ ചെയ്യുക.
  • നടീല്‍ സാന്ദ്രത ഏറ്റവും മികച്ചതാക്കുക.
  • മിതമായ രീതിയില്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോർമോണുകളും സന്തുലിതമായ വളപ്രയോഗ രീതിയും ഉപയോഗിക്കുക.
  • ആരോഗ്യമുള്ള ചെടികള്‍ക്ക്, മണ്ണിലെ പൊട്ടാസ്യത്തിൻ്റെ നില ആവശ്യത്തിനുണ്ടെന്നു ഉറപ്പു വരുത്തുക.
  • ചെടികള്‍ മുളച്ചതിനു ശേഷം, എന്തെങ്കിലും രോഗലക്ഷണം കണ്ടെത്താന്‍ കൃഷിയിടം പരിശോധിക്കുക.
  • മിതമായ രീതിയില്‍ കളനാശിനി ഉപയോഗിക്കുക.
  • രോഗസാധ്യതയില്ലാത്ത ഇനം ചെടികളുമായി കൃഷി പരിക്രമം നടത്തുക.
  • ചെടിയുടെ അവശിഷ്ടങ്ങള്‍ കുഴിച്ചിടാന്‍ ആഴത്തില്‍ ഉഴുതു മറിക്കുക.
  • കൃഷിയിടത്തില്‍ നിന്നും വൈക്കോലും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യുക.
  • സ്വയം മുളച്ചു വരുന്ന ചെടികളും നീക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക