മറ്റുള്ളവ

സോനേറ്റ് ഇലപ്പുള്ളി

Microdochium sorghi

കുമിൾ

ചുരുക്കത്തിൽ

  • ആരംഭത്തിൽ, ഇലകളിൽ ചുവന്ന- തവിട്ട് നിറത്തിൽ വെള്ളത്തിൽ കുതിർന്ന ക്ഷതങ്ങൾ, ഇത് പിന്നീട് ഇരുണ്ട-ചുവപ്പ് നിറമാവുകയും ഏകകേന്ദ്രീകൃതമായി വലുതാവുകയും ചെയ്യുന്നു.
  • വൃത്താകൃതിയിലോ അല്ലെങ്കിൽ അർദ്ധവൃത്താകൃതിയിലോ ഉള്ള കൂടിച്ചേർന്നിരിക്കുന്ന ക്ഷതങ്ങൾ ഇലകളുടെ മധ്യസിരയ്ക്കടുത്തയോ അല്ലെങ്കിൽ ഇലകളുടെ അരികുകളിലോ യഥാക്രമം ഉണ്ടാകുന്നു.
  • ക്ഷതങ്ങൾ ഇലപ്പോളകളിലും കതിരുകളിലും വികസിച്ച് വാട്ടത്തിൻ്റെ ലക്ഷണങ്ങൾ ദൃശ്യമാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

ഇലകളിലും, ഇലപ്പോളകളിലും, കതിരുകളിലും രോഗബാധയുടെ സവിശേഷ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഇലകളിൽ, ചുവപ്പ് കലർന്ന തവിട്ട് നിറത്തിലും, വെള്ളത്തിൽ കുതിർന്നതുമായ പുള്ളികൾ വികസിക്കും, ഇടയ്ക്കൊക്കെ ഇടുങ്ങിയ, ഇളം പച്ച നിറത്തിലുള്ള വലയവും ഉണ്ടാകും. അവയുടെ വലിപ്പം കൂടുന്നതിനനുസരിച്ച്, ചുവന്ന അരികുകളാൽ ചുറ്റപ്പെട്ട നേരിയ-തവിട്ടു നിറമുള്ള മധ്യഭാഗത്തോടുകൂടിയ ക്ഷതങ്ങളായി വികസിക്കുന്നു. ഇവ ഉണ്ടാകുന്നത് ഇലകളുടെ അരികുകളിലാണെങ്കിൽ അർദ്ധവൃത്താകൃതിയിലും അല്ലെങ്കിൽ മധ്യസിരയ്ക്കടുത്താണെങ്കിൽ വൃത്താകൃതിയിലും കാണപ്പെടും. ഒന്നിടവിട്ടുള്ള നേരിയതും ഇരുണ്ടതുമായ വളയങ്ങളാലുള്ള സവിശേഷമായ മാതൃക അല്ലെങ്കിൽ സോനേറ്റ് മാതൃക ദൃശ്യമാകുന്നു. തത്‌ഫലമായി, സാരമായി ബാധിക്കുമ്പോൾ ക്ഷതങ്ങൾ കൂടിച്ചേർന്ന് ഇലകളെ മുഴുവനായും ഗ്രസിക്കുന്നു. ഇലപ്പോളകളിൽ, ഇരുണ്ട-ചുവപ്പ് മുതൽ കറുപ്പ് കലർന്ന- പർപ്പിൾ അല്ലെങ്കിൽ തവിട്ടുനിറത്തിലുള്ള ക്ഷതങ്ങൾ വ്യത്യസ്ത നീളത്തിലും, ആകൃതിയിലും വലിപ്പത്തിലും പ്രത്യക്ഷപ്പെടുന്നു. ബാധിക്കപ്പെട്ട ഇലപോളകൾ മഞ്ഞനിറമായി മാറി, ഉണങ്ങി നശിക്കുന്നു. ഈ മൃതകലകളുടെ ക്ഷതങ്ങളിൽ നിരവധി കുമിൾ വളർച്ചകൾ (ക്ലിറോഷ്യ) കാണാൻ കഴിയും. ബാധിക്കപ്പെട്ട കതിരുകൾ വാടി പോയേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗാണുക്കൾക്കെതിരെ യാതൊരു ജൈവിക നിയന്ത്രണ നടപടികളും ലഭ്യമല്ല. രോഗത്തിന്‍റെ ബാധിപ്പ് അല്ലെങ്കിൽ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന ഏതെങ്കിലും താങ്കൾക്ക് അറിയുമെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കുമിൾനാശിനികൾ ഉപയോഗിക്കുന്നതിന് ഉയർന്ന ചെലവുള്ളതിനാൽ മിക്ക സാഹചര്യങ്ങളിലും ഇത്തരം പ്രയോഗം ശുപാർശ ചെയുന്നില്ല. വിളവെടുപ്പിന് ശേഷമുള്ള അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതും, വിള പരിക്രമം നടപ്പിലാക്കുന്നതും വളരെ ഫലപ്രദമായ രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങളാണ്.

അതിന് എന്താണ് കാരണം

വിത്തുകളിലോ മണ്ണിലോ നിരവധി വർഷങ്ങൾ അതിജീവിക്കാൻ കഴിയുന്ന ഗ്ലോയെസെർക്കോസ്പോറ സൊർഗ്ഗി എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. ക്ലിറോഷ്യ എന്ന ഗുപ്‌തമായ കുമിൾ ഘടനകളാണ് (ക്ഷതങ്ങളിൽ കാണപ്പെടുന്ന ചെറിയ ഇരുണ്ട പുള്ളികൾ) പ്രാഥമിക അണുബാധയുടെ സ്രോതസ്സ്, മാത്രമല്ല അവ ഊഷ്മളവും നനവുള്ളതുമായ കാലാവസ്ഥകൾ പോലെ അനുകൂലമായ സാഹചര്യങ്ങളിൽ രോഗവ്യാപനത്തിൻ്റെ പ്രേരകശക്തി ആയിരിക്കും. രോഗാണുക്കൾ മണ്ണിൽ നിന്ന് ചെടിയുടെ താഴ്ഭാഗത്തുള്ള മുതിർന്ന ഇലകളിലേക്ക് വെള്ളം തെറിക്കുന്നതിലൂടെയോ കാറ്റിലൂടെയോ വ്യാപിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ, രോഗം ചെടികളിൽ മുഴുവനായും വ്യാപിക്കുകയും, ക്ഷതങ്ങൾ എല്ലാ ഇലകളിലും കാണപ്പെടുകയും ചെയ്യും. അരിച്ചോളം ചെടിയിലെ സോനേറ്റ് ഇലപ്പുള്ളി രോഗത്തിൻ്റെ പ്രേരകശക്തിയായ രോഗാണു ചോളം, ബജ്‌റ മുതലായ പുൽവർഗ്ഗത്തിൽപ്പെട്ട വിളകളെയും ബാധിക്കുന്നു. അടുത്ത കാർഷിക സീസണുകളിലേക്കുള്ള അണുബാധയുടെ സംഭരണികളായി ഇതര വിളകൾ വര്‍ത്തിക്കുന്നു.


പ്രതിരോധ നടപടികൾ

  • പ്രതിരോധശേഷി ഉള്ളതും ആരോഗ്യമുള്ളതുമായ ഇനങ്ങൾ നടുക.
  • രോഗലക്ഷണങ്ങൾക്കായി പതിവായി കൃഷിയിടം നിരീക്ഷിക്കുക.
  • ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനം ഒഴിവാക്കുകയും ഇലകളിലെ നനവ് കുറയ്ക്കുകയും ചെയ്യുക.
  • നൈട്രജൻ വളം പ്രയോഗിക്കുക, എന്തെന്നാൽ അത് രോഗബാധ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
  • നാലു വർഷങ്ങളോ അതിൽ കൂടുതലോ ആകുമ്പോൾ വിള പരിക്രമം ശുപാർശ ചെയ്തിട്ടുണ്ട്.
  • മണ്ണിന്‍റെ പിഎച്ച് മൂല്യം 6 നും 7 നും ഇടയിലായി നിലനിർത്തുക.
  • ചെടികളുടെ അവശിഷ്ടങ്ങൾ ശേഖരിച്ച് കൃഷിയിടത്തിൽനിന്നും ദൂരെ മാറ്റി ആഴത്തിൽ കുഴിച്ച് മൂടുകയോ, കത്തിച്ച് നശിപ്പിക്കുകയോ ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക