ബജ്‌റ

ബജ്റയിലെ പൂപ്പൽ

Puccinia substriata

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ മഞ്ഞയോ വെളളയോ നിറമുള്ള പുള്ളികൾ, ഇവ പിന്നിട് മഞ്ഞ അതിരുകളോടെ ചുവന്ന ഓറഞ്ച് നിറമുള്ള "തുരുമ്പിച്ച" പൊള്ളൽ ആയി മാറുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ബജ്‌റ

ലക്ഷണങ്ങൾ

ഇലയ്ക്കിരുവശവും മഞ്ഞയോ വെള്ളയോ നിറത്തിലുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുന്നു. ഈ പുള്ളികൾ അല്പം ഉയർന്നു നില്ക്കും. രോഗം പടരുന്നതോടെ പള്ളികൾ ഒന്നായി ചുവപ്പ്- ഓറഞ്ച് നിറത്തിലുള്ള തുരുമ്പിച്ച കുരുക്കൾ ഉണ്ടാവുന്നു. കുരുക്കൾക്ക് മഞ്ഞ അതിരുകൾ ഉണ്ടാവാം. പിന്നീട് കുരുക്കൾ ഇരുണ്ട നിറമാകുന്നു, രോഗബാധ മൂലം ഇലകൾ നശിക്കുകയും, ഗുരുതരമായ സംഭവങ്ങളിൽ ചെടി വീണു പോകുന്നു.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കണം, പുക്സിനിയ സബ്സ്ട്രേറ്റയ്ക്ക് എതിരെ ഇതര ചികിൽസകൾ ഞങ്ങൾക്കറിയില്ല. ഈ രോഗത്തിനെതിരെ പൊരുതാൻ സഹായിക്കും എന്ന് കരുതുന്ന എന്തിനെയെങ്കിലും കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ ദയവ് ചെയ്ത് ഞങ്ങളെ ബന്ധപ്പെടുക. അത് നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.

രാസ നിയന്ത്രണം

ചെമ്പ് സംയുക്തങ്ങളടങ്ങിയ കുമിൾനാശിനികൾ, ക്ലോറോഥാലോനിൽ, സൾഫർ, മാൻകോസീബ് എന്നിവ ബജ്റയിലെ പൂപ്പലിനെ നിയന്ത്രിക്കാൻ പ്രയോഗിക്കാവുന്നതാണ്. ചെറുകിട കർഷകർക്ക് കുമിൾനാശിനി മിക്ക സംഭവങ്ങളിലും ലാഭകരമല്ല.

അതിന് എന്താണ് കാരണം

വഴുതിന, വിവിധയിനം പുല്ലുകൾ തുടങ്ങി വിവിധ ചെടികൾ ഈ രോഗകാരിക്ക് ആതിഥ്യമേകുന്നവയാണ്. ഈ കുമിളിന് കാറ്റിലൂടെ ഒരുപാട് ദൂരം പടരാൻ സാധിക്കും. കൂടാതെ രോഗകാരിക്ക് മണ്ണിലും, സസ്യാവശിഷ്ടങ്ങളിലും, ഇതര ആതിഥേയരിലും വസിക്കാൻ സാധിക്കും. തണുത്ത രാത്രികളും ചൂടുള്ള പകലുകളുമാണ് കുമിളിന്‍റെ അനുഗുണമായ അവസ്ഥകൾ, അതായത് ഇലകളിൽ മഞ്ഞ് വരുന്ന അവസ്ഥ. ഇത് രോഗബാധ കൂടാനുള്ള അപകട സാധ്യതയിലേക്ക് നയിക്കുന്നു.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശക്തിയുള്ള ഇനങ്ങൾ നടുക.
  • മുന്നേകൂട്ടി നടുക.
  • മുകളിൽക്കൂടിയുള്ള നനയ്ക്കൽ ഒഴിവാക്കുക.
  • ബജ്റ, അരിച്ചോളം അല്ലെങ്കിൽ പയർ വർഗ്ഗങ്ങളുമായി വിളപരിക്രമം നടത്തുക.
  • ബജ്റയ്ക്കടുത്തായി വഴുതിന നടരുത്.
  • പുല്ലുപോലുള്ള കളകൾ നീക്കം ചെയ്യുക.
  • കൃഷിസ്ഥലത്ത് നല്ല വൃത്തി ഉറപ്പാക്കുക- സസ്യാവശിഷ്ടങ്ങൾ നീക്കം ചെയ്യുകയോ കത്തിക്കുകയോ ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക