അരിച്ചോളം

അരിച്ചോളത്തിലെ പരുക്കന്‍ ഇലപ്പുള്ളികള്‍

Ascochyta sorghi

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിലുണ്ടാകുന്ന ചുവന്ന പുള്ളികള്‍ വിങ്ങുകയും ചെറിയ കറുത്ത പരുക്കളാകുകയും ചെയ്യുന്നു.
  • അവ പൊട്ടിയാല്‍, കറുത്ത വലയത്തോടെ വെളുത്ത കുഴി അവശേഷിക്കുന്നു.
  • ചെറുതും, കറുത്തതും, ഉയര്‍ന്നതുമായ കുമിള്‍ വസ്തുക്കള്‍ അവയുടെ പരുക്കൻ സ്വഭാവത്തോടെ വടുക്കളില്‍ പ്രത്യക്ഷപ്പെടും.
  • അന്തിമ ഘട്ടത്തില്‍ ഇലകള്‍ നശിക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


അരിച്ചോളം

ലക്ഷണങ്ങൾ

രോഗബാധയുടെ ആദ്യ ഘട്ടങ്ങളില്‍, ഇലകളില്‍ ചെറിയ ചുവന്ന പുള്ളികള്‍ പ്രത്യക്ഷപ്പെടും. ഈ പുള്ളികള്‍ ക്രമേണ വിങ്ങി ചെറിയ കറുത്ത പരുക്കളായി വികസിക്കും, ഇവ പ്രധാനമായും ഇലയുടെ മുകള്‍ ഭാഗത്താന് കാണാന്‍ കഴിയുന്നത്. ക്രമേണ അവ പൊട്ടി, കറുത്ത വലയത്തോടെ വെളുത്ത കുഴി അവശേഷിക്കുന്നു. വളരുന്ന ഘട്ടത്തില്‍ വടുക്കള്‍ അണ്‌ഡാകൃതിയില്‍ വലുതാകുകയും ഇരുണ്ട ചുവപ്പ് നിറത്തില്‍ നിന്ന് തവിട്ടു നിറമുള്ള കേന്ദ്രത്തോടെ ഊത നിറമാകുകയും ചെയ്യുന്നു. ഇവ കുറിയ ഇരുണ്ട ചുവപ്പ് അരികുകളോടെ തവിട്ടു കുരുക്കള്‍ രൂപീകരിച്ച് ഒരുമിച്ചുകൂടും. ചെറുതും, കറുത്തതും, ഉയര്‍ന്നതുമായ കുമിള്‍ വസ്തുക്കള്‍ അവയുടെ പരുക്കൻ സ്വഭാവത്തോടെ വടുക്കളില്‍ പ്രത്യക്ഷപ്പെടും. പൈസ്നിഡിയ എന്നും വിളിക്കുന്ന ഇവ ചിലപ്പോള്‍ താരതമ്യേന ആരോഗ്യമുള്ള ഇലകളുടെ പച്ച നിറമുള്ള ഭാഗത്തും കാണാറുണ്ട്‌. സമാനമായ വടുക്കള്‍ ഇലപ്പോളകളിലും ചിലപ്പോഴൊക്കെ തണ്ടുകളിലും കാണാറുണ്ട്‌. അന്തിമ ഘട്ടത്തില്‍ ഇലകള്‍ നശിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ഷമിക്കണം, ആസ്ക്കോക്കിറ്റ സോര്‍ഗി എന്ന രോഗാണുവിനെതിരെ ഞങ്ങള്‍ക്ക് ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. താങ്കള്‍ക്കു ഈ രോഗത്തിനെതിരെ പൊരുതാനുള്ള എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നു

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ബോര്‍ഡോ മിശ്രിതം പോലെയുള്ള കോപ്പര്‍ അടിസ്ഥാന കുമിള്‍നാശിനികള്‍ ഈ രോഗവ്യാപനം കുറയ്ക്കാന്‍ ഉപയോഗിക്കാം. ശ്രദ്ധിക്കുക, എന്തായാലും ഇത് ചെടികളില്‍ വിഷമയമായ പ്രതിപ്രവര്‍ത്തനവും ഉണ്ടാക്കിയേക്കാം.

അതിന് എന്താണ് കാരണം

വിളവ്‌ അവശിഷ്ടങ്ങളില്‍ അതിജീവിക്കുന്ന ആസ്ക്കോക്കിറ്റ സോര്‍ഗി കുമിള്‍ മൂലമാണ് സവിശേഷമായ ലക്ഷങ്ങള്‍ ഉണ്ടാകുന്നത്. കുമിളകളില്‍ ഉണ്ടാകുന്ന ബീജങ്ങള്‍ വഴി പകരുന്ന ഈ രോഗബാധയ്ക്ക് ഉയര്‍ന്ന ആര്‍ദ്രത അനുകൂലമാണ്. അമേരിക്ക, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ അരിച്ചോളം വളരുന്ന എല്ലാ മേഖലകളിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. എന്തായാലും എ. സോര്‍ഗി സാധാരണ വളരെക്കുറച്ച് വിള നഷ്ടത്തിന് മാത്രമേ കാരണമാകൂ, കൂടാതെ ഇത് അരിച്ചോളത്തിന്‍റെ ആകെ ഉത്പാദനത്തില്‍ കുറച്ചു അനന്തരഫലങ്ങള്‍ മാത്രമേ ഉണ്ടാക്കുന്നതായി കരുതപ്പെടുന്നുള്ളൂ. പരുക്കന്‍ ഇലപ്പുള്ളികളുടെ സാമ്പത്തിക പ്രാധാന്യമില്ലായ്‌മ അരിച്ചോളത്തിലെ പ്രതിരോധ ശക്തിയുള്ള ഇനങ്ങളുടെ പ്രജനനം മൂലമാണ്. ഈ വിള കൂടാതെ ജോണ്‍സണ്‍ പുല്ല് (സോര്‍ഗം ഹാലപ്പന്‍സ്), സുഡാന്‍ പുല്ല് (സോര്‍ഗം സുഡാനീസ്) ബാര്‍ലി (ഹോര്‍ഡിയം വാല്‍ഗെയര്‍) എന്നിവയിലും അസ്ക്കോചിട്ട സോര്‍ഗി ബാധിക്കും.


പ്രതിരോധ നടപടികൾ

  • ശുചിത്വവും ആരോഗ്യവുമുള്ള വിത്തുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
  • രോഗസാധ്യതയുള്ള അരിച്ചോള ഇനങ്ങള്‍ ഒഴിവാക്കുക.
  • വായൂ സഞ്ചാരം കൂട്ടുന്നതിന് നിരകള്‍ക്കിടയില്‍ മതിയായ അകലം നല്‍കാന്‍ ശ്രദ്ധിക്കണം.
  • രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടോ എന്ന് പതിവായി നിരീക്ഷിക്കണം.
  • അധിക ജലസേചനവും മുകളില്‍ നിന്നുള്ള ജലസേചനവും ഒഴിവാക്കണം.
  • വ്യത്യസ്ത വിളകളുടെ പരിക്രമം നടപ്പിലാക്കണം.
  • സുഡാന്‍ പുല്ല്, ബാര്‍ലി, ജോണ്‍സണ്‍ പുല്ല് എന്നിവ പോലെ രോഗ ബാധയുണ്ടാകാന്‍ സാധ്യതയുള്ള ചെടികള്‍ കൃഷിയിടത്തിനു ചുറ്റും ഒഴിവാക്കണം.
  • ഇലകള്‍ നനഞ്ഞിരിക്കുമ്പോള്‍ കൃഷിപ്പണികള്‍ നടത്തരുത്.
  • കൃഷിയിടത്തില്‍ മികച്ച ശുചിത്വ നിലവാരം പരിപാലിക്കണം.
  • ചെടിയുടെ അവശിഷ്ടങ്ങളിലോ മണ്ണിലെ മറ്റുഘടകങ്ങളിലോ രോഗാണു ശൈത്യകാലം അതിജീവിക്കുന്നത് ഒഴിവാക്കാന്‍ ആഴത്തില്‍ ഉഴുതു മറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക