മറ്റുള്ളവ

കരിഞ്ഞ തണ്ട് ചീയല്‍

Macrophomina phaseolina

കുമിൾ

ചുരുക്കത്തിൽ

  • പാകമായ തണ്ടുകളുടെ ആന്തരിക കോശങ്ങളിലുണ്ടാകുന്ന കറുത്ത നിറംമാറ്റം അവയ്ക്ക് ഒരു കരിഞ്ഞ രൂപം നല്‍കുന്നു.
  • കറുത്ത കുമിള്‍ വടുക്കളോട് കൂടിയ കടുത്ത നാരു കലകൾ ഇടമുട്ടുകള്‍ക്കുള്ളില്‍ ദൃശ്യമാകുന്നു.
  • ചെടികള്‍ ദുര്‍ബലമായ തണ്ടുകളോടെ പാകമാകാതെ മൂപ്പെത്തുകയും ഒടിഞ്ഞു പോകുന്നതിനോ മറിഞ്ഞു വീഴുന്നതിനോ കാരണമാകുകയും ചെയ്യുന്നു.
  • മുകളിലെ ഇലകള്‍ ആദ്യം മഞ്ഞനിറമായി പിന്നീട് ഉണങ്ങുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

തൈകളായിരിക്കുന്ന ഘട്ടത്തില്‍ മണ്ണിലൂടെ പകരുന്ന ഈ കുമിളുകള്‍ വേരുകളിലൂടെ ആക്രമിക്കുകയും, ക്രമേണ പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാതെ തണ്ടുകളിലേക്ക് കടക്കുകയും ചെയ്യുന്നു. പിന്നീട്, പാകമായ തണ്ടുകള്‍ തങ്ങളുടെ ആന്തരിക കലകളിലെ കരിഞ്ഞ രൂപം പോലെയുള്ള കറുത്ത നിറംമാറ്റം ദൃശ്യമാക്കുന്നു, അങ്ങനെ നാമം അന്വര്‍ത്ഥമാകുന്നു. ധമനീ കലകൾ, കടുത്ത നാരുപോലെയുള്ള കലകൾ എന്നിവയിൽ അഴുകൽ പെരുകി, കറുത്ത കുമിള്‍ വടുക്കള്‍ ഇടമുട്ടുകള്‍ക്കിടയില്‍ ദൃശ്യമാകുന്നു. സംവഹന കലകളുടെ നശീകരണം ജല അപര്യാപ്തത മൂലമുള്ള ലക്ഷണങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. ചെടികള്‍ ദുര്‍ബലമായ തണ്ടുകളോടെ പാകമാകാതെ മൂപ്പെത്തുകയും ഒടിഞ്ഞു പോകുന്നതിനോ മറിഞ്ഞു വീഴുന്നതിനോ കാരണമാകുന്നു. മുകളിലെ ഇലകള്‍ ആദ്യം മഞ്ഞനിറമായി പിന്നീട് ഉണങ്ങുന്നു. തവിട്ടു നിറമുള്ള വെള്ളം നിറഞ്ഞ വടുക്കള്‍ വേരുകളില്‍ സാന്നിധ്യമുറപ്പിക്കുന്നു. കടുത്ത രോഗബധാധയുള്ള അവസരത്തില്‍ 50%-ലേറെ ചെടികള്‍ ഒടിഞ്ഞുപോയേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

കാലിത്തൊഴുത്ത് വളങ്ങള്‍, വേപ്പെണ്ണ സത്ത്, കടുക് പിണ്ണാക്ക് എന്നിവ ഉപയോഗിച്ചുള്ള ജൈവ പരിചരണങ്ങൾ മാക്രോഫോമിന രോഗത്തെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാം. ബജ്റയും, കള അടിസ്ഥാനമായ കമ്പോസ്റ്റുകളും ഉപയോഗിച്ച് മണ്ണ് പരിഷ്ക്കരിക്കുന്നത് മണ്ണിലെ കുമിള്‍ പെരുപ്പം 20-40% വരെ കുറയ്ക്കുന്നതിലേക്ക് നയിക്കും. വിതയ്ക്കുന്ന സമയത്ത് ട്രൈക്കോഡെർമ വിരിഡെ (250 കിലോഗ്രാം വെർമി കമ്പോസ്റ്റ് അല്ലെങ്കിൽ കാലിത്തൊഴുത്ത് വളങ്ങള്‍ക്കൊപ്പം (FYM) 5 കിലോഗ്രാം സംയോജിപ്പിച്ച്) മണ്ണിൽ പ്രയോഗിക്കുന്നതും സഹായിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കുമിള്‍നാശിനികള്‍ ഇലകളില്‍ തളിക്കുന്നത് ഫലപ്രദമല്ല, കാരണം ആദ്യ ലക്ഷണം കാണുമ്പോള്‍ തന്നെ കേടുപാട് സംഭവിച്ചു കഴിഞ്ഞിരിക്കും. കുമിള്‍നാശിനി ഉപയോഗിച്ച് പരിചരണം നടത്തിയ വിത്തുകള്‍ (ഉദാഹരണത്തിന് മാന്‍കൊസെബ്) തൈകള്‍ വളരുന്ന സമയത്ത് പരിരക്ഷ നല്‍കും. ഒരു ഹെക്ടറിന് 80 കിലോഗ്രാം എന്ന അളവിൽ MOP, രണ്ടു തവണയായി വിഭജിച്ച് പ്രയോഗിക്കുന്നത് ചെടികളെ ബലപ്പെടുത്തുകയും കുമിളുകള്‍ക്കെതിരെ കൂടുതൽ സഹിഷ്ണുത നേടാന്‍ സഹായിക്കുകയും ചെയ്യും.

അതിന് എന്താണ് കാരണം

ചൂടുള്ള വരണ്ട കാലാവസ്ഥയില്‍ അതിജീവിക്കുന്ന മാക്രോഫോമിന ഫസിയോലിന എന്ന കുമിള്‍ മൂലമാണ് രോഗമുണ്ടാകുന്നത്. രോഗം ബാധിക്കുന്ന ചെടികളുടെ മണ്ണിലെ അവശിഷ്ടങ്ങളില്‍ ഇവ മൂന്നു വര്‍ഷം വരെ തണുപ്പുകാലം അതിജീവിക്കും. വേരുകളിലെയും തണ്ടുകളിലെ സംവഹന കലകളിലെയും രോഗബാധ വെള്ളത്തിന്റെയും അവശ്യപോഷകങ്ങളുടെയും ക്ഷയത്തിനു കാരണമാകുകയും അങ്ങനെ ചെടിയുടെ മുകള്‍ ഭാഗത്തിന്റെ ഉണക്കം, ദുര്‍ബലമായ തണ്ടുകളോടെ പാകമാകാതെ മൂപ്പെത്തുക എന്നിവയുമുണ്ടാകുന്നു. പ്രാണികള്‍, കേടുവന്ന വേരുകള്‍, തളിരുകള്‍, ചെടിയിലെ മറ്റു രോഗങ്ങള്‍ എന്നിവയാണ് കുമിള്‍ പകരുന്നതിനു കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങൾ. വരള്‍ച്ചാ കാലങ്ങളിലും, ചെടിവളര്‍ച്ചയുടെ മുന്നോട്ടുള്ള ഘട്ടങ്ങളില്‍ മണ്ണിലെ ഉയര്‍ന്ന ഊഷ്മാവിലും ( 28°C-നു മുകളില്‍), അധിക വളപ്രയോഗത്തിലും ലക്ഷണങ്ങള്‍ കൂടുതല്‍ വഷളാകുന്നു.


പ്രതിരോധ നടപടികൾ

  • വരള്‍ച്ചയോട് സഹന ശക്തിയുള്ള ഇനങ്ങള്‍ വളര്‍ത്തുക.
  • മറിഞ്ഞു വീഴുന്നതിനെ പ്രതിരോധിക്കുന്ന ഇനങ്ങള്‍ നടുക.
  • പൂവിടലിനു ശേഷമുള്ള ഘട്ടം വളര്‍ച്ചാ സീസണിലെ ഏറ്റവും വരള്‍ച്ചയുള്ളപ്പോള്‍ വരാത്ത വിധം വിതയ്ക്കല്‍ സമയം ക്രമീകരിക്കണം.
  • ചെടികള്‍ക്കിടയില്‍ മതിയായ അകലം സൂക്ഷിക്കുക.
  • ജലസേചനം വഴി, പ്രത്യേകിച്ച് പൂവിടല്‍ കഴിഞ്ഞ്, മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുക.
  • സന്തുലിതമായ വളപ്രയോഗം ഉറപ്പു വരുത്തുകയും നൈട്രജന്‍റെ അധിക ഉപയോഗം ഒഴിവാക്കുകയും ചെയ്യുക.
  • കാര്യമായ വിളവ്‌ നഷ്ടം ഒഴിവാക്കാന്‍ നേരത്തെ വിളവെടുക്കുക.
  • ചെറു ഗോതമ്പ്, ഓട്ട്സ്, നെല്ല്, ബാര്‍ലി, വരക് മുതലായ രോഗ ബാധയ്ക്ക് സാധ്യതയില്ലാത്ത ഇതര വിളകള്‍ ഉപയോഗിച്ച് മൂന്നു വര്‍ഷം കൂടുമ്പോൾ വിളപരിക്രമം നടത്തുക.
  • രോഗാണുവാഹികളായ വസ്തുക്കള്‍ മണ്ണില്‍ നിന്നും കുറയ്ക്കാന്‍ വേനല്‍ക്കാലത്ത് ഉഴുതുമറിയ്ക്കല്‍ ആസൂത്രണം ചെയ്യാം.
  • ഇത് മണ്ണിലെ കുമിളിന്‍റെ പെരുപ്പം കുറയ്ക്കാന്‍ സഹായിച്ചേക്കാം.
  • കൃഷിപ്പണികള്‍ക്ക് ശേഷം മണ്ണ് സൂര്യതാപം ഏൽപ്പിക്കുന്നതും ദീർഘകാലം തരിശിടുന്നതും ഫലപ്രദമാണ്.
  • പ്രത്യേക പ്രദേശങ്ങളിൽ ചോളം നടുന്നതിനു മുൻപ് മണ്ണിൽ ഹരിത വളം സംയോജിപ്പിക്കുന്നത്തിനു പ്രാദേശിക കര്‍ഷകര്‍ക്ക് ശുപാര്‍ശ നൽകുന്നു.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക