കാപ്സിക്കവും മുളകും

മുളകിലെ സെര്‍കോസ്പോറ ഇലപ്പുള്ളി

Cercospora capsici

കുമിൾ

ചുരുക്കത്തിൽ

  • ഇലകളില്‍ വെളുത്ത മധ്യഭാഗവും ഇരുണ്ട വളയങ്ങളും മഞ്ഞ അരികുകളോടും ('തവളക്കണ്ണ്') കൂടിയ വലിയ കേന്ദ്രീകൃതമായ തവിട്ടു പുള്ളികള്‍.
  • പുള്ളികൾ വലുതായി വലിയ ക്ഷതങ്ങളായി മാറുന്നു.
  • ഇലകളുടെ മഞ്ഞപ്പും പൊഴിയലും മൂലം ഫലങ്ങൾ സൂര്യഘാതത്തിനു വിധേയമാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കാപ്സിക്കവും മുളകും

ലക്ഷണങ്ങൾ

രോഗബാധയുടെ പ്രാരംഭ ദശയില്‍ ചുവപ്പുകലർന്ന തവിട്ടുനിറമുള്ള അരികുകളും നേരിയ ചാരനിറമുള്ള മധ്യഭാഗത്തോടും കൂടിയ തവിട്ടു നിറമുള്ള പുള്ളികൾ ഇലകളില്‍ പ്രത്യക്ഷപ്പെടുന്നു. പിന്നീട് ഇവ വെളുത്ത കേന്ദ്രഭാഗത്തോടെ ഇരുണ്ട വലയങ്ങളോടുകൂടിയ 1.5 സെന്റിമീറ്ററോളം വലിപ്പമുള്ള വൃത്താകൃതിയിലുള്ള പുള്ളികളായി മാറുന്നു. പരുക്കനായ ഇരുണ്ട വളയവും മഞ്ഞ നിറത്തിലുള്ള വലയവും ഇതിനു തവള-കണ്ണ് പോലെയുള്ള സവിശേഷമായ രൂപം നൽകുന്നു. പുള്ളിക്കുത്തുകളുടെ എണ്ണം കൂടവേ അവ ക്രമേണ കൂടിച്ചേർന്ന് വലിയ വടുക്കളായി മാറുന്നു. വെളുത്ത മധ്യഭാഗം ഉണങ്ങി വീണുപോകാം, ഇത് വെടിയേറ്റതുപോലെയുള്ള പ്രതീതി ഉളവാക്കുന്നു. ബാധിപ്പിന്‍റെ മുന്നോട്ടുള്ള ഘട്ടങ്ങളിൽ, ഇലകൾ മഞ്ഞനിറമായി അടര്‍ന്നു വീണ്, ഫലങ്ങൾ സൂര്യാഘാതത്തിനു വിധേയമാകുന്നു. ഗുരുതരമായ സംഭവങ്ങളിൽ, പുള്ളിക്കുത്തുകൾ ഫലങ്ങളുടെ ഞെടുപ്പിലും പുറമിതളിലും ദൃശ്യമാകുകയും പലപ്പോഴും ഫലങ്ങളുടെ അഗ്രഭാഗം അഴുകുന്നതിനു കാരണമാകുകയും ചെയ്യുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

വിത്തുകള്‍ 52°C ചൂടുവെള്ളത്തില്‍ 30 മിനിറ്റ് മുക്കിവെയ്ക്കുന്നത് വിത്തുകളിലെ കുമിളിന്റെ സാന്നിധ്യം കുറയ്ക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്. ഈ പരിചരണ രീതി ഉചിതമായി നടത്തിയില്ലെങ്കിൽ, അത് വിത്തിന്റെ മുള പൊട്ടലിനെ ബാധിച്ചേക്കാം എന്നത് ശ്രദ്ധിക്കണം (ആവശ്യത്തിലധികമായ സമയമോ താപനിലയോ). കോപ്പർ ഹൈഡ്രോക്സൈഡ് അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങൾ ഇലകളിൽ തളിക്കാം, മാത്രമല്ല 10-14 ദിവസങ്ങളുടെ ഇടവേളകളിൽ അവസാന വിളവെടുക്കുന്നതിന് 3-4 ആഴ്ചകൾക്ക് മുമ്പുവരെ ഇത് തുടരണം. ഇലകളുടെ ഇരുപുറങ്ങളിലും തളിക്കേണ്ടത് പ്രധാനമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം സ്വീകരിക്കുക. കാപ്റ്റൻ (3 ഗ്രാം/കി.ഗ്രാം) എന്ന അളവിൽ വിത്തുകൾ പരിചരിക്കുന്നത് രോഗത്തിനെതിരെ നന്നായി പൊരുതും. കോപ്പര്‍ ഹൈഡ്രോക്സൈഡ്, ക്ലോറോതലോനിൽ, മാന്‍കൊസേബ് എന്നിവയുടെ സ്പ്രേ ഇലകളില്‍ തളിക്കുന്നത് മുളകിലെ സെർക്കോസ്‌പോറയ്ക്കെതിരെയുള്ള മറ്റു ചികിത്സകളില്‍ ഉള്‍പ്പെടുന്നു. പുള്ളികൾ ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ തന്നെ പരിചരണം ആരംഭിക്കണം, മാത്രമല്ല 10-14 ദിവസങ്ങളുടെ ഇടവേളകളിൽ അവസാന വിളവെടുക്കുന്നതിന് 3-4 ആഴ്ചകൾക്ക് മുമ്പുവരെ ഇത് തുടരണം. ഇലകളുടെ ഇരുപുറങ്ങളിലും തളിക്കേണ്ടത് പ്രധാനമാണ്.

അതിന് എന്താണ് കാരണം

സെർക്കോസ്‌പോറ കാപ്സികി എന്ന കുമിളുകളാണ് ലക്ഷങ്ങൾക്ക് കാരണം, ഈ കുമിളുകൾ പ്രത്യേകിച്ചും ഉഷ്ണമേഖലകളിൽ അതിജീവിക്കുകയും ഞാറ്റടികളിലൂടെയും കൃഷിയിടങ്ങളിലൂടെയും ചെടികളെ ബാധിക്കുന്നു. ഒരു സീസണിൽ നിന്നും അടുത്ത സീസണിലേക്ക് വിത്തിലോ മണ്ണിലോ ചെടി അവശിഷ്ടങ്ങളിലോ അതിജീവിക്കും. വെള്ളം, മഴ, കാറ്റ്,ഇലകൾ തമ്മിലുള്ള സമ്പർക്കം, ഉപകരണങ്ങൾ, ആയുധങ്ങൾ, തൊഴിലാളികൾ എന്നിവയിലൂടെ ഇത് വ്യാപിക്കും. ഇലകളിലെ നേരിട്ട് തുളച്ചുകയറുന്നതിലൂടെ ഇലവിതങ്ങളിൽ ബാധിക്കുന്നു, ദീർഘകാലം നീണ്ടുനിൽക്കുന്ന ഇലകളിലെ നനവ് ഇതിനു അനുകൂലമാണ്. 23 °C എന്ന നിലയ്ക്കടുത്തുള്ള ഊഷ്മളമായ താപനിലയും 77 - 85% എന്ന നിലയിലുള്ള ആപേക്ഷിക ആർദ്രതയും ബന്ധിപ്പിനുള്ള അനുകൂല സാഹചര്യങ്ങളാണ്. ഈ സാഹചര്യങ്ങളെല്ലാം ഒത്തുവന്നാൽ, കാര്യമായി വിളവ് നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്, പ്രത്യേകിച്ചും സീസണിൻ്റെ തുടക്കത്തിൽ രോഗബാധ ഉണ്ടായാൽ.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള, സാക്ഷ്യപ്പെടുത്തിയ വിത്തുകള്‍ ഉപയോഗിക്കുക.
  • ശരിയായ വായൂസഞ്ചാരം ലഭ്യമാകുന്നതിനും ഇലകളില്‍ അധിക സമയം ഈർപ്പം നില്‍ക്കുന്നത് ഒഴിവാക്കാനും ചെടികള്‍ക്കിടയിൽ അകലം പാലിക്കണം.
  • ചെടികൾക്കും കുമിളുകൾക്കുമിടയിൽ ഭൌതികമായ തടസ്സം സൃഷ്ടിക്കുന്നതിന് പുതയിടുക.
  • ചെടി നിവർന്ന് നിൽക്കുന്നതിന് താങ്ങുകൾ ഉപയോഗിക്കുക.
  • ഇലകളിലെ നനവ് ഒഴിവാക്കുന്നതിന് തുള്ളിനന രീതി ഉപയോഗപ്പടുത്തുക.
  • ഞാറ്റടി, തൈച്ചെടികൾ, പറിച്ചുനട്ട ചെടികൾ എന്നിവയില്‍ എന്തെങ്കിലും രോഗലക്ഷണമുണ്ടോ എന്ന് നിരീക്ഷിക്കുക.
  • ബാധിക്കപ്പെട്ട ചെടികൾ നീക്കംചെയ്ത് കൃഷിയിടത്തിൽ നിന്നും ദൂരെ മാറ്റി നശിപ്പിക്കുക.
  • രോഗം ബാധിക്കപ്പെടാമെന്ന് സംശയിക്കുന്ന കളകൾ കൃഷിയിടത്തിലും പരിസരത്തും നിയന്ത്രിക്കുക.
  • കുറഞ്ഞത് 3- വർഷത്തിലൊരിക്കൽ വിളപരിക്രമം (മാറ്റകൃഷി) ആസൂത്രണം ചെയ്യുക.
  • വിളവെടുപ്പിനു ശേഷം ചെടിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് നശിപ്പിക്കുക.
  • വിത്തുശേഖരിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ഫലങ്ങളിൽ അഗ്രഭാഗത്തെ അഴുകൽ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക