അരിച്ചോളം

ആന്ത്രാക്നോസ് ലീഫ് ബ്ലൈറ്റ്

Colletotrichum graminicola

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിൽ ചെറിയ, അണ്‌ഡാകൃതിയിലുള്ള, വെള്ളം നിറഞ്ഞ ക്ഷതങ്ങൾ.
  • തവിട്ടു നിറമുള്ള മധ്യഭാഗവും പർപ്പിൾ നിറമുള്ള അരികുകളുമുള്ള പുള്ളിക്കുത്തുകൾ.
  • വാട്ടത്തിൻ്റെ ഭാഗങ്ങൾ ഇല മുഴുവനായും പൊതിയുന്നു.
  • മുകള്‍ഭാഗം അഗ്രഭാഗം മുതല്‍ ഉണങ്ങുന്നു.
  • തണ്ട് ചീയല്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


അരിച്ചോളം

ലക്ഷണങ്ങൾ

ചെടിയുടെ ഇനം, പാരിസ്ഥിതിക അവസ്ഥകള്‍, രോഗാണുവിന്റെ കാഠിന്യം എന്നിവയാണ് രോഗബാധയുടെ അനന്തരഫലം തീരുമാനിക്കുന്നത്. രോഗബാധയ്ക്ക് വശംവദമാകുന്ന ഇനങ്ങളില്‍ രോഗബാധ മൂന്നു വിവിധ ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്: ഇലവാട്ടം, മുകള്‍ഭാഗത്തെ നാശം, തണ്ട് അഴുകല്‍. ചെറിയ, അണ്‌ഡാകൃതിയുള്ള, വെള്ളം നിറഞ്ഞ വടുക്കള്‍ താഴ്ഭാഗത്തെ ഇലകളുടെ അഗ്രഭാഗത്തോ നടുവിലെ ഞരമ്പിന്റെ ഭാഗത്തോ ആദ്യം പ്രത്യക്ഷപ്പെടുന്നു, പിന്നീട് മുകള്‍ഭാഗത്തും. അവ പിന്നീട് തവിട്ടു നിറമുള്ള കേന്ദ്രങ്ങളോടെയും ഊതനിറമുള്ള അരികുകളോടും കൂടിയ അര്‍ദ്ധസുതാര്യമായ പുള്ളികളാകുന്നു. ഇവ ഒട്ടിച്ചേര്‍ന്നു മുഴുവന്‍ ഇലയും ആവരണം ചെയ്യുന്ന(ഇല വാട്ടം) വാട്ടമുള്ള പാടുകളായും മാറിയേക്കാം. ചെടി വളര്‍ച്ചയുടെ മുന്നോട്ടുള്ള ഘട്ടത്തില്‍ അനുകൂല സാഹചര്യമെങ്കില്‍ നശിച്ച കോശങ്ങളില്‍ ഇരുണ്ട ഉയര്‍ന്ന വടുക്കള്‍ പ്രത്യക്ഷപ്പെടും. തണ്ടുകളിലും കാണ്ഡങ്ങളിലുമുള്ള പരിക്കുകള്‍ ആന്തരിക കോശങ്ങളിലേക്കുള്ള കുടിയേറിപ്പാര്‍പ്പിനു അനുകൂലമായി ഇത് മുകള്‍ ഭാഗത്തെ നാശവും തണ്ടു ചീയലും പോലെയുള്ള മറ്റു ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ശുപാർശകൾ

ജൈവ നിയന്ത്രണം

കളറ്റോട്രിക്കം ഗ്രാമിനികോളയ്ക്കെതിരെ ഫലപ്രദമായ ചികിത്സമാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ക്കറിയില്ല. താങ്കള്‍ക്കു ഈ രോഗത്തെ ചെറുക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മാര്‍ഗ്ഗം അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളില്‍ നിന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. ഇതുവരെ ഫലപ്രദമായ കുമിള്‍ നാശിനി ലഭ്യമല്ല.

അതിന് എന്താണ് കാരണം

മണ്ണിലെ ചെടിയുടെ അവശിഷ്ടങ്ങളിലാണ് ഈ കുമിള്‍ അതിജീവിക്കുന്നത്. അവിടെ നിന്നും കാറ്റിലൂടെയും വസന്ത കാലത്തെ മഴതുള്ളികളിലൂടെയും ഇവ താഴ്ഭാഗത്തെ ഇലകളിലേക്ക് സംക്രമിക്കുന്നു. ഇലകളുടെ പ്രതലത്തില്‍ വികസിക്കുന്ന വടുക്കള്‍ മുകള്‍ ഭാഗത്തെ ഇലകളിലേക്കോ തണ്ടുകളിലേക്കോ രണ്ടാം ഘട്ടമായി പടരുന്നതിന് കാരണമാകുന്നു. തണ്ടുകളിലെ പരിക്ക് ആന്തരിക കോശങ്ങളിലെ കുടിയേറിപ്പാര്‍പ്പിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പാരിസ്ഥിതിക ഘടകങ്ങള്‍ അനുകൂലമെങ്കില്‍ മുകള്‍ ഭാഗത്തെ നാശവും തണ്ട് ചീയലും പോലെയുള്ള മറ്റു ലക്ഷണങ്ങള്‍ തുടര്‍ന്ന് പ്രത്യക്ഷപ്പെടും. ആപേക്ഷികമായ ഊഷ്മള താപനിലകളും (20 മുതല്‍ 30°Cവരെ) ദീര്‍ഘനാളത്തെ ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയും തുടര്‍ച്ചയായ മഴയും കുമിളിന്‍റെ ജീവിത ചക്രത്തിന് (രോഗവും) അനുകൂലമാണ്. ചെടികള്‍ തൈകളായിരിക്കുന്ന ഘട്ടത്തിലാണ് കുമിളിന് ആക്രമിക്കാന്‍ കഴിയുന്നത്‌. പക്ഷേ കൃഷിയിടത്തില്‍ അനുയോജ്യമായ വളപ്രയോഗം നടത്തിയാല്‍ ഇത് അപൂര്‍വ്വമായേ സാരമായ വിളവ് നഷ്ടത്തിന് കാരണമാകൂ. ദ്രുത ഗതിയില്‍ വികസിക്കുന്ന ഇലകള്‍ ലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ വളരെക്കുറച്ചേ വശംവദരാകാറുള്ളൂ.


പ്രതിരോധ നടപടികൾ

  • താങ്കളുടെ വിപണിയില്‍ ലഭ്യമെങ്കില്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക.
  • ഈ രോഗം ബാധിക്കാത്ത ഇനം വിളകളുമായി (പുല്ലിതര വിളകള്‍ അല്ലെങ്കില്‍ സോയാബീന്‍) ദീര്‍ഘ കാല മാറ്റകൃഷി നടപ്പിലാക്കുക.
  • ലക്ഷണങ്ങള്‍, ഉദാഹരണത്തിന് തണ്ട് അഴുകല്‍ ഉണ്ടോ എന്നറിയാന്‍ കൃഷിയിടം നിരീക്ഷിക്കുക.
  • സന്തുലിതമായ മണ്ണിന്‍റെ വളക്കൂറും പി എച്ച് നിലകളും പരിപാലിക്കുക.
  • കൃഷിയിടത്തില്‍ മതിയായ നീര്‍വാര്‍ച്ച ലഭ്യമാക്കുക.
  • കൃഷിയിടത്തിലും സമീപത്തുമുള്ള കളകള്‍ നിയന്ത്രിക്കുക.
  • വിളവെടുപ്പിനു ശേഷം അവശിഷ്ടങ്ങള്‍ കുഴിച്ചു മൂടുകയും ആഴത്തില്‍ ഉഴുതുമറിക്കുകയും ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക