നിലക്കടല

ഫില്ലോസ്റ്റിക്ട ലീഫ് സ്പോട്ട്

Nothophoma arachidis-hypogaeae

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളില്‍ ചുവപ്പ് കലര്‍ന്ന തവിട്ടുനിറത്തിലുള്ള അരികുകളോട് കൂടിയ വൃത്താകൃതി മുതല്‍ ക്രമരഹിതമായ ആകൃതി വരെയുള്ള ഇളം തവിട്ടു നിറമുള്ള ക്ഷതങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
  • രോഗം വര്‍ദ്ധിക്കുമ്പോള്‍ ക്ഷതം ചാരനിറത്തിലാകുകയും ഉണങ്ങുകയും ഒരു ദ്വാരം അവശേഷിപ്പിച്ച് ദ്രവിച്ച രൂപം നല്‍കി കൊഴിയുകയും ചെയ്യുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നിലക്കടല

ലക്ഷണങ്ങൾ

ഇലകളില്‍ ചുവപ്പ് കലര്‍ന്ന തവിട്ടു നിറമുള്ള അരികുകളോട് കൂടിയ വൃത്താകൃതിമുതല്‍ ക്രമരഹിതമായ ആകൃതിയിലുള്ള ഇളം തവിട്ടു നിറമുള്ള ക്ഷതങ്ങള്‍ (1.5 മുതല്‍ 5 മി.മീ. വരെ) പ്രത്യക്ഷപ്പെടുന്നു. രോഗം പുരോഗമിക്കവേ ക്ഷതം ചാരനിറത്തിലാകുകയും ഉണങ്ങുകയും ഒരു ദ്വാരം അവശേഷിപ്പിച്ച് ദ്രവിച്ച പ്രതീതി ജനിപ്പിച്ച് കൊഴിയുകയും ചെയ്യുന്നു. ക്ഷതങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് വലിയ, ക്രമരഹിതമായ നിര്‍ജ്ജീവമായ പാടുണ്ടാകുന്നു. കറുത്ത, കുരുമുളക് പോലെയുള്ള കുമിള്‍ വടുക്കള്‍ ഇലകളുടെ ഇരുവശത്തെയും രോഗം ബാധിച്ച കോശങ്ങളില്‍ ദൃശ്യമാകുന്നു.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കുക, ഫിലോസ്റ്റിക്ട അരാക്കിഡിസ് ഹൈപ്പോജിയയ്ക്കെതിരെ ഞങ്ങള്‍ക്ക് ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. താങ്കള്‍ക്കു ഈ രോഗത്തെ ചെറുക്കാനുള്ള എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക ഫിലോസ്റ്റിക്ട ലീഫ് സ്പോട്ട് മൂലമുള്ള കേടുപാടുകള്‍ സാധാരണ കുവായിരിക്കും, അതിനാല്‍ കുമിള്‍ നാശിനികള്‍ അപൂര്‍വ്വമായേ ശുപാര്‍ശ ചെയ്യാറുള്ളൂ.

അതിന് എന്താണ് കാരണം

മണ്ണിലെ അണുബാധയുള്ള ചെടിയുടെ അവശിഷ്ടങ്ങളില്‍ ഏകദേശം ഒരു വര്‍ഷം വരെ കുമിള്‍ ജീവനക്ഷമമായിരിക്കും. മണ്ണില്‍ നിന്ന്, മറ്റു അണുബാധയേറ്റതോ കൃഷിപ്പണിക്കിടയില്‍ ക്ഷതം പറ്റിയതോ ആയ ചെടികളുടെ കേടു വന്നതോ ക്ഷയിച്ചതോ ആയ കോശങ്ങളിലേക്ക് കുമിള്‍ ബാധിക്കും (ദ്വിതീയതല അണുബാധ). ഇത് പിന്നെ ആരോഗ്യമുള്ള കോശങ്ങളിലേക്ക് പടര്‍ന്ന്‍ സവിശേഷ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. കുമിള്‍ വര്‍ദ്ധനവിനും രോഗ പുരോഗതിയ്ക്കുമുള്ള ഏറ്റവും അനുകൂല വ്യവസ്ഥകള്‍ 25-30°C താപനിലയും 5.5-6.5 പി എച്ച് മൂല്യവുമാണ്. നിലക്കടലയെ ബാധിക്കുന്ന ഫിലോസ്റ്റിക്ട ലീഫ് സ്പോട്ട് ഒരു ഗുരുതര രോഗമായി കണക്കാക്കപ്പെടുന്നില്ല.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോള്‍ ചെടികള്‍ക്ക് കേടുപാടുകള്‍ വരാതെ ശ്രദ്ധിക്കുക.
  • വിളവെടുപ്പിനു ശേഷം കൃഷി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക.
  • മണ്ണിന്റെ പി എച്ച് മൂല്യം കൂട്ടുന്നതിനായി കുമ്മായം വിതറുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക