ചോളം

ചോളത്തിലെ സാധാരണ തുരുമ്പ് രോഗം

Puccinia sorghi

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിലെ സൂക്ഷ്മമായ പാടുകൾ ഇരുണ്ട നിറത്തിൽ, അല്‍പ്പം ഉയര്‍ന്ന പുള്ളികളായി വികസിക്കുന്നു.
  • ഈ പുള്ളികള്‍ പിന്നീട് സ്വര്‍ണ്ണ-തവിട്ടു നിറത്തിലുള്ള കുമിളകളായി ഇലകളുടെ ഇരുവശത്തും ചിതറിക്കിടക്കുന്നു.
  • ചെടിയുടെ മറ്റു ഭാഗങ്ങളില്‍ ലക്ഷണങ്ങള്‍ സാധാരണ കാണാറില്ല.
  • തണ്ടുകള്‍ ദുര്‍ബലമായും മൃദുവായും വളർന്ന് മറിഞ്ഞു വീഴാനുള്ള പ്രവണയുണ്ടാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ചോളം

ലക്ഷണങ്ങൾ

ഇലകളുടെ ഇരുവശത്തും സൂക്ഷ്മമായ മറുകുകള്‍ പ്രത്യക്ഷപ്പെട്ട്, അവ സാവധാനം ചെറുതും, ഇരുണ്ടതും അല്‍പ്പം ഉയര്‍ന്നതുമായ പുള്ളികളായി വികസിക്കുന്നു. പ്രധാനമായും ഈ ദീര്‍ഘിച്ച പുള്ളികള്‍ പിന്നീട് പൊടി രൂപത്തിലുള്ള, സ്വര്‍ണ്ണ-തവിട്ട് നിറമുള്ള കുമിളകളായി മാറി ഇലകളുടെ ഇരുവശത്തും പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. ചെടി പാകമെത്തുന്നത്തോടെ ഇവയുടെ നിറം കറുപ്പായി മാറിയേക്കും. മറ്റ് തുരുമ്പ് രോഗങ്ങളില്‍ നിന്ന് വിപരീതമായി ലക്ഷണങ്ങള്‍ സാധാരണ തണ്ടുകള്‍, ഇലപ്പോളകള്‍ അല്ലെങ്കിൽ തവിട് എന്നിങ്ങനെ ചെടിയുടെ മറ്റു ഭാഗങ്ങളില്‍ ദൃശ്യമാകുന്നില്ല. എന്നിരുന്നാലും, തണ്ടുകള്‍ ദുര്‍ബലമായും മൃദുവായും വളർന്ന് മറിഞ്ഞു വീഴാനുള്ള പ്രവണയുണ്ടാകുന്നു. മുതിര്‍ന്ന ഇലകളെ അപേക്ഷിച്ച് ഇളം ഇലകളിലെ കലകളാണ് കുമിള്‍ രോഗബാധയ്ക്ക് കൂടുതല്‍ സംശയിക്കപ്പെടുന്നത്. ആദ്യ ഘട്ടങ്ങളില്‍ ബാധിക്കപ്പെടുന്ന ചെടികള്‍ ഇലകളുടെ വിളര്‍ച്ചയും നാശവും ദൃശ്യമാക്കി, മുകള്‍ ഭാഗത്തെ ഇലകളെ ബാധിച്ചിട്ടുണ്ടെങ്കിൽ ഉയര്‍ന്ന തോതില്‍ വിളവ് നഷ്ടത്തിനും കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

പുചിനിയ സോര്‍ഗിക്ക് എതിരെ മറ്റ് പരിചരണരീതികൾ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പടപൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ബാധിപ്പ് സംശയിക്കപ്പെടുന്ന ഇനങ്ങളിൽ ഉപയോഗിച്ചാല്‍ കുമിള്‍നാശിനി പ്രയോഗം പ്രയോജനപ്രദമായേക്കാം. കാലാവസ്ഥ സാഹചര്യങ്ങൾ മൂലം തുരുമ്പ് രോഗം ദ്രുതഗതിയില്‍ വ്യാപിക്കുന്നുവെങ്കിൽ സീസണിൻ്റെ തുടക്കത്തില്‍ ഒരു കുമിള്‍നാശിനി ഇലചാര്‍ത്തുകളില്‍ പ്രയോഗിക്കുക. തുരുമ്പ് രോഗം നിയന്ത്രിക്കുന്നതിന് നിരവധി കുമിള്‍നാശിനികള്‍ വിപണിയില്‍ ലഭ്യമാണ്. മാന്‍കൊസേബ്, പൈറക്ലോസ്ട്രോബിന്‍, പൈറക്ലോസ്ട്രോബിന്‍ + മെററ്കൊനസോള്‍, പൈറക്ലോസ്ട്രോബിന്‍ + ഫ്ലൂക്സപൈറോക്സാഡ്, അസോക്സിസ്ട്രോബിന്‍ + പ്രോപികൊനസോള്‍, ട്രൈഫ്ലോക്സിസ്ട്രോബിന്‍ + പ്രോതിയോകൊനസോള്‍ എന്നിവ അടങ്ങിയ ഉത്പന്നങ്ങള്‍ ഈ രോഗനിയന്ത്രണത്തിന് ഉപയോഗിക്കാം. പരിചരണരീതിയുടെ ഒരു ഉദാഹരണം: കുമിളകൾ പ്രത്യക്ഷപ്പെട്ട ഉടനെ മാന്‍കൊസേബ് @ 2.5 ഗ്രാം/ലിറ്റർ തളിക്കുക, മാത്രമല്ല ഓരോ 10 ദിവസങ്ങളുടെ ഇടവേളകളിൽ തളി പ്രയോഗം ആവർത്തിക്കുക.

അതിന് എന്താണ് കാരണം

പുചിനിയ സോര്‍ഗി എന്ന കുമിൾ ആണ് രോഗത്തിന് കാരണം. ആതിഥ്യമേകുന്ന ഇതര ചെടികളില്‍ (ഒരിനം ഒക്സലിസ്) തണുപ്പുകാലം അതിജീവിക്കുകയും വസന്തകാലത്ത് ബീജകോശങ്ങളെ സ്വാതന്ത്രമാക്കുകയും ചെയ്യുന്നു. കാറ്റിലൂടെയും മഴയിലൂടെയും ബീജങ്ങള്‍ക്ക് വളരെ ദൂരം സഞ്ചരിക്കാന്‍ കഴിയും. അവ ഇലകളില്‍ എത്തിച്ചേര്‍ന്നാല്‍ ബാധിപ്പ് ആരംഭിക്കുന്നു. ചെടികളില്‍ നിന്ന് ചെടികളിലേക്കുള്ള ദ്വിതീയ അണുബാധയും കാറ്റിലൂടെയും മഴയിലൂടെയും ഉണ്ടാകാം. ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രത (ഏകദേശം 100%), മഞ്ഞുത്തുള്ളികള്‍, മഴ, തണുത്ത താപനില എന്നിവ രോഗവളര്‍ച്ചയ്ക്ക് അനുകൂലമാണ്. അതേസമയം ചൂടുള്ള വരണ്ട കാലാവസ്ഥ കുമിള്‍ വളര്‍ച്ചയും അനന്തര ഫലങ്ങളും കുറയ്ക്കുകയോ തടസപ്പെടുത്തുകയോ ചെയ്യും. വിത്തുത്പാദനത്തിനും സ്വീറ്റ് കോണ്‍ ആയും ഉപയോഗിക്കുന്ന ചെടികളിലാണ് ഇത് കൂടുതല്‍ പ്രശ്നമാകുന്നത്. കന്നുകാലി തീറ്റ, വ്യാവസായിക ഉത്പന്നങ്ങള്‍, സംസ്ക്കരിച്ച ഭക്ഷണ നിര്‍മ്മാണം എന്നിവയ്ക്കായി കൃഷിചെയ്യുന്ന ചെടികളെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. കുറഞ്ഞ ഉത്പാദനക്ഷമതയും മറിഞ്ഞുവീഴലും മൂലം വിളവ് കുറഞ്ഞേക്കാം.


പ്രതിരോധ നടപടികൾ

  • പ്രാദേശികമായി ലഭ്യമെങ്കില്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക.
  • ബാധിപ്പിന് അനുകൂലമായ അവസ്ഥകള്‍ ഒഴിവാക്കാന്‍ നേരത്തെ നടുക.
  • നേരത്തെ പാകമെത്തുന്ന വിളദൈർഘ്യം കുറഞ്ഞ ഇനങ്ങൾ ഉപയോഗിക്കുക.
  • രോഗലക്ഷണങ്ങൾക്കായി താങ്കളുടെ വിള പതിവായി നിരീക്ഷിക്കുക, പ്രത്യേകിച്ചും മേഘാവൃതമായ കാലാവസ്ഥയിൽ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കുക.
  • നൈട്രജൻ്റെ മേൽവള പ്രയോഗത്തോടൊപ്പം സന്തുലിതമായ വളപ്രയോഗം ഉറപ്പു വരുത്തുക.
  • രോഗബാധ സംശയിക്കാത്ത വിളകൾ ഉപയോഗിച്ച് വിള പരിക്രമം ആസൂത്രണം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക