ഉരുളക്കിഴങ്ങ്

ബോട്രൈറ്റിസ് ബ്ലൈറ്റ്

Botrytis cinerea

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിലും, നാമ്പുകളിലും, ഫലങ്ങളിലോ അല്ലെങ്കിൽ വിത്തറകളിലോ ചാരനിറത്തിലുള്ള പൂപ്പൽ.
  • കലകളിൽ ചാരനിറം മുതൽ തവിട്ട് വരെയുള്ള നിറങ്ങളിൽ രോമാവൃതമായ കുമിൾ വളർച്ചകൾ.
  • ബാധിക്കപ്പെട്ട ചെടിഭാഗങ്ങൾ വാടി, തവിട്ടുനിറമായി മാറി നശിച്ചുപോകുന്നു.
  • ശിഖരങ്ങൾ അഗ്രഭാഗത്തുനിന്നും നശിക്കുകയും മരങ്ങളിൽ ജീർണ്ണതയും രൂപപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

27 വിളകൾ

ഉരുളക്കിഴങ്ങ്

ലക്ഷണങ്ങൾ

ഇലകളിലും, തണ്ടുകളിലും, വിത്തറകളിലും അല്ലെങ്കിൽ ഫലങ്ങളിലും കാണപ്പെടുന്ന സമൃദ്ധമായ പൂപ്പൽ വളർച്ചയാണ് ഏറ്റവും പ്രകടമായ ലക്ഷണം. തുടക്കത്തിൽ, മണ്ണുമായി സമ്പർക്കമുള്ള ചെടി ഭാഗങ്ങളിലോ അല്ലെങ്കിൽ പരിക്കേറ്റ ഭാഗങ്ങളിലോ ചിതറിക്കിടക്കുന്ന, ഇരുണ്ടതോ അല്ലെങ്കിൽ തവിട്ടുനിറമോ ഉള്ള, വെള്ളത്തിൽ കുതിർന്ന ക്ഷതങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ കലകളിൽ ചാരനിറം മുതൽ തവിട്ടു നിറം വരെയുള്ള, രോമങ്ങൾ പോലെയുള്ള നിരവധി കുമിൾ വളർച്ചകൾ സമൃദ്ധമായി ദൃശ്യമാകുന്നു. പിന്നീട്, ഇളം ഫലങ്ങളിലും വിത്തറകളിലും പൂപ്പൽ വളർന്ന്, വിലക്ഷണമായ കാഴ്ചയ്ക്ക് കാരണമാകുന്നു. മറ്റൊരുവിധത്തിൽ, സംഭരണസമയത്തും ഇത്തരം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ഈ രണ്ട് സാഹചര്യങ്ങളിലും, സാരമായ നഷ്ടങ്ങൾ പ്രതീക്ഷിക്കാം. ഉദ്യാന വിളകളിൽ ചുവടുഭാഗത്തെ ഇലകളും, തണ്ടും അഴുകി പൂര്‍ണ്ണ വിളനാശം തന്നെ സംഭവിക്കാവുന്നതാണ് (ഡാംപിംഗ്- ഓഫ്). ചിലപ്പോഴൊക്കെ, മരങ്ങളിൽ ശിഖരങ്ങളുടെ അഗ്രഭാഗത്തുനിന്നുള്ള നാശവും അഴുകലുകളുടെ രൂപപ്പെടലും ദൃശ്യമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

വിവിധ തരം വിളകൾക്ക് ട്രൈക്കോഡെർമ ഹർസിയാനം എന്ന മിത്ര കുമിൾ അടങ്ങിയ ജൈവ കുമിൾനാശിനികൾ ചാരനിറത്തിലുള്ള പൂപ്പലുകൾ തടയാൻ കുറെയേറെ വിളകളിൽ ഫലപ്രദമാണ്. ലെറ്റൂസിൽ ഉപയോഗിക്കാൻ സ്ട്രെപ്റ്റോമൈസെസ് ഗ്രിസിയോവിറിഡിസ് അടങ്ങിയ ഉത്പന്നങ്ങളും ലഭ്യമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വിജയകരമായി നിയന്ത്രിക്കുക എന്നത് വളരെ ദുഷ്കരമാണ് കാരണം വിളവെടുപ്പിനോടടുത്ത സമയത്താണ് കുമിൾ പുതിയ ആതിഥേയ ചെടികളിൽ പെരുകുന്നത്, അതിനാൽ വിഷകാരികളായ രാസാവശിഷ്ടങ്ങൾ അവശേഷിപ്പിക്കുന്ന രാസവസ്തുക്കളുടെ പ്രയോഗം ഒഴിവാക്കേണ്ടതാണ്. നേരത്തേ ബാധിക്കുന്ന സംഭവങ്ങളിൽ, കുമിൾ വ്യാപനം തടയാൻ ക്ലോറോതാലോനിൽ ഇലകളിൽ തളിക്കാവുന്നതാണ്. ഫ്ലൂവാസിനാം, തയോഫാൻ്റെ- മീഥേൽ എന്നിവയും ഫലം ചെയ്യും. കുമിൾനാശിനികൾ കൂടുതലായി ഉപയോഗിക്കുന്നതു മൂലം കുമിളുകളിൽ പ്രതിരോധശക്തി വികസിക്കുന്നത് സാധാരണയാണ്.

അതിന് എന്താണ് കാരണം

മണ്ണിൽ നിന്നും പകരുന്ന ബോട്രൈറ്റിസ് സിനേറിയ എന്ന കുമിളാണ് രോഗലക്ഷണങ്ങൾക്ക് കാരണം, ഇത് എല്ലാ ചെടിഭാഗങ്ങളിലും വളരുകയും ബാധിക്കുകയും ചെയ്യുന്നു. പതിവായുള്ള മഴയോടുകൂടിയ ഈർപ്പമുള്ള കാലാവസ്ഥ, തണുത്ത താപനിലകൾ എന്നിവ ലക്ഷണങ്ങൾ ദൃശ്യമാകുന്നതിന് അനുകൂലമാണ്. കുമിളുകളുടെ വികസനത്തിനും, ചെടികളിൽ പെരുകുന്നതിനും, രോഗപുരോഗതിക്കും 15 മുതൽ 20°C വരെയുള്ള താപനിലയാണ് അനുയോജ്യം. കൃഷിയിടത്തിലെ പണികൾ മൂലമോ, മഞ്ഞുവീഴ്ചയോ ആലിപ്പഴം വീഴ്ചയോ മൂലമോ കേടുപാടുകളുണ്ടാകുന്ന ഇലകളിലോ ചെടി ഭാഗങ്ങളിലോ ആണ് ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. താഴ്ഭാഗത്തെ ഇലകൾ എളുപ്പത്തിൽ കേടുപറ്റാവുന്നവയാണ്. കുമിൾ വളർച്ചയ്ക്ക് അനുകൂലമായ ആർദ്രമായ, ഇടതൂർന്ന പരിതസ്ഥിതിയും നൽകുന്നതിലൂടെ, അമിത ജലസേചനവും ഇടതൂർന്ന ഇലപ്പടർപ്പുകളും രോഗത്തിൻ്റെ തീവ്രത വർദ്ധിപ്പിച്ചേക്കാം.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള ആരോഗ്യമുള്ള നടീൽ വസ്തുക്കൾ ഉപയോഗിക്കുക.
  • പ്രതിരോധശക്തിയുള്ള അല്ലെങ്കിൽ സഹനശേഷിയുള്ള ചെടി ഇനങ്ങൾ നടുക.
  • നേരത്തെ നടുക അല്ലെങ്കിൽ നേരത്തെ പാകമാകുന്ന ഇനങ്ങൾ ഉപയോഗിക്കുക.
  • ചെടികൾക്കിടയിൽ മതിയായ ഇടയകലം പാലിക്കണം.
  • ചെടികളെ അനുയോജ്യമായി വരിവരിയായി ക്രമീകരിച്ചും, നിവർത്തി നിർത്തുന്നതും ഉറപ്പുവരുത്തുക.
  • കുമിളുകളുടെ ജീവിതചക്രം തടസ്സപ്പെടുത്തുന്നതിനും, ജീവകണങ്ങളുടെ അളവുകുറയ്ക്കുന്നതിനും പുതയിടുക.
  • കൃഷിയിടത്തിൽ മികച്ച നീർവാർച്ച ഉറപ്പുവരുത്തുക മാത്രമല്ല ഉചിതമല്ലാത്ത ജലസേചനം ഒഴിവാക്കുകയും ചെയ്യണം.
  • കൃഷിയിടം നിരീക്ഷിക്കുകയും, അഴുകുന്ന ചെടി ഭാഗങ്ങൾ നീക്കം ചെയ്യുകയും ചെയ്യുക.
  • കൃഷിയിടത്തിൽ വിള പരിപാലന സമയത്ത് ചെടികൾക്ക് കേട് വരാതെ വളരെയധികം സൂക്ഷിക്കുക.
  • വിളകൾക്ക് അമിത വളപ്രയോഗം ചെയ്യരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക