നെല്ല്

നെല്ലിലെ പോള രോഗം

Rhizoctonia solani

കുമിൾ

ചുരുക്കത്തിൽ

  • തണ്ടുകളില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള വെള്ളത്തിൽ-കുതിർന്ന പച്ച മുതല്‍ ചാര നിറം വരെയുള്ള ക്ഷതങ്ങൾ.
  • ഇലകളിലും തണ്ടുകളിലും തവിട്ടുനിറത്തിലുള്ള അരികുകളോടുകൂടി ചാരനിറം മുതൽ വെളുത്തനിറം വരെയുള്ള ക്രമരഹിതമായ ക്ഷതങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

ഈ രോഗത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങള്‍ ജലനിരപ്പിനോട് ചേര്‍ന്ന തണ്ടുകളിലെ (പോളകളിലെ) വടുക്കളാണ്. ഈ വടുക്കള്‍ ദീര്‍ഘവൃത്താകൃതിയില്‍, പച്ച കലര്‍ന്ന നരച്ച നിറത്തോടെ 1-3 സെ.മി നീളമുള്ളതും വെള്ളത്തിൽ കുതിർന്നതും ആയിരിക്കും. ഈ വടുക്കള്‍ ക്രമരഹിതമായി വളരുകയും തവിട്ടുനിറമുള്ള അരികുകളോടുകൂടി ചാര നിറമോ വെള്ളനിറമോ ആയി മാറുന്നവയുമാണ്. രോഗം മൂർച്ഛിക്കവേ, ചെടിയുടെ മുകള്‍ ഭാഗങ്ങള്‍ രോഗബാധിതമാകും. ഈ ഭാഗങ്ങളില്‍, ദ്രുത ഗതിയില്‍ വളരുന്ന വടുക്കള്‍ പ്രത്യക്ഷപ്പെട്ട് മുഴുവന്‍ ഇലയും നിറം മാറും. ഇത് ഇലയുടെയും മുഴുവന്‍ ചെടിയുടെയും നാശത്തിലേക്ക് നയിക്കും. കൂടാതെ കുമിള്‍ വടുക്കള്‍ ചെടിയുടെ മുകളില്‍ രൂപപ്പെടും.

ശുപാർശകൾ

ജൈവ നിയന്ത്രണം

നിർഭാഗ്യവശാൽ ഫലപ്രദമായ ജൈവിക നിയന്ത്രണ രീതികളൊന്നും ഇപ്പോൾ ലഭ്യമല്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. ബാധിപ്പ് തടയുന്നതിന് താഴെപ്പറയുന്ന കുമിള്‍ നാശിനികള്‍ ഉപയോഗിക്കുക: ഹെക്സകൊനസോള്‍ 5EC (2 മിലി/ലി) അല്ലെങ്കില്‍ വലിഡാമൈസിന്‍ 3L (2 മിലി/ലി) അല്ലെങ്കില്‍ പ്രോപികൊനസോള്‍ 25 EC (1 മിലി/ലി) ട്രൈഫ്ലോക്സിസ്ട്രോബിന്‍ + ടെബുകൊനസോള്‍ (0.4 ഗ്രാം/ലി). 15 ദിവസത്തെ ഇടവേളയിൽ രണ്ടുതവണ തളിക്കുക.

അതിന് എന്താണ് കാരണം

നെല്ലിൻ്റെ പോള രോഗത്തിന് ഏറ്റവും അനുകൂലമായ കാലാവസ്ഥ 28 മുതല്‍ 32°C വരെയുള്ള ഉയര്‍ന്ന താപനിലയും, നൈട്രജന്‍ വളത്തിൻ്റെ കൂടിയ നിലയും ഉയര്‍ന്ന ആപേക്ഷിക ഈര്‍പ്പമായ 85-100% വുമാണ്. പ്രത്യേകിച്ചും മഴക്കാലത്ത്‌, അണുബാധ സാധ്യതയും രോഗം വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. മൂടിക്കെട്ടിയ അന്തരീക്ഷം ഈര്‍പ്പത്തിനും സമ്പര്‍ക്കത്തിനും അനുകൂലമാണ്. നിരവധി വര്‍ഷങ്ങള്‍ മണ്ണിനുള്ളില്‍ സുഷുപ്തിയില്‍ കഴിയാന്‍ ഇവയ്ക്കു കഴിയും. കൃഷിയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ ഇവ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കും. ഒരിക്കല്‍ ഒരു നെല്‍ച്ചെടിയുമായി സമ്പര്‍ക്കമുണ്ടായാല്‍ ഈ കുമിള്‍ അവയുടെ ഇലപ്പോളയ്ക്കുള്ളില്‍ പ്രവേശിച്ച് രോഗബാധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള തൈകള്‍ അംഗീകൃത സ്രോതസുകളില്‍ നിന്നും വാങ്ങാന്‍ ശ്രദ്ധിക്കണം.
  • ഈ രോഗത്തോടു പ്രതിരോധമുള്ളയിനങ്ങള്‍ താങ്കളുടെ പ്രദേശത്ത് ലഭ്യമാണെങ്കില്‍ ഉപയോഗിക്കുക.
  • താങ്കളുടെ നെല്‍ച്ചെടികള്‍ അല്പം വൈകി പറിച്ചു നടാന്‍ പദ്ധതിയിടുക.
  • വിത്തുകള്‍ കുറഞ്ഞ നിരക്കില്‍ പാകുകയോ ചെടികളുടെ ഇടയകലം കൂട്ടി പറിച്ചു നടുകയോ ചെയ്യണം.
  • ചെടികള്‍ക്ക് യോജിച്ച സന്തുലിതമായ വളമിടല്‍ ഉറപ്പു വരുത്തുകയും നൈട്രജന്‍ പല തവണകളായി പ്രയോഗിക്കുകയും ചെയ്യണം.
  • വിളകളുടെ ഏറ്റവും ഉത്തമമായ നിബിഡത പരിപാലിക്കുക (നേരിട്ട് വിത്തുകള്‍ പാകി അല്ലെങ്കില്‍ തൈകള്‍ പറിച്ചു നട്ട്).
  • രോഗാണുക്കള്‍ക്ക് ആതിഥ്യമേകാന്‍ സാധ്യതയുള്ള കളകള്‍ നിയന്ത്രിക്കുക, പ്രത്യേകിച്ചും വരമ്പുകളില്‍.
  • സാംക്രമിക അനുപാതം ഒഴിവാക്കാന്‍ സീസണിൻ്റെ തുടക്കത്തില്‍ കൃഷിയിടത്തില്‍ ശരിയായ നീര്‍വാര്‍ച്ച ഉറപ്പു വരുത്തണം.
  • വിളവെടുപ്പിനു ശേഷം കുറ്റികളും മറ്റു ചെടി അവശിഷ്ടങ്ങളും നശിപ്പിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക