വാഴ

മഞ്ഞ, കറുപ്പ് സിഗാടോക രോഗം

Mycosphaerella sp.

കുമിൾ

ചുരുക്കത്തിൽ

  • ഇലയുടെ മുകള്‍ഭാഗത്ത് ഇളം പച്ച നിറത്തിലുള്ള പുള്ളിക്കുത്തുകൾ.
  • വലുതായി മാറുന്ന ഈ വടുക്കള്‍ വീതികുറഞ്ഞ തവിട്ടു നിറമുള്ള പൊട്ടുകള്‍, തുരുമ്പിന്റെ ചുവപ്പ് നിറത്തിലുള്ള പാടുകളായി മാറുകയും ചെയ്യും.
  • മഞ്ഞ നിറമുള്ളതും വെള്ളത്തിൽ കുതിർന്നതുമായ അതിരുകളോടുകൂടിയ ചുവന്ന പാടുകൾ.
  • ഇലയുടെ അറിവുകൾക്ക് നീളെ തവിട്ടോ കറുപ്പോ നിറത്തിലുള്ള നിര്‍ജ്ജീവ ഭാഗങ്ങള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

രണ്ട് സിഗാടോക കുമിളുകളുടെയും ആദ്യ ലക്ഷണങ്ങള്‍ മൂന്നാമതും നാലാമതും വിടര്‍ന്ന ഇലകളില്‍ കാണാന്‍ കഴിയും. വളരെ ചെറിയ മഞ്ഞ നിറത്തിലുള്ള പാടുകള്‍ (1-2മില്ലി മീറ്റര്‍ നീളമുള്ള) ഇലപത്രത്തിൻ്റെ മുകൾഭാഗത്ത് ദ്വിതീയ സിരകൾക്ക് സമാന്തരമായി (മഞ്ഞ സിഗാടോക) കാണാം, കൂടാതെ ചുവപ്പുകലർന്ന-തവിട്ട് പാടുകൾ അടിവശത്തും (കറുപ്പ് സിഗാടോക) കാണപ്പെടും. ഈ പാടുകള്‍ പിന്നീട് വീതി കുറഞ്ഞ, തവിട്ടോ കടും പച്ചനിറത്തിലോ ഉള്ള നെൽകതിർ-ആകൃതിയിലേക്ക് മാറും. ഈ പാടുകൾ സിരകൾക്ക് സമാന്തരമായി വീണ്ടും വലുതായി, ദീര്‍ഘചതുരാകൃതിയിലുള്ള ചുവന്ന വരകളായി (4 മുതല്‍ 12മില്ലി മീറ്റര്‍ നീളമുള്ള) മാറുന്നു, അവയുടെ മധ്യഭാഗം വെള്ളത്തിൽ കുതിർന്നതും പാടുകൾക്കുചുറ്റും മഞ്ഞ വലയവും കാണപ്പെടും. ഈ വരകളുടെ മധ്യഭാഗം തുടര്‍ന്ന് ചാര നിറവും തവിട്ടു നിറവുമായി മാറുന്നത് കോശങ്ങൾ നിര്‍ജ്ജീവമാകുന്നതിനെ സൂചിപ്പിക്കുന്നു. ഇലയുടെ അരികുകളിൽ അവ ഒന്നിച്ചു ചേര്‍ന്ന് മഞ്ഞ നിറത്തിലുള്ള വലയത്താൽ ചുറ്റപ്പെട്ട് കറുപ്പോ തവിട്ടോ നിറമുള്ള വലിയ നിര്‍ജ്ജീവമായ പാടുകളായി മാറുന്നു. ഇലകള്‍ വിണ്ടുകീറുന്നത് അവയ്ക്ക് ഒരു ജീര്‍ണ്ണിച്ച രൂപം നല്‍കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ട്രൈകോഡെര്‍മ അട്രോവിറിഡെ അടിസ്ഥാനമായ ജൈവ കുമിള്‍നാശിനി ഉപയോഗിച്ചുള്ള ജൈവ നിയന്ത്രണ മാര്‍ഗങ്ങള്‍ക്ക് രോഗം തടയാനുള്ള ശേഷിയുണ്ട്. കൃഷിയിടങ്ങളില്‍ അവയുടെ ഉപയോഗ സാധ്യതയെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇലകൾ വെട്ടിനീക്കിയ ഭാഗത്ത്‌ ബോര്‍ഡോ സ്പ്രേ പ്രയോഗിക്കുന്നത് രോഗം ചെടിയുടെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടസപ്പെടുത്തും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. മാന്‍കോസെബ്, കാലിക്സിന്‍ അഥവാ ക്ലോറോതലോനില്‍ അടങ്ങിയ കുമിള്‍നാശിനികള്‍ രോഗം പടരുന്നതിന് മുന്‍പ് ഇലകളിൽ തളിക്കാം. പ്രോപികൊനസോള്‍, ഫെന്‍ബുകൊനസോള്‍ അല്ലെങ്കില്‍ അസോക്സിസ്ട്രോബിന്‍ എന്നിങ്ങനെയുള്ള അന്തര്‍വ്യാപന ശേഷിയുള്ള കുമിള്‍നാശിനികള്‍ മാറി മാറി ഉപയോഗിക്കുന്നത് ഫലം ചെയ്യും. ഇവ മാറി മാറി ഉപയോഗിക്കുന്നതിലൂടെ കുമിളുകളില്‍ രൂപപ്പെടുന്ന പ്രതിരോധശേഷി ഒഴിവാക്കാം.

അതിന് എന്താണ് കാരണം

ലോകമെമ്പാടും കാണപ്പെടുന്ന മഞ്ഞ, കറുപ്പ് സിഗടോക രോഗത്തിന് കാരണം മൈകോസ്‍ഫെറെല്ല ഇനത്തിൽപ്പെട്ട കുമിളുകളാണ്. വാഴയെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന രോഗങ്ങളില്‍ ഒന്നാണിത്. കുമിൾ സജീവമോ അല്ലെങ്കിൽ നിര്‍ജ്ജീവമോ ആയ സസ്യ കലകളിൽ അതിജീവിക്കുന്നു, മാത്രമല്ല അവ കാറ്റിലൂടെയോ മഴത്തുള്ളികളിലൂടെയോ വ്യാപിക്കുന്ന ബീജകോശങ്ങൾ ഉല്പാദിപ്പിക്കുന്നു. രോഗവ്യാപനത്തിന്റെ മറ്റൊരു സാധ്യത ബാധിക്കപ്പെട്ട നടീൽ വസ്തുക്കളോ, ചെടി അവശിഷ്ടങ്ങളോ അല്ലെങ്കിൽ ബാധിക്കപ്പെട്ട പഴങ്ങളോ കൊണ്ടുപോകുന്നത് വഴിയാണ്. ഇവ അധികമായി കണ്ടുവരുന്നത് ഉയര്‍ന്ന പ്രദേശങ്ങളിലും തണുത്ത കാലാവസ്ഥയിലുമാണ്. അല്ലെങ്കില്‍ ഊഷ്മളമായ പരിതസ്ഥിതിയും ഉയര്‍ന്ന ആപേക്ഷിക സാന്ദ്രതയുമുള്ള മിതോഷ്ണ പ്രദേശങ്ങളില്‍ മഴക്കാലത്തുമാണ്. ഏകദേശം 27°C ആണ് ഈ കുമിളിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ഉത്തമമായ താപനില, കൂടാതെ തളിരിലകളാണ് ബാധിക്കപ്പെടാൻ കൂടുതൽ സാധ്യത. ഈ രോഗം ചെടിയുടെ ഉത്പാദനശേഷി കുറയ്ക്കുകയും അതിനാല്‍ കുലയുടെ വലിപ്പത്തെ ബാധിക്കുകയും കായ മൂപ്പെത്തുന്ന കാലദൈര്‍ഘ്യം കുറയ്ക്കുകയും ചെയ്യും.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക (ഇവ രുചിയെ ദോഷകരമായി ബാധിച്ചേക്കാം).
  • കനത്ത കളിമണ്ണ് പോലെയുള്ള മണ്ണുകൾ ഒഴിവാക്കുക, കൂടാതെ മണ്ണിലെ ഉയർന്ന ഈർപ്പം ഒഴിവാക്കാൻ മികച്ച നീർവാർച്ച ഉറപ്പുവരുത്തുക.
  • ഇലകളിലെ ഈർപ്പം പരമാവധി കുറയ്ക്കുന്നതിന് പകൽ സമയത്ത് നല്ല സൂര്യപ്രകാശം ലഭ്യമാകുന്നതും വായൂസഞ്ചാരമുള്ളതുമായ പ്രദേശങ്ങളിൽ കൃഷി ചെയ്യുക.
  • നല്ല വായുസഞ്ചാരം ഉറപ്പുവരുത്താന്‍ ചെടികള്‍ക്കിടയില്‍ മതിയായ അകലം പാലിക്കുക.
  • ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചന സംവിധാനം ഉപയോഗിക്കരുത്.
  • കൃഷിസ്ഥലത്തെയും ചുറ്റുപാടുകളിലെയും കളകള്‍ ഒഴിവാക്കണം.
  • ചെടികൾക്ക് സമീകൃതമായ പോഷണം ലഭ്യമാക്കണം.
  • രോഗബാധ പരമാവധി കുറയ്ക്കാന്‍ പൊട്ടാസ്യം സമ്പുഷ്ടമായ വളങ്ങള്‍ ഉപയോഗിക്കുക.
  • മണ്ണിലെ കുമിള്‍ വളര്‍ച്ച കുറയ്ക്കാൻ നൈട്രജന്‍ സ്രോതസായി യൂറിയ പ്രയോഗിക്കുക.
  • രോഗം ബാധിച്ച ഇലകള്‍ വെട്ടിനീക്കി, കൃഷിസ്ഥലത്തിന് പുറത്ത് കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുക.
  • വിള അവശിഷ്ടങ്ങൾ നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക