പപ്പായ

പപ്പായയിലെ തവിട്ടു പുള്ളിക്കുത്ത്

Corynespora cassiicola

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • മുതിര്‍ന്ന ഇലകളില്‍ ചെറിയ തവിട്ടു നിറമുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു, ക്രമേണ അവ മുകളിലേക്ക് പകരുന്നു.
  • പുള്ളികള്‍ ഇരുണ്ട അരികുകളോടെ, മഞ്ഞ വളയങ്ങളാല്‍ ചുറ്റപ്പെട്ട് ഇളം ചാരനിറത്തില്‍ വലുതായി വളരുന്നു.
  • ഇവയുടെ നടുഭാഗം വിളറി അടര്‍ന്നു പോയേക്കാം (വെടിയുണ്ട ദ്വാരം).
  • ഫലങ്ങളിൽ, നനവുള്ള കാലാവസ്ഥയില്‍ തവിട്ടു നിറമുള്ള കുഴിഞ്ഞ പുള്ളികള്‍ പ്രത്യക്ഷപ്പെട്ടേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പപ്പായ

ലക്ഷണങ്ങൾ

ആരംഭത്തില്‍, മുതിര്‍ന്ന ഇലകളില്‍ മാത്രമാണു ചെറിയ മുനയുള്ള തവിട്ടു പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നത്, ക്രമേണ ഇവ മുകളിലേക്ക് പടരുന്നു. രോഗം വര്‍ധിക്കുന്നതനുസരിച്ച് പുള്ളികള്‍ വലുതായി ഇരുണ്ട അരികുകളോടെ, മഞ്ഞ വളയങ്ങളാല്‍ ചുറ്റപ്പെട്ട ഇളം ചാരനിറമായി മാറുന്നു. ഇലയ്ക്ക് ഒരു കീറിപ്പറിഞ്ഞ രൂപം നല്‍കി ഇവയുടെ നടുഭാഗം വിളറി അടര്‍ന്നു പോയേക്കാം (വെടിയുണ്ട ദ്വാരം). നനവുള്ള കാലാവസ്ഥയില്‍ ഈ പുള്ളികള്‍ കൂടുതല്‍ വലുതായി വളര്‍ന്നു ഒരുമിച്ചു ചേര്‍ന്ന്, ഉന്നം വയ്ക്കുന്ന വളയങ്ങളുടെ രൂപത്തിലാകുന്നു. അണ്‌ഡാകൃതിയിലുള്ള ഇരുണ്ട തവിട്ടു പുള്ളികള്‍ അപൂര്‍വ്വമായി ഇലത്തണ്ടുകളിലും തണ്ടുകളിലും പ്രത്യക്ഷപ്പെടുന്നു. സാധാരണ കായകളില്‍ ലക്ഷണങ്ങള്‍ വളരാറില്ല, പക്ഷേ ചില സംഭവങ്ങളില്‍, തവിട്ടു നിറമുള്ള കുഴിഞ്ഞ പുള്ളികള്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന നനവുള്ള കാലാവസ്ഥയില്‍ പ്രത്യക്ഷപ്പെട്ടേക്കാം.

Recommendations

ജൈവ നിയന്ത്രണം

ഇലകളിലെ വടുക്കളുടെ വലിപ്പം നിയന്ത്രിക്കാന്‍ കറുവപ്പട്ട എണ്ണ സത്ത് (0.52 μL/mL) ഉപയോഗിക്കാം. കായകളില്‍ രോഗബാധയുണ്ടാകുന്നതിനു മുമ്പായി വിളകളെ ചികിത്സിക്കേണ്ടത് വളരെ പ്രധാന്യമര്‍ഹിക്കുന്നു, അല്ലെങ്കില്‍ ചികിത്സയ്ക്ക് ഫലമുണ്ടാകില്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ലക്ഷണങ്ങള്‍ ഗുരുതരമെങ്കില്‍ മന്‍കൊസേബ്, കോപ്പര്‍, ക്ലോറോതലോനില്‍ എന്നിവ അടങ്ങിയ കുമിള്‍നാശിനികള്‍ ഈ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിച്ചേക്കും, ഉദാഹരണത്തിന് ഇലയില്‍ ദീര്‍ഘിച്ച ജീര്‍ണ്ണത ഉണ്ടെങ്കില്‍. ഈ രോഗത്തിന് ബെന്‍സമിഡാസല്‍ എന്ന കുമിള്‍നാശിനിയോട് പ്രതിരോധം ഉണ്ടാകാറുണ്ട്.

അതിന് എന്താണ് കാരണം

കോറിനെസ്പോറ കാസികോള എന്ന കുമിളാണ് ഈ രോഗത്തിന് കാരണം. ഉഷ്ണമേഖലകളിലും മിതോഷ്ണമേഖലകളിലും ഈ രോഗം സാധാരണമാണ്. ഇത് പ്രധാനമായും വെള്ളരി, തക്കാളി എന്നിവയെ ബാധിക്കുന്ന രോഗാണുവാണ്, അപൂര്‍വ്വമായി മാത്രമേ പപ്പായയെ ആക്രമിക്കൂ. ഇലകളുടെ അടിഭാഗത്ത്‌ വളരുന്ന ബീജങ്ങളിലൂടെയാണ് ഇത് പകരുന്നത്. ബീജങ്ങള്‍ ചെടിയില്‍ നിന്നും ചെടിയിലേക്ക് കാറ്റിലൂടെയും മഴയിലൂടെയും സഞ്ചരിക്കുന്നു. ഗുരുതരമായ രോഗബാധയ്ക്ക് നനവും ആര്‍ദ്രതയുമുള്ള കാലാവസ്ഥ അനുകൂലമാണ്. ഇലകളുടെ വ്യാപകമായ ജീര്‍ണ്ണത വിളവു നഷ്ടത്തിലേക്കും കായകളുടെ ഗുണമേന്മക്കുറവിലേക്കും നയിച്ചേക്കാം. ആതിഥ്യമേകുന്ന മറ്റു ചെടികളില്‍ വെണ്ണപ്പഴം, കടച്ചക്ക, മരിച്ചീനി, സോയാബീന്‍, വഴുതന എന്നിവ പോലെ തന്നെ നിരവധി കളകളും ഉള്‍പ്പെടുന്നു.


പ്രതിരോധ നടപടികൾ

  • പപ്പായയില്‍ ഈ രോഗം എന്തെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മാത്രം ഗുരുതരമല്ല.
  • തക്കാളി, വെള്ളരി മുതലായവയുടെ അടുത്തുള്ള കൃഷിയിടത്തില്‍ പപ്പായ കൃഷി ചെയ്യുന്നത് ഒഴിവാക്കണം.
  • കാര്യക്ഷമമായ കള നിയന്ത്രണം വിളയില്‍ നിന്നും വിളയിലേക്ക് രോഗം പകരുന്നത് തടയും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക