Botryosphaeria rhodina
കുമിൾ
ബൊട്രയോസ്ഫേറിയ റോഡിന എന്ന കുമിളിനാൽ ബാധിക്കപ്പെട്ട മാവ് അതിൻ്റെ കമ്പുകൾ ഉണങ്ങി, പൂർണമായ ഇലപൊഴിച്ചലിലേക്കും പോയേക്കാം. രോഗത്തിൻറെ ആദ്യഘട്ടത്തിൽ, മരത്തൊലി വിവർണ്ണമാകുകയും ഇരുണ്ടതായി മാറുകയും ചെയ്യുന്നു. പിന്നീട്, കമ്പുകൾ അതിൻ്റെ ആരംഭസ്ഥാനത്ത് വാടാൻ തുടങ്ങുന്നു, ഇലകൾക്ക് ബാധകമാകുന്നതുവരെ പുറത്തേക്ക് വാടുന്നു. ഇലകളുടെ സിരകൾ തവിട്ട് നിറമാകുമ്പോൾ, ഇലകൾ മുകളിലേക്ക് ചുരുളുകയും ക്രമേണ മരത്തിൽ നിന്നും താഴെ വീഴുകയും ചെയ്യുന്നു. കൊമ്പുണക്കലിൻ്റെ അവസാന ഘട്ടത്തിൽ ചില്ലകളും ശാഖകളും പശ ഉത്പാദിപ്പിച്ച് പുറപ്പെടുവിക്കുന്നു. തുടക്കത്തിൽ പശയുടെ ചെറിയ തുള്ളി ദൃശ്യമാവുന്നു, പക്ഷേ രോഗം പുരോഗമിക്കുമ്പോൾ മുഴുവൻ ശാഖകളോ തടിയോ അവയാൽ മൂടിയേക്കാം. കഠിനമായ സന്ദർഭങ്ങളിൽ, മരത്തൊലി അല്ലെങ്കിൽ മുഴുവൻ ശാഖകളും നശിക്കുകയും പിളർക്കുകയും ചെയ്യുന്നു.
ബാധിക്കപ്പെട്ട മരത്തിൻ്റെ ഭാഗങ്ങൾ പെട്ടന്ന് തന്നെ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുക. രോഗകാരിയുടെ പൂർണമായ ഉന്മൂലനം ഉറപ്പാക്കാനായി ചുറ്റുമുള്ള ആരോഗ്യമുള്ള ശാഖകളിൽ ചിലത് മുറിച്ചുമാറ്റുക.
മരച്ചില്ലകൾ വെട്ടിയൊതുക്കിയ ശേഷം, കോപ്പർ ഓക്സിക്ലോറൈഡ് 0.3% എന്ന തോതിൽ മുറിവുകളിന്മേൽ പുരട്ടുക. വൃക്ഷത്തിലെ അണുബാധയുടെ തോത് കുറയ്ക്കാൻ ബോർഡോ മിശ്രിതം പ്രതിവർഷം രണ്ടുതവണ ഉപയോഗിക്കുക. ബി. റോഡിനയ്‌ക്കെതിരെ തിയോഫനേറ്റ്- മീതൈൽ കുമിൾനാശിനി അടങ്ങിയ തളികൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വൃക്ഷങ്ങളിൽ ബൈഫെൻത്രിൻ പ്രയോഗിച്ചുകൊണ്ട് മരത്തടിയിലുള്ള വണ്ടുകളെയും ചിത്രശലഭപ്പുഴു തുരപ്പന്മാരെയും നിയന്ത്രിക്കാവുന്നതാണ്.
ബൊട്രയോസ്ഫേറിയ റോഡിന, ചെടികളുടെ ബാധിക്കപ്പെട്ട കോശജാലങ്ങളിൽ കാലാകാലങ്ങളിൽ അതിജീവിക്കുന്നു. മരത്തടിയിലും ശാഖകളിലും ഉണ്ടാകുന്ന മുറിവുകളിലൂടെ ഇവ മാവിൻ്റെ അകത്തേയ്ക്ക് പ്രവേശിക്കുന്നു. അണുബാധയ്ക്കുള്ള കൃത്യമായ സാഹചര്യം പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. പ്രാണികൾ (വണ്ടുകൾ) ഉണ്ടാക്കുന്ന മുറിവുകൾ അല്ലെങ്കിൽ കൃഷിസ്ഥലത്തെ പണികൾക്കിടയിൽ ഉണ്ടാകുന്ന യന്ത്രനിര്‍മ്മിതമായ മുറിവുകൾ എന്നിവയാണ് സാധ്യമായ പ്രവേശന മാർഗ്ഗങ്ങൾ. അണുബാധയുടെ പ്രാഥമിക സ്രോതസ്സ്, നശിച്ചുപോയ മരത്തടിയിൽ അല്ലെങ്കിൽ ചുള്ളിക്കമ്പിൽ ഉണ്ടാകുന്ന ബീജകോശങ്ങൾ ആയിരിക്കാം. വളരുന്ന സീസണിൽ അവ മരങ്ങളിൽ അവശേഷിക്കുകയും വിളവെടുപ്പ് സമയത്ത് പടരുകയും ചെയ്യുന്നു. ഇരുമ്പ്, സിങ്ക്, മാംഗനീസ് എന്നിവയുടെ കുറവ് രോഗബാധയ്ക്ക് അനുകൂലമാകുന്നു. വെള്ളവും, ചെടിയുടെ ശൈത്യകാല സമ്മർദ്ദവും ഈ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗം വർഷത്തിലെ ഏതു സമയത്തും സംഭവിക്കാം, പക്ഷേ വൈകിയുള്ള വളർച്ചാ ഘട്ടങ്ങളിൽ ഇത് വളരെ ശ്രദ്ധേയമാണ്.