പപ്പായ

പപ്പായയിലെ പൗഡറി മിൽഡ്യൂ

Oidium caricae-papayae

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ അടിഭാഗത്ത് വെള്ളത്തിൽ കുതിർന്ന പുള്ളിക്കുത്തുകൾ, പിന്നീട് പൊടിപോലെയുള്ള ഭാഗങ്ങളായി മാറുന്നു. പുള്ളിക്കുത്തുകൾ വലുതായി മുഴുവൻ ഭാഗവും ആവരണം ചെയ്യുന്നു. സാരമായി ബാധിക്കപ്പെട്ട ഇലകൾ പൊഴിയുന്നതിനുമുൻപ് മഞ്ഞിച്ച് രൂപവൈരൂപ്യം സംഭവിച്ചേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പപ്പായ

ലക്ഷണങ്ങൾ

ഇലപത്രത്തിൻ്റെ അടിഭാഗത്ത് പലപ്പോഴും സിരകൾക്കടുത്തായും, ഇലഞെട്ടുകളിലും, പൂക്കളുടെ ചുവട്ടിലും വെളുത്ത പൊടിപോലെയുള്ള കുമിൾവളർച്ചകളാൽ ആവരണം ചെയ്യപ്പെട്ട, വെള്ളത്തിൽ കുതിർന്ന പുള്ളിക്കുത്തുകൾ ആദ്യം ദൃശ്യമാകുന്നു. മങ്ങിയ പച്ച മുതൽ മഞ്ഞനിറം വരെയുള്ള പുള്ളിക്കുത്തുകൾ വല്ലപ്പോഴും മുകൾ ഭാഗത്തും ഉണ്ടാകുന്നു, ഇവ ചിലപ്പോൾ വെളുത്ത പൂപ്പലുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കും. ഈ പുള്ളിക്കുത്തുകൾ പിന്നീട് മഞ്ഞ വലയത്തിൽ ചുറ്റപ്പെട്ട തവിട്ടുനിറമുള്ള മൃതകോശങ്ങളായി മാറും. സാരമായി ബാധിക്കപ്പെട്ട ഇലകൾ പിന്നീട് ഉണങ്ങി ഉള്ളിലേക്ക് ചുരുളുന്നു. ഫലങ്ങളിൽ വെളുത്ത കുമിൾ വളർച്ചകൾ വ്യത്യസ്ത വലിപ്പത്തിൽ കണ്ടേക്കാം. ബാധിപ്പ് സാധാരണയായി മുതിർന്ന ചെടികളിൽ നിസാരമായ കേടുപാടുകൾക്കേ കാരണമാകുന്നുള്ളൂ. എന്തായാലും ഇളം ചെടികളിൽ ഇത് വളരുന്ന കലകളുടെ നാശം, ഇലപൊഴിയൽ, തണ്ടുകളിലെയും ഫലങ്ങളിലെയും ക്ഷതങ്ങൾ, പ്രധാനമായ വിളവ് നഷ്ടം എന്നിവയ്ക്ക് കാരണമായേക്കാം.

Recommendations

ജൈവ നിയന്ത്രണം

നനയ്ക്കാവുന്ന സൾഫർ, സൾഫർ പൊടി അല്ലെങ്കിൽ ലൈം സൾഫർ അതുപോലെതന്നെ പൊട്ടാസിയം ബൈകാർബണേറ്റ് എന്നിവ ഈ രോഗം നിയന്ത്രിക്കുന്നതിന് സഹായകരമാണ് എന്ന് തെളിയിച്ചിട്ടുണ്ട്. എന്തായാലും ഈ പരിചരണരീതികൾ ചൂടുള്ള കാലാവസ്ഥയിൽ പ്രയോഗിച്ചാൽ ചെടികൾക്ക് വിഷകരമായേക്കാം. ചില സന്ദർഭങ്ങളിൽ, ബേക്കിങ് പൗഡർ, വേപ്പെണ്ണ സത്ത്, സോപ്പ് ലായനികൾ എന്നിവയും ഉപയോഗപ്രദമാണ്. എല്ലാ സംഭവങ്ങളിലും, സാരമായ രോഗബാധയ്ക്ക് ഈ പരിചരണ രീതികൾ അത്രമാത്രം കാര്യക്ഷമമല്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. അസോക്സിസ്ട്രോബിൻ, മാങ്കോസെബ് മുതലായ കുമിൾനാശിനികൾ പ്രയോഗിച്ച് പപ്പായയിലെ പൗഡറി മിൽഡ്യൂ നിയന്ത്രിക്കാൻ കഴിയും.

അതിന് എന്താണ് കാരണം

ഒയിഡിയം കരിസെ-പപ്പായെ എന്ന കുമിളാണ് രോഗത്തിന് കാരണം. ഈ കുമിൾ പപ്പായ ചെടികളിൽ മാത്രമാണ് അതിജീവിക്കുന്നതും പ്രത്യുല്പാദനം നടത്തുന്നതും. ബീജകോശങ്ങൾ ചെടികളിൽ നിന്നും ചെടികളിലേക്കും കൃഷിയിടങ്ങളിലേക്കും കാറ്റുമൂലം വ്യാപിക്കപ്പെടുന്നു. എല്ലാ വളർച്ചാ ഘട്ടങ്ങളിലുമുള്ള ഇലകളും ബാധിക്കപ്പെടാം, പക്ഷേ മുതിർന്ന ഇലകളാണ് ബാധിക്കപ്പെടാൻ കൂടുതൽ സാധ്യത. കുമിളുകൾ പുറം തൊലിയിലുള്ള സസ്യ കോശങ്ങളിൽ പെരുകുന്നു, ഇതാണ് ലക്ഷണങ്ങൾക്ക് കാരണമാകുന്നത്. രോഗത്തിൻ്റെ വികസനവും ലക്ഷണങ്ങളുടെ രൂക്ഷതയും കുറഞ്ഞ അളവിലുള്ള വെളിച്ചം, ഉയർന്ന ആർദ്രത, ഇടത്തരം താപനില (18 മുതൽ 32°C -വരെ), വർഷത്തിൽ 1500 മുതൽ 2500 മില്ലിമീറ്റർ വരെയുള്ള മഴ എന്നിവ അനുകൂലമാക്കുന്നു.


പ്രതിരോധ നടപടികൾ

  • പൂർവസ്ഥിതി പ്രാപിക്കാൻ കൂടുതൽ ശേഷിയുള്ള ഇനങ്ങൾ നടുക.
  • നിരകൾ തമ്മിൽ മതിയായ ഇടയകലം പാലിച്ച്, മരങ്ങൾ നല്ല വായൂസഞ്ചാരമുള്ള പ്രദേശങ്ങളിൽ നടുക.
  • ഉയർന്ന ആർദ്രതയും 24°C -ൽ കുറഞ്ഞ താപനിലയും ഉള്ള പ്രദേശങ്ങൾ ഒഴിവാക്കുക.
  • ചെടികൾക്ക് മുകളിലൂടെയുള്ള തളിനന സംവിധാനം ഉപയോഗിച്ചുള്ള ജലസേചനം പാടില്ല.
  • അതിരാവിലെ ചെടികൾ നനയ്ക്കുക.
  • വേരുപടലത്തിൻ്റെ ഭാഗത്ത് നനയ്ക്കുക.
  • സന്തുലിത പോഷകം ഉറപ്പുവരുത്തുക മാത്രമല്ല ഉയർന്ന നൈട്രജൻ വളപ്രയോഗം ഒഴിവാക്കുക.
  • ബാധിക്കപ്പെട്ട ചെടിഭാഗങ്ങൾ നീക്കം ചെയ്യുക കൂടാതെ വിള അവശിഷ്ടങ്ങൾ നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക