മാമ്പഴം

മാവിലെ പൗഡറി മിൽഡ്യൂ

Oidium mangiferae

കുമിൾ

ചുരുക്കത്തിൽ

  • ഇലകൾ, പൂക്കൾ, പഴങ്ങൾ എന്നിവയിൽ വെളുത്ത പൊടിപോലെയുള്ള ഭാഗങ്ങൾ.
  • ഇലകളുടെയും പഴങ്ങളുടെയും രൂപവൈരൂപ്യം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മാമ്പഴം

ലക്ഷണങ്ങൾ

രോഗബാധിതമായ ചെടിയുടെ ഭാഗങ്ങൾ ചെറിയ, വെളുത്ത, പൊടിപോലെയുള്ള ഫംഗസ് വളർച്ചയുടെ പാടുകൾ കാണിക്കുന്നു. രോഗത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, ഇവ കോശജാലങ്ങളുടെ ഒരു വലിയ പ്രദേശം തന്നെ ആവരണം ചെയ്യുന്നു. പഴയ ഇലകളും പഴങ്ങളും പര്‍പ്പിള്‍ കലര്‍ന്ന- തവിട്ട് നിറം കാണിച്ചേക്കാം. ഇളം ഇലകളും പൂക്കളും പൂർണ്ണമായും വെളുത്ത ഫംഗസ് ബീജകോശങ്ങളാൽ ആവരണം ചെയ്യപ്പെട്ടേക്കാം, അവ തവിട്ട് നിറവും കൂടാതെ വരണ്ടതും ആകുകയും ഒടുവിൽ കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. അവ ചിലപ്പോൾ രൂപവൈകൃതവും കാണിക്കുന്നു. ഉദാ. താഴോട്ട് ചുരുളുക. ചിലപ്പോൾ പഴങ്ങൾ വെളുത്ത പൊടിയാൽ മൂടപ്പെടുകയും, ആദ്യ ഘട്ടങ്ങളിൽ അവ ചിലപ്പോൾ വിണ്ടുകീറുകയും കോർക്ക് ആയിട്ടുള്ള കോശജാലങ്ങൾ കാണപ്പെടുകയും ചെയ്യുന്നു. രോഗം ബാധിച്ച പഴങ്ങൾ ചെറുതും വൈകല്യമുള്ളവയുമായി തന്നെ നിൽക്കുകയും, പാകമാകാതെ ഇരിക്കുകയും ചെയ്യുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബാസിലസ് ലീചെനിഫോമിസ് അടങ്ങിയ ജൈവ-കുമിൾ നാശിനി ഉപയോഗിച്ച് സ്പ്രേ ചെയ്യുന്നത് പൂപ്പൽ രോഗത്തെ കുറയ്ക്കുന്നു. പരാാദ ഫംഗസ് അംപിലോമൈസെസ് ക്വിസ്ക്വാളിസ്‌ ഇവയുടെ വളര്‍ച്ചയെ അടിച്ചമർത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സൾഫർ, കാർബോണിക് ആസിഡ്, വേപ്പെണ്ണ, കോആനിൻ, അസ്കോർബിക് ആസിഡ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇലകളുമായി ബന്ധപ്പെട്ട സ്പ്രൈകൾ ഉപയോഗിച്ച് ചെടികളെ പരിചരിക്കുന്നത് ഗുരുതരമായ അണുബാധയെ തടയാനാകും. ഇതുകൂടാതെ, പാൽ ഒരു പ്രകൃതിദത്ത കുമിൾനാശിനി ആണ്. പൊടിരൂപത്തിലുള്ള പുഴുക്കുത്ത് നിയന്ത്രിക്കാൻ പാൽ മോരിന്റെ രൂപത്തിൽ ഉപയോഗിക്കാവുന്നതാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. മോണോപൊട്ടാസ്യം ലവണങ്ങൾ, ഹൈഡ്രോഡിസൾഫ്യൂറൈസ്ഡ് ചെയ്ത മണ്ണെണ്ണ, അലിഫാറ്റിക് പെട്രോളിയം സോൾവെന്റ്, മാൻകോസെബ്, മൈക്ലോബുടാനിൽ എന്നിവ അടങ്ങിയ കുമിൾനാശിനികൾ മാങ്ങകളിലെ പൗഡറി മിൽഡ്യുവിനെ ചികിൽസിക്കാൻ ഉപയോഗിക്കാവുന്നതാണ്. അനുയോജ്യമായ ഫലം ലഭിക്കുന്നതിന്, പൂവിട്ടുതുടങ്ങുന്നതിന് മുമ്പ് അല്ലെങ്കിൽ പൂവിട്ടുതുടങ്ങുന്നതിന്റെ വളരെ ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സ തുടങ്ങേണ്ടതാണ്. 7-14 ദിവസങ്ങളുടെ തുടർച്ചയായുള്ള ഇടവേളകളിൽ തുടർച്ചയായി പ്രയോഗിക്കുവാൻ നിർദ്ദേശിക്കുന്നു.

അതിന് എന്താണ് കാരണം

പകര്‍ച്ച രോഗാണു സീസണുകള്‍ക്കിടയിൽ പഴയ ഇലകളിൽ അല്ലെങ്കിൽ വികസിക്കാത്ത മൊട്ടുകളിൽ അതിജീവിക്കുന്നു. തണ്ടുകളുടെയും വേരുകളുടെയും ഒഴികെയുള്ള മരത്തിന്റെ എല്ലാ ഘടകങ്ങളുടെയും ഇളം കോശജാലങ്ങളെ ഈ കുമിളിന് വളരെയധികം എളുപ്പത്തില്‍ സ്വാധീനിക്കാവുന്നതാണ്. അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, ഇലകളിൽ അല്ലെങ്കിൽ മുകുളങ്ങളിൽ സുരക്ഷിതമായി ഇരിക്കുന്ന പകര്‍ച്ചരോഗാണു ബീജകോശങ്ങളെ പുറത്തുവിടുകയും, അവ കാറ്റ് അല്ലെങ്കിൽ മഴ വഴി മറ്റ് മരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. പകൽസമയത്തുള്ള 10-31 ഡിഗ്രി സെൽഷ്യസിനിടയിൽ ഉള്ള താപനിലയും രാത്രി സമയത്തുള്ള കുറഞ്ഞ താപനിലയും, 60-90% ആപേക്ഷിക ആർദ്രതയോട് ഒന്നിച്ചുചേരുന്നതും അനുകൂലമായ സാഹചര്യങ്ങളാണ്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ കൂടുതൽ സഹിഷ്ണുതയോ പ്രതിരോധശേഷിയോ ഉള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • വരണ്ടതും നന്നായി വായുസഞ്ചാരമുള്ളതുമായ പ്രദേശങ്ങളിൽ മാവ് വളർത്തുക.
  • ഫംഗസ് ഉണ്ടാകുന്നത് കുറയ്ക്കുന്നതിനായി ചെടികൾ വെട്ടിയൊതുക്കുകയും ഉയരമുള്ള കളകള്‍ നീക്കം ചെയ്യുകയും ചെയ്യുക.
  • മറ്റ് ആതിഥേയമല്ലാത്ത വൃക്ഷങ്ങളുടെ ഇനങ്ങൾ ഉപയോഗിച്ച് ഇടവിള കൃഷി ചെയ്യുക.
  • സമീകൃത പോഷണം ഉറപ്പാക്കുക.
  • ഉയർന്ന നൈട്രജൻ അടങ്ങിയിട്ടുള്ള വളമിടൽ ഒഴിവാക്കുക.
  • രോഗബാധിതമായ ചെടിയുടെ ഭാഗം നീക്കം ചെയ്യുകയും ചെടികളുടെ അവശിഷ്ടങ്ങൾ നശിപ്പിക്കുകയും ചെയ്യുക.
  • പൊട്ടാസ്യം ഫോസ്ഫേറ്റ് അടങ്ങിയ രാസവളങ്ങൾ ഉപയോഗിച്ച് ചെടികളെ പരിചരിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക